5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

shoranur-kannur new special passenger: മലബാറിന്റെ ട്രെയിൻ യാത്രാ ദുരിതത്തിന് താത്കാലിക ആശ്വാസം; ഷൊർണ്ണൂർ കണ്ണൂർ റൂട്ടിൽ ഷൊര്‍ണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ

Special passenger  train service from July 2 : ഷൊർണൂർ-കണ്ണൂർ വണ്ടി (06031) ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ് ഉള്ളത്.

shoranur-kannur new special passenger: മലബാറിന്റെ ട്രെയിൻ യാത്രാ ദുരിതത്തിന് താത്കാലിക ആശ്വാസം; ഷൊർണ്ണൂർ കണ്ണൂർ റൂട്ടിൽ ഷൊര്‍ണൂർ-കണ്ണൂർ റൂട്ടിൽ പുതിയ പാസഞ്ചർ
aswathy-balachandran
Aswathy Balachandran | Published: 30 Jun 2024 11:10 AM

കണ്ണൂർ: തിരക്ക് കുറയ്ക്കാൻ ജൂലായ് രണ്ടുമുതൽ ഷൊർണൂർ-കണ്ണൂർ റൂട്ടിൽ ആഴ്ചയിൽ നാലുദിവസം പാസഞ്ചർ തീവണ്ടി റെയിൽവേ പ്രഖ്യാപിച്ചു. ഷൊർണൂർ-കണ്ണൂർ വണ്ടി (06031) ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിലും കണ്ണൂർ-ഷൊർണൂർ വണ്ടി (06032) ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലുമാണ് ഉള്ളത്. 10 ജനറൽ കോച്ചുകളുള്ള വണ്ടി തത്‌കാലം ഒരുമാസത്തേക്കാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. വൈകിട്ട് 3.40-ന് ഷൊർണൂരിൽ നിന്നാണ് വണ്ടി പുറപ്പെടുന്നത്.

പട്ടാമ്പിയി 3.54 നെത്തുന്ന വണ്ടി, കുറ്റിപ്പുറം-4.13, തിരൂർ-4.31, താനൂർ-4.41, പരപ്പനങ്ങാടി-4.49, ഫറൂഖ്-5.15, കോഴിക്കോട്-5.30, കൊയിലാണ്ടി-6.01, വടകര-6.20, മാഹി-6.33, തലശ്ശേരി-6.48 എന്ന സമയക്രമത്തിൽ ഓടും. 7.40-നാണ് കണ്ണൂരിലെത്തുക. കണ്ണൂരിൽ നിന്ന് രാവിലെ 8.10-ന് പുറപ്പെടുന്ന വണ്ടി തലശ്ശേരി-8.25, മാഹി-8.36, വടകര-8.47, കൊയിലാണ്ടി-9.09, കോഴിക്കോട്-9.45, ഫറൂഖ്-10.05, പരപ്പനങ്ങാടി-10.17, താനൂർ-10.26, തിരൂർ-10.34, കുറ്റിപ്പുറം-10.49, പട്ടാമ്പി-11.01 എന്ന സമയക്രമത്തിൽ തിരികെ സർവ്വീസ് നടത്തും. 12.30-നാണ് ഷൊർണൂരെത്തുക. ഈ സർവ്വീസ് ആരംഭിക്കുന്നതോടെ മലബാറിന്റെ യാത്രാ ക്ലേശത്തിനാണ് താൽക്കാലിക പരിഹാരമായത്.

ALSO READ : തൃശൂരിൽ ട്രെയിനിൻ്റെ എൻജിനും ബോഗിയും വേർപെട്ടു; ആളപായമില്ല

സർവ്വീസ് ചെറുതായെങ്കിലും ആശ്വാസമാകുമെന്ന് പ്രത്യശിക്കാം – എം കെ രാഘവൻ

മലബാറിന്റെ യാത്രാദുരിത്തിന് ഈ സർവ്വീസ് ആശ്വാസമാകുമെന്ന് കോഴിക്കോട് എം.പി എം കെ രാഘവൻ ഫേസ്ബുക്കിൽ കുറിച്ചു. പുതിയ സർവ്വീസ് സംബന്ധിച്ചുള്ള വിഷയങ്ങൾ സംസാരിക്കാനും യാത്രാ ക്ലേശത്തെപ്പറ്റി ബോധ്യപ്പെടുത്താനും കഴിഞ്ഞ ദിവസം കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും അദ്ദേഹം നേരിൽ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് താത്കാലിക ആശ്വാസമായി റെയിൽവേ സ്പെഷ്യൽ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർവീസ് ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ ഒരു പരിധി വരെ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു.ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്കും തിരിച്ചും സർവ്വീസ് നടത്തുന്നതിനായി സ്പെഷൽ എക്സ്പ്രസ് (06031/06032) സർവ്വീസാണ് റെയിൽവേ പ്രഖ്യാപിച്ചിരിക്കുന്നത്.

ജൂലൈ രണ്ട് മുതൽ 31 വരെ ചൊവ്വ, ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്കും, ജൂലൈ 3 മുതൽ ആഗസ്ത് 1 വരെ ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ തിരിച്ചുമാണ്‌ അൺ റിസർവ്ഡ് കൊച്ചുകളോടെ സർവ്വീസ് നടത്തുക.ഷൊറണൂരിൽ നിന്ന് വൈകുന്നേരം 03.40 ന് പുറപ്പെട്ട് 05.30 ന് കോഴിക്കോട് വഴി 07.40 ന് കണ്ണൂരിൽ സർവ്വീസ് അവസാനിപ്പിക്കും.

രാവിലെ 08.10 ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് 09.45 ന് കോഴിക്കോട് വഴി 12.30 ന് ഷൊറണൂരിൽ സർവ്വീസ് അവസാനിപ്പിക്കുന്ന തരത്തിലാണ് സമയക്രമം.നിലവിൽ യാത്രക്കാർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിനും, ഓഫീസ് സമയങ്ങളിലെ തിരക്കിനും സ്പെഷയൽ സർവ്വീസ് ചെറുതായെങ്കിലും ആശ്വാസമാകുമെന്ന് പ്രത്യശിക്കാം.