Priyanka Gandhi: പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; രണ്ട് ദിവസം മണ്ഡല പര്യടനം

Priyanka and Rahul Gandhi Visit Wayanad: രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇരുവരും എത്തും. നാളെ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും. വയനാട് എംപിയായി വ്യാഴാഴ്ച പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു.

Priyanka Gandhi: പ്രിയങ്കയും രാഹുൽ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും; രണ്ട് ദിവസം മണ്ഡല പര്യടനം

പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി, കെസി വേണുഗോപാൽ (​Image Credits: PTI)

Updated On: 

30 Nov 2024 07:20 AM

കൽപറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് മണ്ഡലം സന്ദർശിക്കാൻ എത്തും. രണ്ട് ദിവസത്തേക്ക് ആണ് പ്രിയങ്ക വയനാട് സന്ദർശിക്കാനൊരുങ്ങുന്നത്. ഇന്ന് മലപ്പുറം ജില്ലയിലെ സ്ഥലങ്ങളിലായിരിക്കും പ്രിയങ്ക സന്ദർശനം നടത്തുന്നത്. ഡിസംബർ ഒന്നിന് വയനാട് ജില്ലയിലും സന്ദർശനം നടത്തും. രാവിലെ 12 മണിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഒപ്പം മുക്കം, തിരുവമ്പാടി എന്നിവിടങ്ങളിലെ സ്വീകരണ പരിപാടികളിൽ പ്രിയങ്ക ​ഗാന്ധി പങ്കെടുക്കും. മലപ്പുറം ജില്ലയിൽ കരുളായി, വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്വീകരണത്തിലും പൊതുസമ്മേളനത്തിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കുമെന്നും അധികൃതർ അറിയിച്ചു.

രാവിലെ 11ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇരുവരും എത്തും. നാളെ മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും, കല്പറ്റയിലും സ്വീകരണ പരിപാടികളിൽ പങ്കെടുക്കുന്ന പ്രിയങ്ക വൈകുന്നേരം കോഴിക്കോട് നിന്ന് ഡൽഹിയിലേക്ക് മടങ്ങുകയും ചെയ്യും. വയനാട് എംപിയായി വ്യാഴാഴ്ച പ്രിയങ്ക ഗാന്ധി സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന ഉയർത്തിയുള്ള പ്രിയങ്കയുടെ സത്യപ്രതിജ്ഞ ഏറെ ശ്രദ്ധനേടി. കേരളത്തിൽ നിന്നുള്ള ഏക വനിതാ ലോക്‌സഭാംഗമെന്ന വിശേഷണത്തോടെയാണ് പ്രിയങ്ക വയനാട് എംപിയായി സത്യപ്രതിജ്ഞ ചെയ്തത് അധികാരമേറ്റത്.

പ്രിയങ്ക സത്യപ്രതിജ്ഞ ചെയ്തതോടെ കുടുംബത്തിലെ മൂന്ന് പേർ എംപിമാരാണെന്ന പ്രത്യേകതയും ഇതിലുണ്ട്. റായ്ബറേലിയെ പ്രതിനിധീകരിക്കുന്ന ലോക്സഭാ അംഗമാണ് രാഹുൽ ഗാന്ധി. രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് സോണിയ ഗാന്ധി. രാഹുലിൻറേയും സോണിയയുടേയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെയാണ് പ്രിയങ്ക രാഷ്ട്രീയത്തിൽ സജീവമാകുന്നത്. പിന്നീട് 2019 ൽ കിഴക്കൻ ഉത്തർപ്രദേശിൻറെ ചുമതലയേറ്റെടുക്കുകയും ഒരു വർഷത്തിനപ്പുറം മൊത്തം യുപിയുടെ ചുമതലയിലേക്ക് എത്തുകയുമായിരുന്നു. നിലവിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കൂടിയാണ് പ്രിയങ്ക ഗാന്ധി.

വയനാട് ലോക്സഭ മണ്ഡലത്തിൽ 4,10,931 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് കന്നിയങ്കത്തിൽ പ്രിയങ്ക ഗാന്ധി സിറ്റുറപ്പിച്ചത്. 64.27 ശതമാനം പോളിങ്ങാണ് വയനാട്ടിൽ രേഖപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 73.57 ശതമാനം പോളിങ്ങാണ് മണ്ഡലത്തിൽ രേഖപ്പെടുത്തിയത്. നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുള്ള കണക്കുകൾ പരിശോധിച്ചാൽ മാനന്തവാടിയിലാണ് (62.61) എറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയത്. യുഡിഎഫിന് വേണ്ടി പ്രിയങ്ക ഗാന്ധി മത്സരരംഗത്തെത്തിയതോടെ ദേശീയ ശ്രദ്ധ കൂടിയ മണ്ഡലമായി വീണ്ടും വയനാട് മാറി. എൽഡിഎഫിന് വേണ്ടി സത്യൻ മൊകേരിയും ബിജെപിക്ക് വേണ്ടി നവ്യ ഹരിദാസുമാണ് രംഗത്തിറങ്ങിയത്.

Related Stories
Accident: വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
Fengal Cyclone: കര തൊടാനൊരുങ്ങി ഫിൻജാൽ ചുഴലിക്കാറ്റ്; 90 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത, കേരളത്തിലും മഴയ്ക്ക് സാധ്യത
Traco Cable Employee Suicide: കാക്കനാട് ട്രാക്കോ കേബിൾ കമ്പനി തൊഴിലാളി ജീവനൊടുക്കി; ശമ്പളം കിട്ടാത്തതിലെ മനോവിഷമമെന്ന് സഹപ്രവർത്തകർ
Kutampuzha Women Missing: തിരച്ചിലിനൊടുവിൽ ആശ്വാസം; കുട്ടമ്പുഴയിൽ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി
CPM: പീഡനക്കേസ് പ്രതിയെ ലോക്കല്‍ സെക്രട്ടറിയാക്കി; സിപിഎം സമ്മേളനത്തില്‍ കൂട്ടത്തല്ല്‌
Kerala Rain Alert: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ: നാളെ രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
ടാറ്റു അടിച്ചാൽ എച്ച്ഐവി അണുബാധ ഉണ്ടാകുമോ?
സിഎസ്ഐആർ യുജിസി നെറ്റ് വിജ്ഞ്യാപനം ഉടൻ
30 കഴിഞ്ഞ സ്ത്രീകൾ നിർബന്ധമായും ഇവ കഴിക്കണം
ഫേഷ്യല്‍ ചെയ്ത ശേഷം ഇക്കാര്യങ്ങള്‍ മറക്കാതെ ചെയ്യാം