5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ കീഴടങ്ങി

PP Divya: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യ പൊലീസിന് മുന്നിൽ കീഴടങ്ങി.

ADM Naveen Babu Death: നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ കീഴടങ്ങി
പി പി ദിവ്യ (Image Credits: PP Divya Facebook)
athira-ajithkumar
Athira CA | Updated On: 29 Oct 2024 15:40 PM

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യ പൊലീസിന് മുന്നിൽ കീഴടങ്ങി. തലശ്ശേരി അഡീഷണൽ സെക്ഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ദിവ്യ കീഴടങ്ങിയത്. കസ്റ്റഡിയിലെടുത്ത പിപി ദിവ്യയെ കണ്ണൂർ ജില്ലാ പൊലീസ് ചോദ്യം ചെയ്യുകയാണ്. ദിവ്യയെ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

കണ്ണൂർ കണ്ണപുരത്ത് വച്ചാണ് ആരോപണ വിധേയ പൊലീസിന് മുന്നിൽ കീഴടങ്ങിയത്. കോടതി ജാമ്യാപേക്ഷ തള്ളിയതോടെ ദിവ്യയോട് അടിയന്തിരമായി കീഴടങ്ങണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെയ്യാനെത്തിയ പൊലീസ് ഉദ്യോ​ഗസ്ഥർക്ക് മുന്നിൽ ദിവ്യ കീഴടങ്ങിയത്. പ്രാദേശിക പാർട്ടി പ്രവർത്തകർക്കൊപ്പം കോടതിയിൽ കീഴടങ്ങാൻ പോകുകയായിരുന്നുവെന്ന് ദിവ്യ പൊലീസിനെ അറിയിച്ചതോടെയാണ് വഴിയിൽ വച്ച് കസ്റ്റഡിയിലെടുത്തത്.

അതേസമയം, ദിവ്യയെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി. പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരി​ഗണനയിലുള്ളതിനാലാണ് അറസ്റ്റ് വെെകിയത്. പൊലീസ് റിപ്പോർട്ടിലുള്ള കാര്യങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്. ഇത് പരി​ഗണിച്ചാണ് ദിവ്യ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതെന്നും കമ്മീഷണർ മാധ്യമങ്ങളോട് പ്രതികരിച്ചു.

“പിപി ദിവ്യയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ ഉടൻ കമ്മീഷണർ ഓഫീസിൽ എത്തിക്കും. 38 പേജുള്ള മുൻകൂർ ജാമ്യാപേക്ഷയുടെ വിധിയാണ് കോടതി പുറപ്പെടുവിച്ചത്. ജാമ്യപേക്ഷ കോടതി തള്ളിയതോടെയാണ് കണ്ണൂർ ടൗൺ പൊലീസ് ദിവ്യയെ കസ്റ്റഡിയിലെടുക്കാൻ പോയത്. കീഴടങ്ങാൻ ആവശ്യപ്പെട്ട് ദിവ്യക്ക് പൊലീസ് നോട്ടീസ് നൽകിയിരുന്നു. ദിവ്യ പൊലീസ് നിരീക്ഷണത്തിൽ ആയിരുന്നു. ഇതാണ് പ്രതിയെ അതിവേ​ഗം കസ്റ്റഡിയിലെടുക്കാൻ കാരണം”. കമ്മീഷണർ പറഞ്ഞു. ചോദ്യം ചെയ്ത ശേഷം ബാക്കി കാര്യങ്ങളിൽ തീരുമാനമെടുക്കുമെന്നും കമ്മീഷണർ കൂട്ടിച്ചേർത്തു. പൊലീസ് അന്വേഷണത്തിൽ വിശ്വാസമുണ്ടെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.

നവീൻ ബാബുവിന്റെ മരണത്തിൽ ദിവ്യക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയിന്മേൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിനെ തുടർന്ന് ദിവ്യ ഒളിവിൽ പോയിരുന്നു. പ്രതിയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനിടെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേർന്നിരുന്നു.പിന്നാലെയാണ് ദിവ്യയെ കണ്ണപുരത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്.

ദിവ്യയെ പൊലീസ് സംരക്ഷിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു. മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ദിവ്യയെ അറസ്റ്റ് ചെയ്യുകയായിരുന്നു പൊലീസിന് മുന്നിലുള്ള ഏകമാർ​ഗം. ജാമ്യാപേക്ഷ തള്ളിയതോടെ അറസ്റ്റ് ചെയ്യാനായി പൊലീസ് സംഘം ദിവ്യയുടെ വീട്ടിൽ എത്തിയിരുന്നെങ്കിലും അവർ അവിടെ ഉണ്ടായിരുന്നില്ല. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ദിവ്യ പയ്യന്നൂരിലാണ് ഉള്ളതെന്ന വിവരവും പുറത്തുവന്നിരുന്നു. ദിവ്യക്കെതിരെ നടപടി സ്വീകരിക്കാത്തത് ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് സർക്കാരും ഭയന്നിരുന്നു. ഈ സാഹചര്യത്തിലാണ് കീഴടങ്ങൽ.