Private bus permit: കെഎസ്ആർടിസിയ്ക്ക് തിരിച്ചടി; 140 കിലോമീറ്റര്‍ കടന്നും സ്വകാര്യ ബസ്സുകള്‍ക്ക് ഓടാം

Private buses ​in kerala: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മുകളിൽ പെർമിറ്റ് അനുവദിക്കരുതെന്ന കെ.എസ്.ആർ.ടി.സിയുടെ നിലപാടിന് ഏറ്റ തിരിച്ചടി കൂടിയാണ് ഇത്.

Private bus permit: കെഎസ്ആർടിസിയ്ക്ക് തിരിച്ചടി; 140 കിലോമീറ്റര്‍ കടന്നും സ്വകാര്യ ബസ്സുകള്‍ക്ക് ഓടാം

പ്രതീകാത്മക ചിത്രം (Image courtesy : Social Media)

Published: 

06 Nov 2024 15:03 PM

തിരുവനന്തപുരം: സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ഓടുന്നതിന് പെർമിറ്റ് അനുവദിക്കേണ്ടെന്ന തീരുമാനം റദ്ദാക്കി ഹൈക്കോടതി. മോട്ടോർ വെഹിക്കിൾ സ്‌കീമിലെ ദൂരവ്യവസ്ഥയാണ് ഇപ്പോൾ നീക്കിയിരിക്കുന്നത്. ഈ വിഷയത്തിൽ സ്വകാര്യ ബസുടമകൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്.

140 കിലോമീറ്ററിലധികം സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകാതിരിക്കുന്ന സ്‌കീം നിയമപരമല്ലെന്നായിരുന്നു സ്വകാര്യബസുടമകളുടെ വാദം. ഈ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. 140 കിലോമീറ്ററിലധികമുള്ള റൂട്ടുകളിൽ താത്കാലിക പെർമിറ്റ് നിലനിർത്താൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു.

സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിന് മുകളിൽ പെർമിറ്റ് അനുവദിക്കരുതെന്ന കെ.എസ്.ആർ.ടി.സിയുടെ നിലപാടിന് ഏറ്റ തിരിച്ചടി കൂടിയാണ് ഇത്. കോടതിയുടെ ഉത്തരവ് കെ.എസ്.ആർ.ടി.സിക്കും നിലവിൽ തിരിച്ചടിയായിരിക്കുകയാണ്. 2023 മേയ് മൂന്നിനാണ് 140 കിലോമീറ്ററിലേറെ ദൈർഘ്യമുള്ള സ്വകാര്യബസുകളുടെ സർവീസ് റദ്ദാക്കി സർക്കാർ ഉത്തരവ് പുറത്തു വന്നിരുന്നു.

ALSO READ – നീലേശ്വരം വെടിക്കെട്ട് അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ വീതം നൽകു

പിന്നീടാണ് സ്വകാര്യ ബസുടമകൾ ഹൈക്കോടതിയെ സമീപിച്ചത്. തുടർന്ന് താത്കാലികമായി ഈ ഉത്തരവിൽ ഇളവ് നേടി. റൂട്ട് ദേശസാൽകൃതമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പ് 2022 ൽ ഉത്തരവിറക്കിയത്. അന്തിമ വിജ്ഞാപനത്തിലെ കാലതാമസവും യാത്രാക്ലേശവും പരിഗണിച്ച് ഇത് നടപ്പാക്കുന്നത്. നാലു മാസത്തേക്ക് നീട്ടുകയും സ്വകാര്യ ബസുകൾക്ക് താത്കാലിക പെർമിറ്റ് നൽകുകയും ചെയ്യുകയായിരുന്നു.

ഇതിന്റെ കാലാവധി അവസാനിച്ചതോടെയാണ് പെർമിറ്റുകൾ റദ്ദാക്കിയത്. തുടർന്ന് താത്കാലിക പെർമിറ്റ് അനുവദിക്കാൻ സാധിക്കില്ലെന്നായിരുന്നു എം.വി.ഡിയുടെ നിലപാട്. പെർമിറ്റ് കാലാവധി അവസാനിച്ചതിന് പിന്നാലെ മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്ത് ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ പാടില്ലായെന്ന് നോട്ടിഫിക്കേഷൻ നൽകിയിരുന്നു.

നല്ല ഉറക്കത്തിന് മത്തങ്ങ വിത്തുകൾ
ദേഷ്യം കുറയ്ക്കാന്‍ ഈ പൂവുകള്‍ നിങ്ങളെ സഹായിക്കും
എന്തുപറ്റി? മൂടിപ്പുതച്ച് കിടന്ന് സമാന്ത !
ക്യാപ്റ്റൻ vs ക്യാപ്റ്റൻ; രോഹിത് ശർമ്മയ്ക്ക് മോശം റെക്കോർഡ്