5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Palakkad Police Raid: ‘ഞാനുള്ളത് കോഴിക്കാട്; ട്രോളി ബാഗിൽ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്’: പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

Rahul Mamkootathil :താൻ പാലക്കാട് അല്ലെന്നും കോഴിക്കോടാണുള്ളതെന്നു പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന് മുന്നില്‍നിന്നാണു രാഹുൽ ലൈവിൽ എത്തിയത്.

Palakkad Police Raid: ‘ഞാനുള്ളത് കോഴിക്കാട്; ട്രോളി ബാഗിൽ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്’: പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിൽ (image credits: facebook Live screengrab)
sarika-kp
Sarika KP | Published: 06 Nov 2024 07:34 AM

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പ് യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനായി അനധികൃതമായി പണം എത്തിച്ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കോൺ​ഗ്രസ് വനിത പ്രവർത്തകരുടെ മുറിയിൽ നടത്തിയ പരിശോധനയ്ക്ക് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കോൺ​ഗ്രസിനും തനിക്കുമെതിരെ വ്യാജ ആരോപണങ്ങളാണ് സിപിഎമ്മും ബിജെപിയും ഉന്നയിക്കുന്നതെന്ന് രാഹുൽ പറഞ്ഞു. താൻ പാലക്കാട് അല്ലെന്നും കോഴിക്കോടാണുള്ളതെന്നു പറഞ്ഞുകൊണ്ട് ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ കോഴിക്കോട് ടൗണ്‍ സ്‌റ്റേഷന് മുന്നില്‍നിന്നാണു രാഹുൽ ലൈവിൽ എത്തിയത്.

രാഹുലിന്റെ വാക്കുകൾ ഇങ്ങനെ: ”നമസ്ക്കാരം, മഹാഭൂരിപക്ഷം ആളുകളും ഉറങ്ങുകയാണെന്ന് അറിയാം. ഇപ്പോൾ രാത്രി 2.25. ഇപ്പോഴും പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ സംഘർഷങ്ങളും വ്യാജ ആക്ഷേപങ്ങളും നിറയുകയാണ്. ഒരുട്രോളി ബാഗ് നിറയെ പണവുമായി കോണ്‍ഗ്രസ് നേതാക്കള്‍ പാലക്കാട്ട് ഹോട്ടലിലെത്തിയെന്ന് ആരോപണം ഉന്നയിച്ച് ബിജെപി–സിപിഎം വലിയ പ്രതിഷേധിക്കുകയാണ്.. പാലക്കാട്ടെ മുറിക്കുള്ളില്‍നിന്ന് ട്രോളിബാഗുമായി രാഹുലിനെ ഇറക്കിവിടൂ എന്ന് ബിജെപിക്കാരും സിപിഎമ്മുകാരും വിളിച്ചുപറയുകയാണ്. ഒരു ട്രോളി ബാഗ് നിറയെ പണവുമായി കെപിഎം ഹോട്ടലിൽ നിന്ന് ഇറങ്ങി വരണമെന്ന് ആത്മാർത്ഥമായ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ 2 പ്രശ്നമുണ്ട്. ഒന്ന് താൻ പാലക്കാട്ടെ ഹോട്ടലിൽ ഇല്ല, കോഴിക്കോട് ആണുള്ളത്. രണ്ട് ട്രോളി ബാഗിൽ പണമില്ല, രണ്ടുദിവസത്തെ വസ്ത്രമുണ്ട്. അത് വേണമെങ്കിൽ തരാം. നാളെ കാന്തപുരം ഉസ്താദിനെ കാണാനായാണ് കോഴിക്കോട് എത്തിയത്”.

Also Read-Palakkad Police Raid: കള്ളപ്പണമെന്ന് ആരോപണം: പാലക്കാട്ട് കോൺഗ്രസ് നേതാക്കൾ താമസിച്ച മുറികളിൽ രാത്രി പോലീസ് പരിശോധന

സിപിഎം എംപി എഎ റഹീം പറയുന്നത് കേട്ടു, മുൻ എംഎൽഎ ടിവി രാജേഷ്, എം ലിജിൻ എംഎൽഎ എന്നിവരുടെ മുറിയും പൊലീസ് പരിശോധിച്ചു എന്ന്. കോൺഗ്രസുകാർ പണം കൊണ്ടുവന്നെന്ന പരാതിയിൽ പൊലീസ് എന്തിനാണ് സിപിഎം നേതാക്കളുടെ മുറി പരിശോധിക്കുന്നത്. അപ്പോൾ താൻ പണം നൽകി പ്രവർത്തിക്കുന്നവരാണ് സിപിഎം നേതാക്കളെന്നാണോ റഹീം പറയുന്നതെന്ന് രാഹുൽ ചോദിച്ചു. ആരും പൊലീസ് പരിശോധിക്കാനെത്തിയപ്പോൾ എതിർത്തില്ല. എല്ലാവരും അന്വേഷണവുമായി സഹകരിച്ചു. പരിശോധന പറ്റില്ലെന്ന് പറഞ്ഞത് ഷാനിമോൾ ഉസ്മാൻ മാത്രമാണ്. അവർ ഒറ്റക്കാണ് മുറിയിൽ ഉണ്ടായിരുന്നത്.വനിതാ പൊലീസ് ഇല്ലാതെ പരിശോധിക്കാൻ പറ്റില്ലെന്നാണ് ഷാനിമോൾ പറഞ്ഞത്. വനിതാ പൊലീസ് ഉദ്യോഗസ്ഥ എത്തിയപ്പോൾ അവർ പരിശോധനക്ക് മുറി ഒഴിഞ്ഞ് കൊടുത്തു. മാധ്യമങ്ങളെല്ലാം അവിടെ നോക്കി നിൽക്കുന്നുണ്ട്. മുറി പരിശോധിച്ചിട്ട് ഒന്നും കിട്ടിയിട്ടില്ല.

പാലക്കാട് നഗര ഹൃദയത്തിലുള്ള ഹോട്ടലാണ് കെപിഎം. എല്ലാ രാഷ്ട്രീയക്കാരും താമസിക്കുന്ന ഹോട്ടലാണ് അത്. തൊട്ടടുത്ത് പൊലീസ് സ്റ്റേഷനാണ്. പാലക്കാട്ടെ പൊലീസ് ചെക്കിംഗ് മറികടന്ന് ട്രോളി ബാഗിൽ പണമെത്തിച്ചെങ്കിൽ പിന്നെ എന്തിനാണ് പൊലീസ്. ബിജെപി നേതാക്കളുടെയും സിപിഎം നേതാക്കളുടേയും മുറി പരിശോധിച്ചതിൽ അവർക്ക് പ്രശ്നമില്ല. കോൺഗ്രസ് പണം കൊണ്ടുവന്നുവെന്നാണ് ഇരുകൂട്ടരും പറയുന്നത്. അത് ബിജെപി സിപിഎം കട്ടുകെട്ടാണ്. പാലക്കാട് സി.പി.എമ്മും ബി.ജെ.പിയും ഒറ്റ മുന്നണിയായാണ് മത്സരിക്കുന്നതെന്ന് തെളിയിക്കാൻ ഈ ഒറ്റ സംഭവം കൊണ്ട് പറ്റുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Latest News