School Bus Accident : കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; നിരവധി കുട്ടികള്‍ക്ക് പരിക്ക്‌

School Bus Accident In Kerala : പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 19 വിദ്യാര്‍ത്ഥികളും ഡ്രൈവറും ആയയും ബസിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളുണ്ട്. സ്‌കൂള്‍ വിട്ട് മടങ്ങും വഴിയാണ് അപകടമുണ്ടായത്. സര്‍വീസ് റോഡില്‍ നിന്ന് സംസ്ഥാന ഹൈവേയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം

School Bus Accident : കണ്ണൂരില്‍ സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; നിരവധി കുട്ടികള്‍ക്ക് പരിക്ക്‌

പ്രതീകാത്മക ചിത്രം

Updated On: 

01 Jan 2025 19:22 PM

കണ്ണൂര്‍: കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. ശ്രീകണ്ഠാപുരം വളക്കൈയില്‍ സ്‌കൂള്‍ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ എസ് രാജേഷ് (11) ആണ് മരിച്ചത്. പതിനഞ്ചോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. കുറുമാത്തൂർ ചിന്മയ സ്കൂളിന്റെ ബസാണ് അപകടത്തില്‍ പെട്ടത്. 19 വിദ്യാര്‍ത്ഥികളും ഡ്രൈവറും ആയയും ബസിലുണ്ടായിരുന്നു. പരിക്കേറ്റവരില്‍ ഒരു കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. മറ്റുള്ളവര്‍ക്ക് നിസാര പരിക്കുകളുണ്ട്. സ്‌കൂള്‍ വിട്ട് മടങ്ങും വഴിയാണ് അപകടമുണ്ടായത്. സര്‍വീസ് റോഡില്‍ നിന്ന് സംസ്ഥാന ഹൈവേയിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു അപകടം. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഇവിടം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിന്റെ അശാസ്ത്രീയത അപകടകാരണമായതായും നാട്ടുകാര്‍ ആരോപിച്ചു. നിയന്ത്രണം വിട്ട ബസ് ഇറക്കത്തില്‍ വച്ച് മറിയുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മതിലിലേക്ക് ഇടിച്ചുകയറി റോഡിലേക്ക് മറിയുകയായിരുന്നു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി.

Read Also : ഹാപ്പി ന്യൂ ഇയർ പറഞ്ഞില്ല; പുതുവത്സരാഘോഷത്തിനിടെ യുവാവിന് കുത്തേറ്റത് 24 തവണ

പുതുവര്‍ഷത്തില്‍ പൊലിഞ്ഞ് ജീവനുകള്‍

പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് വിവിധ അപകടങ്ങളില്‍ ഒന്നിലേറെ പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പുതുവത്സര ആഘോഷത്തിനിടെ കൊച്ചിയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചിരുന്നു. എറണാകുളം സെന്റ് ആൽബർട്ട് കോളേജിലെ ഇൻഡസ്ട്രിയിൽ ഫിഷറീസ് വിദ്യാര്‍ത്ഥികളായ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി നരേന്ദ്രനാഥ്(22), പാലക്കാട് സ്വദേശി ആരോമൽ (22) എന്നിവരാണ് അപകടത്തില്‍ ദാരുണമായി മരിച്ചത്. എറണാകുളത്ത് നിന്ന് ബോള്‍ഗാട്ടിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ ഒന്നാം ഗോശ്രീ പാലത്തിന് സമീപം രാത്രിയിലാണ് അപകടമുണ്ടായത്.

ചേര്‍ത്തലയില്‍ ലോറി ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയും മരിച്ചു. ചേര്‍ത്തല പട്ടണക്കാട് ക്ഷേത്രത്തിന് സമീപമുണ്ടായ അപകടത്തില്‍ തണ്ണീര്‍മുക്കം വാരനാട് വേങ്ങയില്‍ വെളിംപറമ്പില്‍ അശ്വതി ഭവനം അപ്പുക്കുട്ടന്‍ നായരുടെ ഭാര്യ രതി(60)യാണ് മരിച്ചത്. അപ്പുക്കുട്ടന്‍ നായരാണ് സ്‌കൂട്ടര്‍ ഓടിച്ചത്. ഇദ്ദേഹത്തിന് നിസാര പരിക്കേറ്റു. ബുധനാഴ്ച രാവിലെ 11 കഴിഞ്ഞാണ് അപകടമുണ്ടായത്.

തിരുവനന്തപുരം പാറശാല അയിര കുളത്തില്‍ കാര്‍ നിയന്ത്രണം വിട്ട് കുളത്തിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചതാണ് മറ്റൊരു അപകടം. പ്രദീപ് എന്നയാളാണ് മരിച്ചത്. കാറില്‍ അഞ്ച് പേരുണ്ടായിരുന്നുവെന്നാണ് വിവരം.

പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ യുവാവ് കാല്‍വഴുതി കൊക്കയില്‍ വീണ് ഇന്ന് മരിച്ചിരുന്നു. കരിങ്കുന്നം മേക്കാട്ടില്‍ പരേതനായ മാത്യുവിന്റെ മകന്‍ എബിന്‍ (26) ആണ് കൊക്കയില്‍ വീണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.50ഓടെ പുത്തേടിനും കുമ്പങ്കാനത്തിനുമിടയില്‍ ചാത്തന്‍പാറയിലാണ് അപകടമുണ്ടായത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ചു.

മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ
പുതിന ചെടി വളര്‍ത്തുന്നവരാണോ? ദോഷങ്ങളുമുണ്ടേ!
ഡ്രാഗൺ ഫ്രൂട്ട് കഴിക്കൂ; ഗുണങ്ങൾ ഏറെ