മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ് | Ration Card Update, Civil Supplies officials in the district instructed to remove deceased members Malayalam news - Malayalam Tv9

Ration card update: മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ്

Ration Card Update: മരിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈനായി റേഷൻകാർഡിൽ നിന്ന് നീക്കം ചെയ്യാനാകും.

Ration card update: മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ്

Ration Card (Social Media Image)

Published: 

22 Oct 2024 09:09 AM

കോഴിക്കോട്: പലപ്പോഴും നാം മറന്നു പോകുന്ന വിഷയമാണ് മരിച്ചവരുടെ പേര് റേഷൻകാർഡിൽ നിന്ന് ഒഴിവാക്കുന്നത്. അതിന്റെ ആവശ്യകതയെപ്പറ്റി പലപ്പോഴും നാം ചിന്തിക്കാറില്ല എന്നതാണ് സത്യം. എന്നാൽ റേഷൻകാർഡുകളിൽപ്പെട്ട അംഗങ്ങൾ മരിച്ചിട്ടുണ്ടെങ്കിൽ ഉടൻ അവരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് ജില്ലയിലെ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ കർശന നിർദേശം നൽകിയിരിക്കുകയാണ്.

മഞ്ഞ, പിങ്ക്, നീല കാർഡുകാർക്കാണ് ഈ നിർദ്ദേശം ബാധകമായിട്ടുള്ളത്. കേരളത്തിനു പുറത്തുള്ളവർ മരിച്ചിട്ടുണ്ടെങ്കിൽ ഇവരുടെ വിവരവും അറിയിക്കണം. പേരും നീക്കം ചെയ്യണം എന്നാണ് ചട്ടം. ഈ നടപടി വൈകിയാൽ ഇത്രയും കാലം അനധികൃതമായി വാങ്ങിയ ഭക്ഷ്യധാന്യത്തിന്റെ വില പിഴയായി ഈടാക്കാനും നിയമം ഉണ്ട്.

റേഷൻകാർഡ് മസ്റ്ററിങ് പൂർത്തിയാക്കാനുള്ളവരുടെ വ്യക്തമായ കണക്ക് ലഭിക്കാത്ത സാഹചര്യത്തിലാണ് ഈ നിർദ്ദേശം അധികൃതർ പുറപ്പെടുവിച്ചത്. ജില്ലയിൽ മഞ്ഞ, പിങ്ക്, കാർഡുകളിലായി 13,70,046 പേരാണ് ഇപ്പോഴുള്ളത്. ഇതിൽ 83 ശതമാനത്തോളം മസ്റ്ററിങ് ചെയ്തു കഴിഞ്ഞു. ബാക്കി 17 ശതമാനം ജീവിച്ചിരിക്കുന്നവരാണോ മരിച്ചവരാണോ കേരളത്തിനു പുറത്തുള്ളവരാണോ എന്ന് വ്യക്തമല്ല.

ALSO READ – നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണ

വിദേശവാസത്തിലുള്ളവരുടെ വിവരവും അറിയിക്കണം എന്നുള്ളപ്പോൾ പലരും ഇതിനെപ്പറ്റി ധാരണ ഇല്ലാത്തതിനാൽ അറിയിക്കാത്തതാണ് പ്രശ്നമായത്. ഇതിനാലാണ് മരിച്ചവരുടെ പേര് നീക്കാനും കേരളത്തിനുപുറത്തുള്ളവരുടെ വിവരമറിയിക്കാനും നിർദേശിച്ചത് എന്നാണ് വിവരം.

 

എങ്ങനെ പേര് നീക്കാം

 

മരിച്ചവരുടെ പേരുകൾ അക്ഷയ കേന്ദ്രങ്ങളിലെത്തി ഓൺലൈനായി റേഷൻകാർഡിൽ നിന്ന് നീക്കം ചെയ്യാനാകും. കേരളത്തിനു പുറത്തുള്ളവരുടെ വിവരങ്ങൾ എൻ.ആർ.കെ. പട്ടികയിലേക്ക്‌ മാറ്റാനും ഇതേ വഴി തന്നെയാണ് ഉള്ളത്. എൻ.ആർ.കെ. പട്ടികയിലേക്ക്‌ മാറ്റാൻ താലൂക്ക് സപ്ലൈ ഓഫീസുകളെ സമീപിച്ചാലും മതി.

മസ്റ്ററിങ് നടത്തിയവർക്കേ ഭാവിയിൽ ഭക്ഷ്യധാന്യം ലഭിക്കൂ. നിലവിൽ നീല കാർഡിലെ അംഗങ്ങൾക്ക് മസ്റ്ററിങ്ങിന് നിർദേശം നൽകിയിട്ടില്ല. എന്നാൽ ആ വിഭാഗത്തിലെയും മരിച്ചവരുടെ പേര് നിർബന്ധമായും നീക്കും.

Related Stories
Women in gov. job: 45 വയസ് വരെ നിയമനം, പ്രസവാവധി കഴിഞ്ഞാലും വർക്ക് ഫ്രം ഹോം; സർക്കാർ സർവീസിൽ സ്ത്രീകൾക്കായി വമ്പൻ ഓഫറുകൾ ഒരുങ്ങുന്നു
ADM Naveen Babu: നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ
Ganja Seized: ‘ചേട്ടാ തീപ്പെട്ടിയുണ്ടോ’; കഞ്ചാവുബീഡി കത്തിക്കാന്‍ എക്‌സൈസ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചത്തി വിദ്യാര്‍ഥികള്‍
Mukesh Arrest: പീഡന പരാതി; നടനും എംഎൽയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റും ജാമ്യവും ഞൊടിയിടയിൽ
Mannarasala Festival: മണ്ണാറശ്ശാല ആയില്യം മഹോത്സവം; ആലപ്പുഴ ജില്ലയിൽ 26ന് പ്രാദേശിക അവധി
Kerala Rain Alert: പുതിയ ന്യൂനമർദ്ദം, കൂടെ ചുഴലിക്കാറ്റും; സംസ്ഥാനത്ത് 23 വരെ ഇടിമിന്നലോടെ മഴ
പന നൊങ്ക് ഇനി വാങ്ങാതെ പോവരുത്! ​ആരോ​ഗ്യ ഗുണങ്ങൾ ചില്ലറയല്ല
വെണ്ടയ്ക്ക ആട്ടിൻ സൂപ്പിനു തുല്യം, അറിയാം ​ഗുണങ്ങൾ...
ബുദ്ധിയെ ഉഷാറാക്കാം.. ക്യാരറ്റ് കഴിച്ചാൽമതി
വേറെങ്ങും പോവേണ്ട അടുക്കളയിലുണ്ട് കൊളസ്‌ട്രോളിനുള്ള മരുന്ന്‌