Electricity bill: ഷോക്കടിക്കുമോ മലയാളിക്ക്…വൈദ്യുതി ഉപഭോഗ നിരക്കിൽ മാറ്റം വരുത്താൻ ആലോചന

Kerala Electricity Bill Rate : ഭൂരിഭാഗം വീടുകളിലും സ്മാർട്ട് മീറ്ററുകളായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാൻ എളുപ്പമാകും എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Electricity bill: ഷോക്കടിക്കുമോ മലയാളിക്ക്...വൈദ്യുതി ഉപഭോഗ നിരക്കിൽ മാറ്റം വരുത്താൻ ആലോചന

KSEB bill

Updated On: 

29 Jul 2024 14:44 PM

പാലക്കാട്: കേരളത്തിലെ വൈദ്യുത ചാർജ്ജ് ഇനിയും കൂടുമോ എന്ന ആശങ്കയുണർത്തുന്ന വാർത്തകളാണ് ഇപ്പോൾപറത്തു വരുന്നത്. വൈദ്യുതി പ്രതിസന്ധി സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കാൻ പകൽ സമയത്തെയും രാത്രിയിലെ പീക്ക് സമയത്തെയും വൈദ്യുതി ഉപഭോഗ നിരക്കിൽ മാറ്റം വരുത്താൻ ആലോചിക്കുന്നതായി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

പകൽ സമയത്തെ വൈദ്യുതി ഉപഭോഗത്തിന് മാത്രമായി വൈദ്യുതി നിരക്ക് കുറയ്ക്കാനും രാത്രിയിലെ പീക്ക് സമയത്തെ വൈദ്യുതി ഉപഭോഗത്തിന് നിരക്ക് കൂട്ടാനുമാണ് ആലോചന. ഇങ്ങനെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനാകുമെന്ന വിശ്വാസത്തിലാണ് സർക്കാർ.

ALSO READ – കാരണം വ്യക്തമാക്കുന്നില്ല; ഇന്ത്യൻ വിദ്യാർത്ഥികളെ യു എസ് തിരിച്ചയക്കുന്നതായി വിദേശകാര്യ മന്ത്രാലയ

ഭൂരിഭാഗം വീടുകളിലും സ്മാർട്ട് മീറ്ററുകളായിട്ടുണ്ട്. അതുകൊണ്ടു തന്നെ ഓരോ സമയത്തെയും വൈദ്യുതി ഉപഭോഗം കണക്കാൻ എളുപ്പമാകും എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഇതിനിടെ കേരളത്തിൽ ആണവ നിലയം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള ചർച്ചകളും ഉയരുന്നുണ്ട്.

ഇവിടെ ആണവ നിലയം സ്ഥാപിക്കാൻ പ്രാരംഭ ചർച്ചകൾ പോലും നടന്നിട്ടില്ല എന്നാണ് വിവരം. ഇത് സർക്കാരിന്റെ നയപരമായ വിഷയമായതിൽ തീരുമാനം പെട്ടെന്നെടുക്കാൻ കഴിയില്ലെന്നും കൂടുതൽ ചർച്ചകൾക്കു ശേഷമേ തീരുമാനമെടുക്കുകയുള്ളു എന്നും മന്ത്രി പറഞ്ഞു. ആണവനിലയം സംസ്ഥാനത്തിന് പുറത്ത് സ്ഥാപിച്ചാലും കേരളത്തിന് വൈദ്യുതി വിഹിതം കിട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒറ്റ സെഞ്ചുറിയിൽ സ്മിത്ത് കുറിച്ചത് തകർപ്പൻ റെക്കോർഡ്
പിസിഒഎസ് ലക്ഷണങ്ങളെ അകറ്റി നിർത്താൻ ഗോണ്ട് കറ്റിര
വിവാഹ തീയതി വെളിപ്പെടുത്തി റോബിനും ആരതിയും
നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ