5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajendra Vishwanath Arlekar: ​ഗോവ നിയമസഭയിൽ കടലാസില്ലാതാക്കിയ സ്പീക്കർ, രാജേന്ദ്ര അർലെക്കർ ​കേരള ഗവർണറാകുമ്പോൾ എന്തൊക്കെ മാറും?

29th Kerala Governor Rajendra Vishwanath Arlekar: ജനുവരി ‌17-ന് നയപ്രഖ്യാപന സമ്മേളനത്തോട് കൂടി നിയമസഭ സമ്മേളനം ആരംഭിക്കും. ​ഗവർണറായി ചുമതലയേറ്റെടുത്ത് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും രാജേന്ദ്ര വിശ്വനാഥ് അർലെക്കർ നയപ്രഖ്യാനം അവതരിപ്പിക്കുമെന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകത.

Rajendra Vishwanath Arlekar: ​ഗോവ നിയമസഭയിൽ കടലാസില്ലാതാക്കിയ സ്പീക്കർ, രാജേന്ദ്ര അർലെക്കർ ​കേരള ഗവർണറാകുമ്പോൾ എന്തൊക്കെ മാറും?
Kerala Governor Rajendra Vishwanath Arlekar Oath TakingImage Credit source: Social Media
athira-ajithkumar
Athira CA | Published: 02 Jan 2025 11:52 AM

തിരുവനന്തപുരം: 29-ാമത് കേരള ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലെക്കർ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലി കൊടുത്തു. മുണ്ടും ഷർട്ടും വേഷ്ടിയും ധരിച്ച് കേരളത്തനിമയിലായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, സ്പീക്കർ എൻ ഷംസീർ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, മറ്റ് മന്ത്രിമാർ ഉൾപ്പെടെയുള്ള ചടങ്ങിൽ സന്നിഹിതരായികുന്നു.

കടലാസ് രഹിത അസംബ്ലി എന്ന നേട്ടം ​ഗോവ മന്ത്രി സഭയ്ക്ക് ലഭിച്ചത് രാജേന്ദ്ര വിശ്വനാഥ് അർലെക്കറുടെ ഇടപെടലിലൂടെയായിരുന്നു. ​ഗോവയെ സുപ്രധാനനേട്ടങ്ങളിലേക്ക് നയിച്ച രാജേന്ദ്ര അർലെക്കർ ​ഗവർണറായി എത്തുമ്പോൾ മാറ്റങ്ങളുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ചെറുപ്പം മുതൽ തന്നെ രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ (ആർഎസ്എസ്) പ്രവർത്തകനായ രാജേന്ദ്ര വിശ്വനാഥ് അർലെക്കർ 1989 മുതൽ തന്നെ ​ഗോവ ബിജെപിയിൽ സജീവ സാന്നിധ്യമായി മാറി.

ബിജെപിയുടെ വിവിധ ചുമതലകളും വഹിച്ചതിന് ശേഷമാണ് ​ഗവർണറാകുന്നക്. 2015-ൽ ​ഗോവാ മന്ത്രിസഭാ പുനസംഘടനയിൽ അർലെക്കർ വനം മന്ത്രിയായി. 2021-ൽ ഹിമാചൽ പ്രദേശ് ​ഗവർണറായി നിയമിതനായി. പിന്നീട് 2023-ൽ ബീഹാറിന്റെ ​ഗവർണറായി സ്ഥാനം ഏറ്റെടുത്തു. ഗോവാ നിയമസഭാ സ്പീക്കർ, ബിജെപി ​ഗോവ സംസ്ഥാന അദ്ധ്യക്ഷൻ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ബീഹാർ ​ഗവർണറായി പ്രവർത്തിക്കുന്നതിനിടെയാണ് കേരളത്തിലേക്കുള്ള മാറ്റം. സംസ്ഥാന സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല എന്ന് അർലെക്കർ പറയുമ്പോഴും സർക്കാരിന്റെ സ്വേച്ഛാധിപത്യ നിലപാടിനെ എതിർക്കുമെന്ന് ഉറപ്പാണ്.

അതേസമയം, കേന്ദ്രസർക്കാരുമായി അടുത്ത ബന്ധമുള്ള രാജേന്ദ്ര വിശ്വനാഥ് അർലെക്കർ ​ഗവർണറാകുമ്പോൾ ആശങ്കയുണ്ട്. കേരളത്തിൽ നിന്ന് പോകുമ്പോഴും താറുമാറായ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് എതിരെയായിരുന്നു താൻ ശബ്​ദമുയർത്തിയത് എന്നാണ് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞത്. ഉന്നതവിദ്യാഭ്യാസ മേഖലയെ അതിസൂക്ഷ്മമായി വിലയിരുത്തുന്ന വ്യക്തിയാണ് രാജേന്ദ്ര വിശ്വനാഥ് അർലെക്കർ. കേരളത്തിലെ സർവ്വകലാശാലകളിൽ സ്ഥിരം വിസിമാർ ഇല്ലാത്തതിനെ അദ്ദേഹം ചോദ്യം ചെയ്യുമെന്നും ഉറപ്പാണ്. കാരണം ബീഹാർ സർക്കാരുമായി സർവ്വകലാശാല വിഷയങ്ങളിൽ ഏറ്റുമുട്ടിയിട്ടുള്ള ആളാണ് രാജേന്ദ്ര വിശ്വനാഥ് അർലെക്കർ.

ജനുവരി ‌17-ന് നയപ്രഖ്യാപന സമ്മേളനത്തോട് കൂടി നിയമസഭ സമ്മേളനം ആരംഭിക്കും. ​ഗവർണറായി ചുമതലയേറ്റെടുത്ത് രണ്ടാഴ്ച പിന്നിടുമ്പോഴേക്കും രാജേന്ദ്ര വിശ്വനാഥ് അർലെക്കർ നയപ്രഖ്യാനം അവതരിപ്പിക്കുമെന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ പ്രത്യേകത. നയപ്രഖ്യാപനത്തിൽ ​ഗവർണർ എന്ത് പറയും എന്നാണ് എല്ലാവരും ഉറ്റ് നോക്കുന്നത്.

സത്യാഗ്രഹം കൊണ്ടല്ല, ഇന്ത്യയിലെ ജനങ്ങളുടെ കയ്യിലുള്ള ആയുധം കണ്ട് പേടിച്ചാണ് ബ്രിട്ടീഷുകാർ രാജ്യം വിട്ടതെന്ന സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള അർലെക്കറുടെ പരാമർശം ഏറെ വിവാദമായിരുന്നു. ഗോവയിൽ നിന്നുള്ള നേതാവായ രാജേന്ദ്ര വിശ്വനാഥ് അർലെക്കറെ കേരളത്തിലേക്ക് അയക്കുന്നതിന് പിന്നിൽ ബിജെപിക്കും നരേന്ദ്രമോ​ദിക്കും കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കേരളത്തിലെ ക്രെെസ്തവ സമൂഹത്തിന്റെ ഒപ്പം നിർത്തുകയാണ് ഇതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. 2024 സെപ്റ്റംബർ 5-നാണ് ആരിഫ് മുഹമ്മദ് ഖാൻ ​ഗവർണർ സ്ഥാനത്ത് അഞ്ച് വർഷം പൂർത്തിയാക്കിയത്. സംസ്ഥാന സർക്കാരും ​ഗവർണറും തമ്മിലുള്ള ഭിന്നത നിലനിൽക്കെയാണ് തത്സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റിയത്.