Hema Committee Report: ‘എന്റെ മുടിയിൽ തഴുകി, കഴുത്തുവരെ സ്പർശനമെത്തി’ സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി

Hema Committee Report: സംവിധായകൻ രഞ്ജിത്തിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി ബംഗാളി നടി. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനെത്തിയപ്പോൾ റൂമിൽ വിളിച്ച് മോശമായി പെരുമാറിയെന്ന് ശ്രീലേഖ മിത്ര. ഞാൻ പ്രതികരിക്കുന്നില്ലെന്ന് മനസിലാക്കിയ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി. കഴുത്തിലേക്ക് സ്പർശനം നീണ്ടപ്പോൾ ഞാൻ ആ മുറിവിട്ടിറങ്ങി ഹോട്ടലിലേക്ക് മടങ്ങി. ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ലെന്നും ആ അനുഭവം ഭയപ്പെടുത്തിയെന്നും അവർ പറഞ്ഞു. എന്നാൽ ആരോപണം നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തി.

Hema Committee Report: എന്റെ മുടിയിൽ തഴുകി, കഴുത്തുവരെ സ്പർശനമെത്തി സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടി

പാലേരി മാണിക്യം സിനിമയുടെ പോസ്റ്ററും സംവിധായകൻ രഞ്ജിത്തും (Represental Image)

Published: 

23 Aug 2024 20:27 PM

കൊച്ചി: മലയാള സിനിമയിൽ സ്ത്രീകൾ നേരിട്ട ലൈംഗിക ചൂഷണത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ പീഡന ശ്രമത്തിന്റെ വെളിപ്പെടുത്തലുമായി ബംഗാളി നടി ശ്രീലേഖ മിത്ര. മലയാള സിനിമയിലേക്ക് ക്ഷണം ലഭിച്ച നടിക്ക് നേരിടേണ്ടി വന്ന ദുരനുഭവം അവർ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ പ്രതികരണത്തിലാണ് പങ്കുവച്ചത്. ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്തിൽ നിന്ന് തനിക്ക് നേരെ പീഡന ശ്രമമുണ്ടായി. രക്ഷപ്പെടാനായി സംവിധായകന്റെ മുറിയിൽ നിന്ന് ഇറങ്ങി ഓടേണ്ടി വന്നെന്നും കേരളത്തെ കുറിച്ച് ഓർക്കുമ്പോഴെല്ലാം ആ ദുരനുഭവം മനസിലേക്ക് ഓടി വരികയാണെന്നും അവർ പറഞ്ഞു.

”വർഷങ്ങൾക്ക് മുമ്പ് മലയാള സിനിമാ ഇൻഡസ്ട്രിയിൽ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. കൊച്ചിയിൽ ഷൂട്ടിംഗ് നടക്കുന്ന മമ്മൂട്ടി ചിത്രമായ പാലേരി മാണിക്യം സിനിമയിൽ നിന്ന് എനിക്കൊരു ഓഫർ ലഭിച്ചിരുന്നു. വ്യക്തിജീവിതത്തിൽ ചില പ്രതിസന്ധികൾ നേരിടുന്ന സമയമായിരുന്നു അത്. മമ്മൂട്ടിയുടെ സിനിമയിൽ അഭിനയിക്കുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമായിരുന്നു. കൊച്ചിയിലെത്തിയ ഞാൻ രാവിലെ സംവിധായകനെ കണ്ടു. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ, പ്രതിഫലം, ധരിക്കേണ്ട വസ്ത്രങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു. ഫോട്ടോഷൂട്ടും നടന്നു. വൈകുന്നേരം എന്നെ വിളിച്ച് നിർമ്മാതാവ് വരുന്നെന്നും എല്ലാവരെയും പരിചയപ്പെടുത്താനാണ് വിളിക്കുന്നതെന്നും പറഞ്ഞു. സംവിധായകൻ ഫോണിൽ ആരോടൊ സംസാരിക്കുകയായിരുന്നു. എന്നോടൊപ്പം മുമ്പ് ജോലി ചെയ്ത ഛായാഗ്രാഹകനാണെന്നാണ് പറഞ്ഞത്. റൂമിൽ നിറയെ അപരിചിതരായിരുന്നു. സംവിധായകൻ എന്നോട് സംസാരിക്കണമെന്ന് പറഞ്ഞ് മുന്നോട്ട് നടന്നു. ആ അപരിചിതർക്കിടയിലൂടെ അയാളെ പിന്തുടർന്ന് ഇരുണ്ട ബെഡ്‌റൂമിന്റെ ബാൽക്കണിയിലാണെത്തിയത്.”

”അവിടെ വച്ച് അയാളെന്റെ വളകളിൽ തൊടാൻ തുടങ്ങി. ചിലപ്പോൾ വളകൾ കണ്ട കൗതുകമാകാമെന്ന് ഞാൻ കരുതി. ഞാൻ ശാന്തയാകാൻ എന്നോട് തന്നെ പറഞ്ഞു. ഇത് എവിടം വരെ പോകുമെന്ന് അറിയണമല്ലോ. നിഷ്‌കളങ്കമായ പ്രവൃത്തിയെന്ന ആനുകൂല്യം അയാൾക്ക് നൽകാമെന്നാണ് ഞാൻ കരുതിയത്. ഞാൻ പ്രതികരിക്കുന്നില്ലെന്ന് മനസിലാക്കിയ അയാൾ എന്റെ മുടിയിഴകളിൽ തലോടാൻ തുടങ്ങി. കഴുത്തിലേക്ക് സ്പർശനം നീണ്ടപ്പോൾ ഞാൻ ആ മുറിവിട്ടിറങ്ങി ഹോട്ടലിലേക്ക് മടങ്ങി. ആ രാത്രി ഞാൻ ഒരിക്കലും മറക്കില്ല. അത്രയും അപരിചിതർക്കിടയിൽ ഞാൻ നേരിട്ട ആ അനുഭവം എന്നെ ഭയപ്പെടുത്തി. ആ സിനിമയിലേക്ക് വിളിച്ചയാളോട് ഞാൻ എല്ലാം പറഞ്ഞു. റിട്ടേൺ ടിക്കറ്റ് വേണമെന്ന് അറിയിച്ചു. അവർ പണം തരാൻ തയ്യാറായില്ല. പിറ്റേ ദിവസം അതിരാവിലെ സ്വന്തം ചെലവിൽ ഞാൻ നാട്ടിലേക്ക് മടങ്ങി.”- നടി പറഞ്ഞു. സംവിധായകൻ മോശമായി പെരുമാറിയത് പരാതിപ്പെട്ടതോടെ മലയാള സിനിമയിൽ നിന്ന് അവസരങ്ങൾ ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ട് വരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണമെന്നും ഇതുപോലുള്ള കമ്മിറ്റികൾ മറ്റ് ഭാഷകളിലും വരണമെന്നും നടി ശ്രീലേഖ മിത്ര പറഞ്ഞു. അതേസമയം, നടിയുടെ ആരോപണം നിഷേധിച്ച് രഞ്ജിത്ത് രംഗത്തെത്തി. പാലേരി മാണിക്യത്തിന്റെ ഓഡീഷനായി ശ്രീലേഖ വന്നിരുന്നെന്നും കഥാപാത്രത്തിന് അനുയോജ്യമല്ലാത്തതുകൊണ്ടാണ് പരിഗണിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Stories
Skin Bank: രക്തബാങ്ക് പോലെ സ്കിൻബാങ്ക് വരുന്നു; ആർക്കൊക്കെ ഗുണമാകും? പ്രവർത്തനമെങ്ങനെ
Kerala School Kalolsvam Point Table: സംസ്ഥാന സ്കൂൾ കലോത്സവം: കണ്ണൂർ മുന്നിൽ, പിന്നാലെ തൃശ്ശൂരും കോഴിക്കോടും, പോയിൻ്റ് നില ഇങ്ങനെ
Kollam Car Accident: കൊല്ലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുമരണം; ഒരാൾ ​ഗുരുതരാവസ്ഥയിൽ
Anchal Tripple Murder Case : അഞ്ചലില്‍ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസ്; പ്രതികളെ 18 വര്‍ഷത്തിന് ശേഷം കുടുക്കിയത് എഐ സാങ്കേതിക വിദ്യ
Uma Thomas Health Update: എംഎൽഎ ഉമാ തോമസിന്റെ ആരോഗ്യനിലയിൽ പുരോഗതി; വെന്റിലേറ്ററിൽ നിന്ന് മാറ്റി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ആർക്ക്? കാരുണ്യ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
പപ്പായ പതിവാക്കൂ; ഗുണങ്ങൾ ഏറെ
യശസ്വി ജയ്സ്വാളിന് ഓസ്ട്രേലിയലിൽ വെടിക്കെട്ട് റെക്കോർഡ്
ഡിവില്ലിയേഴ്‌സിന്റെ ടെസ്റ്റ് ടീമില്‍ ആരൊക്കെ?
ബ്രോക്കോളിയോ കോളിഫ്ലവറോ ഏതാണ് നല്ലത്?