Guruvayoor wedding: ഇത് ചരിത്രത്തിലാദ്യം; ​ഗുരുവായൂരമ്പലനടയിൽ നടക്കാൻ പോകുന്നത് റെക്കോഡ് കല്യാണങ്ങൾ…

Record marriages at Guruvayoor temple: ചിങ്ങം എത്തിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്കും വർധിച്ചിട്ടുണ്ടെന്നാണ് വിവരം. സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്.

Guruvayoor wedding: ഇത് ചരിത്രത്തിലാദ്യം; ​ഗുരുവായൂരമ്പലനടയിൽ നടക്കാൻ പോകുന്നത് റെക്കോഡ് കല്യാണങ്ങൾ...

Guruvayur-temple Photo - TV9 Bharatvarsh

Published: 

07 Sep 2024 09:32 AM

തൃശ്ശൂർ: ​ഗുരുവായൂരിലെ കല്യാണങ്ങൾ എന്നും ശ്രദ്ധിക്കപ്പെടുന്നതാണ്. കല്യാണങ്ങൾ മാറിപ്പോയ കഥ സിനിമ വരെയാക്കിയിട്ടുണ്ട്. ഈ കല്യാണ ചരിത്രത്തിലേക്ക് മറ്റൊരു റെക്കോഡ് കൂടി. ഞായറാഴ്ച ​ഗുരുവായൂരിൽ വച്ച് വിവാഹിതരാകുന്നവരുടെ കണക്കാണ് ഞെട്ടിച്ചിരിക്കുന്നത്. ഒരു ദിവസം ഇവിടെ നടക്കാൻ പോകുന്നത് 354 കല്യാണങ്ങളാണ്. ഇതൊക്കെ എപ്പോൾ നടത്തി തീർക്കും എന്നോർത്ത് സംശയിക്കേണ്ട പുലർച്ചെ നാലുമണിക്ക് കല്യാണങ്ങൾ തുടങ്ങും.

സാധാരണ രാവിലെ അഞ്ചു മുതലാണ് കല്യാണങ്ങൾ ആരംഭിക്കാറ്. എന്നാൽ കല്യാണങ്ങളുടെ എണ്ണക്കൂടുതൽ കാരണം ഒരുമണിക്കൂർ മുമ്പേ ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഇതുവരെ ബുക്ക് ചെയ്ത കണക്കനുസരിച്ചാണ് 354 കല്യാണങ്ങൾ… ഇനിയും ഈ കണക്ക് ഉയർന്നേക്കാം എന്നാണ് കരുതുന്നത്. അന്ന് രാവിലെ വരെ ശീട്ടാക്കാമെന്നുള്ളതുകൊണ്ട് ഉറപ്പായും കല്യാണങ്ങൾ ഇനിയും കൂടുമെന്നു തന്നെ അധികൃതർ വ്യക്തമാക്കുന്നു. ഒരേസമയം ആറു മണ്ഡപങ്ങളിലായി കല്യാണം നടക്കുമെന്നാണ് വിവരം.

ALSO READ – മോടിപിടിപ്പിക്കലിന് തുടക്കം…; ഓണത്തിൻ്റെ രണ്ടാം നാളായ ചിത്തിര ദിവസത്തിൻ്റെ പ്രത്യേകതകൾ അറിയാ

വിവാഹ കാർമികരായി അഞ്ചുപേരെ അധികമായി നിയോഗിച്ചിട്ടുണ്ട്. മംഗളവാദ്യക്കാരായി രണ്ടു സംഘങ്ങളെയും നിശ്ചയിച്ചു കഴിഞ്ഞു. വിവാഹങ്ങൾ തടസ്സങ്ങളില്ലാതെ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയതായി ദേവസ്വം ചെയർമാൻ വ്യക്തമാക്കി. ചിങ്ങം എത്തിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിരക്കും വർധിച്ചിട്ടുണ്ടെന്നാണ് വിവരം. സാധാരണയായി ഞായറാഴ്ചകളിലാണ് വിവാഹം കൂടുതലായി നടക്കുന്നത്. മുൻപുള്ള റെക്കോർഡ് 277 വിവാഹങ്ങളാണ് എന്നും അധികൃതർ പറയുന്നു.

ചിങ്ങത്തിലെ കല്യാണത്തിരക്ക്

ചിങ്ങത്തിൽ കല്യാണം നടത്താനുള്ള ആ​ഗ്രഹമാണ് കല്യാണങ്ങളുടെ എണ്ണം കൂടാൻ കാരണം. മറ്റു മാസങ്ങളിൽ നിന്ന് ചിങ്ങത്തിന് ഏറെ പ്രത്യേകതകൾ ഉണ്ട്. തിളക്കമുള്ള ഏതാനും നക്ഷത്രങ്ങൾ ഉൾപ്പെട്ട നക്ഷത്രരാശിയാണ് ചിങ്ങം. പുരാതന കാലത്തു തന്നെ അന്നത്തെ നിരീക്ഷകരുടെ പ്രത്യേക ശ്രദ്ധ ഈ നക്ഷത്രങ്ങൾക്ക് കിട്ടിയിരുന്നു. ഓഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളിലായി ആണ് മലയാള മാസമായ ചിങ്ങം എത്തുന്നത്.

ഓണം കൂടാതെ പല അവധി ദിവസങ്ങളും ഈ മാസമുണ്ട്. ശ്രീകൃഷ്ണ ജന്മാഷ്ടമി, ശ്രീ നാരായണഗുരു ജയന്തി, ചട്ടമ്പി സ്വാമി ജയന്തി, അയ്യങ്കാളി ജയന്തി തുടങ്ങിയ വിശേഷങ്ങൾ വരുന്നതും ചിങ്ങത്തിൽ തന്നെ. വളരെ വിശേഷപ്പെട്ട ഈ സമയത്ത് അവധികൾ കൂടുതൽ ലഭിക്കുന്നതും പ്രായോ​ഗികമായി എളുപ്പമാണ്. ഈ വർഷം ചിങ്ങത്തിൽ പഞ്ചാം​ഗം അനുസരിച്ച് രണ്ട് മുഹൂർത്തങ്ങളാണ് ഉള്ളത്. സെപ്റ്റംബർ 10 ന് രാവിലെ 8 മണിക്കും 10.54 -നും ഇടയിലാണ് ഇതിലൊന്ന്.

മറ്റൊന്ന് സെപ്റ്റംബർ 14 ന് 8. 57 നും – 9 30 നും ഇടയിൽ. ഇതല്ലാത്ത ദിവസങ്ങളിലും കല്യാണം നടക്കുന്നുണ്ട്.​ ഗുരുവായൂരിൽ കല്യാണം റെക്കോ‍ഡ് സൃഷ്ടിക്കുന്ന 8-ാം തിയതി ഞായറാഴ്ചയാണ്. മറ്റൊരു പ്രത്യേകത അടുത്ത ഞായർ തിരുവോണവും. അതോടെ ചിങ്ങം പൂർത്തിയാകും. കന്നമാസത്തിൽ വിവാഹങ്ങൾ കുറവാണ്. ഇത്തവണ 14-ന് ഉത്രാട ദിനത്തിലും വിവാഹങ്ങൾ കൂടുതൽ നടന്നേക്കാം എന്നാണ് പ്രതീക്ഷിക്കുന്നത്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം