5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Christmas New Year Bumper 2025: 20 കോടിയുടെ ഭാഗ്യവാൻ ആര്? ക്രിസ്‌മസ്-പുതുവത്സര ബമ്പർ ലോട്ടറിക്ക് റെക്കോ‍ഡ് വിൽപ്പന

Christmas-New Year Bumper Lottery 2025: ഡിസംബർ 17ന് വിൽപ്പന തുടങ്ങിയ ബമ്പർ ടിക്കറ്റിന്റെ ഭൂരിഭാഗവും ഇതിനോടകം വിറ്റുപോയതായി വിവിധ ജില്ലകളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ഫെബ്രുവരി അഞ്ചാം തീയ്യതി നറുക്കെടുക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പറിന് 400 രൂപയാണ് വില.

Christmas New Year Bumper 2025: 20 കോടിയുടെ ഭാഗ്യവാൻ ആര്? ക്രിസ്‌മസ്-പുതുവത്സര ബമ്പർ ലോട്ടറിക്ക് റെക്കോ‍ഡ് വിൽപ്പന
ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പര്‍ Image Credit source: facebook
sarika-kp
Sarika KP | Published: 01 Jan 2025 11:05 AM

സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ക്രിസ്‌മസ്-പുതുവത്സര ബമ്പർ ലോട്ടറിക്ക് റെക്കോഡ് വിൽപ്പന. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അതിവേ​ഗതയിലാണ് ടിക്കറ്റ് വിൽപ്പന നടക്കുന്നത്. ഡിസംബർ 17ന് വിൽപ്പന തുടങ്ങിയ ബമ്പർ ടിക്കറ്റിന്റെ ഭൂരിഭാഗവും ഇതിനോടകം വിറ്റുപോയതായി വിവിധ ജില്ലകളിൽനിന്നുള്ള കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ഫെബ്രുവരി അഞ്ചാം തീയ്യതി നറുക്കെടുക്കുന്ന ക്രിസ്തുമസ് – ന്യൂ ഇയർ ബമ്പറിന് 400 രൂപയാണ് വില.

വിൽപ്പനയ്ക്ക് ആകെ ഇരുപത് ലക്ഷം ടിക്കറ്റുകളാണ് എത്തിച്ചത്. ഇതിൽ ഡിസംബർ 22-ന് വൈകീട്ട് അഞ്ചുമണിവരെ 13,58,670 ടിക്കറ്റുകളും വിറ്റു പോയി. ക്രിസ്മസ് ന്യൂ ഇയർ ബമ്പർ വിൽപ്പനയിലും ഒന്നാം സ്ഥാനത്ത് പാലക്കാട് തന്നെയാണ്. 2,75,050 ടിക്കറ്റുകൾ ഇതിനോടകം പാലക്കാട് ജില്ലയിൽ വിറ്റഴിച്ചു. 1,53,400 ടിക്കറ്റുകൾ ചെലവഴിച്ച് തലസ്ഥാന ജില്ലയായ തിരുവനന്തപുരം രണ്ടാം സ്ഥാനത്തും 1,34,370 ടിക്കറ്റുകൾ വിറ്റ് തൃശൂർ ജില്ല മൂന്നാം സ്ഥാനത്തുമുണ്ട്.

Also Read: ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ…; ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിക്ക് റെക്കോഡ് വില്പന; കൂടുതല്‍ വിറ്റത് പാലക്കാട്ട്

അതേസമയം പൂജ ബമ്പർ ജേതവിനെ കണ്ടെത്തിയിട്ടും ക്രിസ്മസ് ന്യൂ ഇയർ ബമ്പർ എത്താൻ വൈകിയത് ഏറെ ചർച്ചയായിരുന്നു. ലോട്ടറിയുടെ സമ്മാന ഘടനയില്‍ മാറ്റം വരുത്തിയതും ഇതിനെ തുടർന്ന് ലോട്ടറി ഏജൻ്റുമാരുടെ പ്രതിഷേധവുമാണ് ബമ്പർ എത്താൻ വൈകിയത്. നറുക്കെടുപ്പില്‍ 5000, 2000,1000 എന്നീ രൂപ അടിയ്ക്കുന്ന സമ്മാനങ്ങള്‍ കുറച്ചതിലാണ് ഏജന്റുമാരുടെ പ്രതിഷേധം. ഒരു സമയത്ത് ടിക്കറ്റിന്റെ അച്ചടി വരെ ഭാഗ്യക്കുറി വകുപ്പിന് നിർത്തിവെക്കേണ്ടി വന്നിരുന്നു. എന്നാൽ ആ പ്രശ്നങ്ങൾ എല്ലാം പരിഹരിച്ച് ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി ഡിസംബർ 17ന് വിപണിയിലെത്തി.

2024 ക്രിസ്മസ്-ന്യൂ ഇയർ ബമ്പറിൻ്റെ സമ്മാനഘടന

ഒന്നാം സമ്മാനം – 20 കോടി രൂപ
സമാശ്വാസ സമ്മാനം – ഒരു ലക്ഷം രൂപ
രണ്ടാം സമ്മാനം – ഒരു കോടി രൂപ
മൂന്നാം സമ്മാനം – പത്ത് ലക്ഷം രൂപ
നാലാം സമ്മാനം – മൂന്ന് ലക്ഷം രൂപ
അഞ്ചാം സമ്മാനം – രണ്ട് ലക്ഷം രൂപ
ആറാം സമ്മാനം – 5,000 രൂപ
ഏഴാം സമ്മാനം – 2,000 രൂപ
എട്ടാം സമ്മാനം – 1,000 രൂപ
ഒമ്പതാം സമ്മാനം – 500 രൂപ
പത്താം സമ്മാനം – 400 രൂപ

ഇത്തവണത്തെ ക്രിസ്തുസ് – നവവത്സര ബമ്പറിന് ഏറെ പ്രത്യേകതകളാണുള്ളത്. ഇരുപത് കോടി രൂപ ഒന്നാം സമ്മാനം നൽകുന്നതിനു പുറമെ ആകർഷകമായ സമ്മാനഘടനയാണ്. രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേർക്കു നൽകുന്നതോടൊപ്പം10 ലക്ഷം വീതം ഓരോ പരമ്പരകളിലും മൂന്നു വീതം എന്ന ക്രമത്തിൽ 30 പേർക്കും മൂന്നാം സമ്മാനം നൽകും. നാലാം സമ്മാനമാകട്ടെ ഓരോ പരമ്പരകളിലും രണ്ട് എന്ന ക്രമത്തിൽ 3 ലക്ഷം രൂപവീതം 20 പേർക്കും നൽകുന്നുണ്ട്. അഞ്ചാം സമ്മാനം ഓരോ പരമ്പരകളിലും രണ്ടു വീതം എന്ന രീതിയിൽ 20 പേർക്ക് രണ്ടു ലക്ഷം വീതവും ലഭിയ്ക്കും.