Pooja Holiday: പൂജവയ്പ്; സംസ്ഥാനത്ത് ഈ ദിവസം സ്‌കൂളുകള്‍ക്ക് അവധി; ഉത്തരവ് ഉടന്‍

Pooja Holiday: പൂജവയ്പുമായി ബന്ധപ്പെട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് മന്ത്രി വി ശിവൻക്കുട്ടി പറഞ്ഞു.

Pooja Holiday: പൂജവയ്പ്; സംസ്ഥാനത്ത് ഈ ദിവസം സ്‌കൂളുകള്‍ക്ക് അവധി; ഉത്തരവ് ഉടന്‍

സ്‌കൂളുകള്‍ക്ക് അവധി (Image Courtesy - Social Media)

Updated On: 

01 Oct 2024 12:07 PM

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് അടുത്ത വെള്ളിയാഴ്ച (ഒക്ടോബർ 11) അവധി നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി. പൂജവയ്പുമായി ബന്ധപ്പെട്ടാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉത്തരവ് ഉടന്‍ ഇറക്കുമെന്ന് മന്ത്രി വി ശിവൻക്കുട്ടി പറഞ്ഞു.

സാധാരണ ദുർ​​​ഗാഷ്ടമി ദിവസം വൈകുന്നേരമാണ് പുസ്തകം പൂജയ്ക്ക് വയ്ക്കുന്നത്. ഈ വർഷം ഒക്ടോബർ 11നാണ് ദുർ​​​ഗാഷ്ടമി ദിവസം വരുന്നത്. എന്നാൽ ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി ദിവസം തന്നെ വൈകുന്നേരം പുസ്തകം പൂജയ്ക്ക് വെയ്ക്കണം. അതായത് ഒക്ടോബർ 10-നാണ് പൂജവയ്പ്. ഈ സാഹചര്യത്തില്‍ 11ന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Also read-Kerala Rain Alert: വരുന്നു വമ്പൻ മഴ…; മൂന്ന് ജില്ലകളിൽ ശക്തമായ കാറ്റിനും സാധ്യത

അതേസമയം ഒക്ടോബർ മൂന്ന് മുതലാണ് നവരാത്രി ആരംഭം. എല്ലാ വർഷവും ശുക്ലപക്ഷ പ്രഥമ തിഥി മുതൽ 9 ദിവസമാണ് നവരാത്രിയുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ നടക്കുക. 9 രാത്രി കഴിഞ്ഞ് പത്താം ദിവസം വിജയദശമി ആചരണത്തോടെ നവരാത്രി ചടങ്ങുകൾ പര്യവസാനിക്കും.എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമാണ് ഇത്തവണത്തെ നവരാത്രി ആഘോഷങ്ങൾ. ഇക്കുറി നവരാത്രി ആഘോഷം പതിനൊന്ന് ദിവസം നീളും. പത്ത് ദിവസത്തെ നവരാത്രി ആഘോഷത്തിനുശേഷം പതിനൊന്നാം ദിവസമായ ഒക്‌ടോബർ 13 ന് ആണ് ഈ വർഷം വിജയദശമി.

ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വെള്ളം കുടിക്കാറുണ്ടോ? അടിപൊളിയാണ്‌
ഇന്ത്യയുടെ ദുരിതത്തിലും ജയ്സ്വാളിന് ഇക്കൊല്ലം റെക്കോർഡ് നേട്ടം
ഇവയൊന്നും അത്താഴത്തിന് കഴിക്കരുതേ !
വെളുത്തുള്ളി ചീത്തയാകാതെ സൂക്ഷിക്കാം ഇങ്ങനെ...