5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thrissur Bus Strike: ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കിൽ; കാരണം ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം

Thrissur Sakthan Bus Stand Private Bus Strike: സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി, എഐടിയുസി എന്നീ സംഘടനകൾ ഉൾപ്പെടുന്ന സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.

Thrissur Bus Strike: ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കിൽ; കാരണം ഏകപക്ഷീയമായി നടപ്പാക്കിയ ഗതാഗത പരിഷ്കരണം
തൃശൂർ ശക്തൻ ബസ് സ്റ്റാൻഡ് (Social Media Image)
nandha-das
Nandha Das | Updated On: 30 Oct 2024 10:19 AM

തൃശൂർ: തൃശൂർ ശക്തൻ സ്റ്റാൻഡിലെത്തുന്ന സ്വകാര്യ ബസുകൾ ഇന്ന് പണിമുടക്കിൽ. ശക്തൻ സ്റ്റാൻഡ് പരിസരത്ത് സ്വകാര്യ ബസുകൾക്ക് ഏകപക്ഷീമായി നടപ്പാക്കിയ ഗതാഗത പരിഷ്ക്കരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബസ് ജീവനക്കാരുടെ സമരം. സ്റ്റാൻഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. സിഐടിയു, ബിഎംഎസ്, ഐഎൻടിയുസി, എഐടിയുസി എന്നീ സംഘടനകൾ ഉൾപ്പെടുന്ന സമിതിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കഴിഞ്ഞ ദിവസം സ്റ്റാൻഡിൽ നടന്ന കൂട്ട ധാരണയ്ക്ക് പിന്നാലെയാണ് പണിമുടക്ക്.

കണ്ണൂർ, കോഴിക്കോട്, പാലക്കാട്, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിലേക്ക് ബസ് സർവീസ് നടത്തുന്ന തൃശ്ശൂരിലെ പ്രധാന സ്റ്റാൻഡാണ് ശക്തൻ സ്റ്റാൻഡ്. ഇവിടുത്തെ ശോചനീയാവസ്ഥ പരിഹരിക്കാതിരിക്കുന്നതിനാൽ, ഇവിടെ എത്തുന്ന ബസുകളും യാത്രക്കാരും ഒരുപോലെ ദുരിതം അനുഭവിക്കുകയാണ്. ചെളിയും കുണ്ടും കുഴിയുമുള്ള വഴികളിലൂടെ വേണം യാത്രക്കാർക്ക് സ്റ്റാൻഡിലെത്താൻ. ചെളിക്കുഴികളിൽ വീണ് യാത്രക്കാർക്ക് പരിക്ക് പറ്റിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദിവസവും എഴുന്നൂറോളം ബസുകളാണ് ഇവിടെ നിന്നും സർവീസ് നടത്തുന്നത്. എന്നിട്ടും അധികൃതർ നടപടി ഒന്നും സ്വീകരിക്കുന്നില്ല എന്നതാണ് പരാതി.

ALSO READ: കറണ്ട് ബില്ല് കൂടില്ല…പുതിയ നിരക്ക് പ്രഖ്യാപിക്കും വരെ നിലവിലെ നിരക്ക്

സ്റ്റാൻഡിന്റെ ഈ അവസ്ഥയിൽ ഏറ്റവും കൂടുതൽ വലയുന്നത് ബസ് ജീവനക്കാരാണ്. കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ പോകുന്നതിനാൽ ദിവസവും അറ്റകുറ്റപ്പണികൾക്കായി ബസുകൾക്ക് ഗ്യാരേജിൽ കയറേണ്ട അവസ്ഥയാണ് ഉണ്ടാകുന്നത്. പ്രതിദിനം കിട്ടുന്ന കളക്ഷൻ മുഴുവൻ വർക്ക്ഷോപ്പുകളിൽ തന്നെ ചെലവഴിക്കേണ്ടതായി വരുന്നു. സ്റ്റാൻഡിന്റെ അകത്തേക്കും പുറത്തേക്കും കടക്കുന്ന റോഡുകൾ പൂർണമായും തകർന്ന നിലയിലാണ്. ഇതേത്തുടർന്ന്, കോർപ്പറേഷനിലും കളക്ടർക്കും മറ്റും നിരവധി തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് ബസ് ജീവനക്കാർ പറയുന്നു.

ബസ് സ്റ്റാൻഡ് നവീകരണം എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നും, സ്റ്റാൻഡിലേക്കുള്ള ബസിന്റെ പ്രവേശന നിയന്ത്രണത്തിൽ മാറ്റം വരുത്തണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നടപ്പാക്കിയില്ലെങ്കിൽ അനിശ്ചിതകാല സമരം ഉൾപ്പടെയുള്ള കാര്യങ്ങളിലേക്ക് കടക്കേണ്ടി വരുമെന്നും സമര സമിതി അംഗങ്ങൾ അറിയിച്ചിട്ടുണ്ട്.

 

 

Latest News