5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Children Seat Belt: കുട്ടികൾക്ക് സീറ്റ് ബെൽറ്റും, ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും നിർബന്ധം; പാലിച്ചില്ലെങ്കിൽ പിഴ

Seat Belt For Children: കുട്ടികളെ മാതാപിതാക്കളുമായി ചേർത്തുവയ്ക്കുന്ന സുരക്ഷാ ബെൽറ്റ് ഉപയോഗിക്കുന്നതും നല്ലതാണെന്ന് അധികൃതർ അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ കുട്ടികൾ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്തമെന്നും അധികൃതർ വ്യക്തമാക്കി.

Children Seat Belt: കുട്ടികൾക്ക് സീറ്റ് ബെൽറ്റും, ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും നിർബന്ധം; പാലിച്ചില്ലെങ്കിൽ പിഴ
Represental Image. (Credits: Gettyimages)
neethu-vijayan
Neethu Vijayan | Published: 09 Oct 2024 06:28 AM

കൊച്ചി: ഒന്നു മുതൽ നാല് വയസ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക സീറ്റ് ബൽറ്റ് നിർബന്ധമാക്കാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്. നാല് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഇരുചക്ര വാഹനത്തിൽ ഹെൽമറ്റും നിർബന്ധമാക്കുന്നതാണ്. നാല് വയസു മുതൽ 14 വയസുവരെ 135 സെന്റീമീറ്റർ ഉയരത്തിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷ്യനിൽ സുരക്ഷാ ബെൽറ്റ് ഘടിപ്പിച്ച് ഇരിക്കണമെന്ന നിബന്ധനയും കൊണ്ടുവരാൻ തീരുമാനിച്ചതായാണ് റിപ്പോർട്ട്.

കുട്ടികളെ മാതാപിതാക്കളുമായി ചേർത്തുവയ്ക്കുന്ന സുരക്ഷാ ബെൽറ്റ് ഉപയോഗിക്കുന്നതും നല്ലതാണെന്ന് അധികൃതർ അറിയിച്ചു. മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുമ്പോൾ കുട്ടികൾ ഉറങ്ങുന്ന സാഹചര്യം ഉള്ളതിനാലാണ് ഈ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികൾക്ക് ഏതെങ്കിലും തരത്തിൽ അപകടമുണ്ടായാൽ ഡ്രൈവർക്കായിരിക്കും പൂർണ ഉത്തരവാദിത്തമെന്നും അധികൃതർ വ്യക്തമാക്കി.

ALSO READ: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; രണ്ടുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്‌

ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ ഈ മാസം സമൂഹ മാധ്യമത്തിലൂടെ ബോധവത്കരണം പരിപാടികൾ നടത്തും. നവംബറിൽ മുന്നറിയിപ്പു നൽകിയശേഷം ഡിസംബർ മുതൽ പിഴയോടെ നിയമം നടപ്പാക്കാനാണ് വകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ശുപാർശ ട്രാൻസ്‌പോർട്ട് കമ്മീഷണർ സർക്കാരിന് സമർപ്പിച്ചു.

നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. 14 വയസ് വരെയുള്ള കുട്ടികൾക്ക് കാറുകളിൽ പ്രത്യേക സീറ്റ് നിർബന്ധമാക്കുന്നു. 1-4 വരെയുള്ള കുട്ടികൾക്ക് പിൻസീറ്റിൽ പ്രത്യേക സീറ്റും 4-14 വരെ പ്രായമുള്ള കുട്ടികൾക്ക് പ്രത്യേക മാതൃകയിലുള്ള സീറ്റാണ് നിർബന്ധമാക്കുക.

കൂടാതെ നാല് വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഇരുചക്രവാഹനങ്ങളിൽ ഹെൽമെറ്റും നിർബന്ധമാക്കിയിട്ടുണ്ട്. കുട്ടിയെ വാഹനം ഓടിക്കുന്നയാളുമായി ബന്ധിപ്പിക്കുന്ന സേഫ്റ്റി ബെൽറ്റും സുരക്ഷയ്ക്കായി ഉപയോ​ഗിക്കാവുന്നതാണ്. എന്നാൽ, ഇത് നിർബന്ധമില്ലെന്നും പല കുട്ടികളും ഇരുചക്രവാഹനങ്ങളിൽ യാത്രചെയ്യുമ്പോൾ ഉറങ്ങിപ്പോകുന്നതിനാലാണ് ഇത് നിർദേശിക്കുന്നതെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു.

Latest News