കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയോട് കൊടും ക്രൂരത; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, മൂന്ന് ആയമാർ അറസ്റ്റിൽ

Kerala Sisu Kshema Samiti Issue : കുട്ടിയുടെ ജനനേന്ദ്രത്തിൽ നഖം കൊണ്ട് മുറിവേൽപ്പിക്കുകയായിരുന്നു. മറ്റൊരു ആയ കുട്ടിയെ കുളിപ്പിക്കുമ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്.

കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടര വയസുകാരിയോട് കൊടും ക്രൂരത; ജനനേന്ദ്രിയത്തിൽ മുറിവേൽപ്പിച്ചു, മൂന്ന് ആയമാർ അറസ്റ്റിൽ

പ്രതീകാത്മക ചിത്രം (Image Courtesy : Getty Images)

Published: 

03 Dec 2024 17:50 PM

തിരുവനന്തപുരം : കിടക്കയിൽ മൂത്രം ഒഴിച്ചതിന് രണ്ടര വയസുള്ള പെൺകുഞ്ഞിനോട് ക്രൂരത കാട്ടി സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള ശിശുക്ഷേമസമിതിയിലെ ആയമാർ. രണ്ടര വയസുകാരിയുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചതിന് ശിശുക്ഷേമസിമിതിയിലെ മൂന്ന് അയമാരെ അറസ്റ്റ് ചെയ്തു. അജിത, സിന്ധു, മഹേശ്വരി എന്നിവരെയാണ് സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്തത്. ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറിയുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

കുട്ടിയെ സ്ഥാപനത്തിലെ മറ്റൊരു ആയ കുളിപ്പിക്കുമ്പോവാണ് ജനനേന്ദ്രിയത്തിൻ്റെ ഭാഗത്ത് മുറിവേറ്റ നിലയിൽ കാണപ്പെട്ടത്. സ്വകാര്യ ഭാഗത്ത് വേദനയെടുക്കുന്നുയെന്ന് കുട്ടി ആയയെ അറിയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് പരിശോധന നടത്തിയപ്പോൾ ജനനേന്ദ്രിയത്തിൻ്റെ ഭാഗത്ത് മുറവുള്ളതായി കണ്ടെത്തി. നഖം കൊണ്ട് മുറിവേൽപ്പച്ചതായിട്ടാണ് കണ്ടെത്തിയത്.

ALSO READ : Food Poison: കൊച്ചിയിൽ വിനോദയാത്രയ്ക്കെത്തിയ സ്പെഷൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; നിരവധിപേര്‍ ആശുപത്രിയില്‍

തുടർന്ന് കുട്ടിയെ പരിചരിച്ച ആയമാരെ ചോദ്യം ചെയ്തപ്പോൾ സത്യം പുറംലോകം അറിയുന്നത്. അജിതയാണ് കുട്ടിയെ ഉപദ്രവിച്ചത്. മറ്റ് രണ്ട് പേർ വിവരം മറിച്ചുവെക്കുകയായിരുന്നു. കിടക്കയിൽ മൂത്രം ഒഴിച്ചതിനാണ് അജിത കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവേൽപ്പിച്ചത്. പ്രതികളെ ഉടൻ കോടതിയിൽ ഹാജരാക്കും.

ശിശുക്ഷേമസമിതിയിലെ താൽക്കാലിക ജീവനക്കാരാണ് പ്രതികൾ. ഇത് ഒറ്റപ്പെട്ട സംഭവമാണെന്നും നഖം കൊണ്ട് നുള്ളിയ ചെറിയ പാട് മാത്രമെ കുട്ടിയുടെ സ്വകാര്യഭാഗത്തുള്ളതെന്നും ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം