5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pinarayi Vijayan : മഅ്ദനിക്കെതിരായ പി ജയരാജൻ്റെ നിലപാടുകളോട് യോജിപ്പില്ല; പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

Pinarayi Vijayan Opposes P Jayaran : മഅ്ദനിക്കെതിരായ പി ജയരാജൻ്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 'കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം' എന്ന ജയരാജൻ്റെ പുസ്തകം പ്രകാശനം ചെയ്തുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.

Pinarayi Vijayan : മഅ്ദനിക്കെതിരായ പി ജയരാജൻ്റെ നിലപാടുകളോട് യോജിപ്പില്ല; പുസ്തകം പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
പി ജയരാജൻ പുസ്തകം (Image Courtesy – Social Media)
abdul-basithtv9-com
Abdul Basith | Published: 26 Oct 2024 17:38 PM

സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍ രചിച്ച ‘കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകം പ്രകാശനം ചെയ്തത്. എന്നാൽ, മഅ്ദനിക്കെതിരെ പുസ്തകത്തിലുള്ള വിമർശനങ്ങളോട് താൻ യോജിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഅ്ദനിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പുസ്തകത്തിൽ വിമർശനമുള്ളത്.

പുസ്തകത്തിലെ ചില നിലപാടുകൾ അദ്ദേഹത്തിൻ്റെ വ്യക്തിപരമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുസ്തകം പ്രകാശനം ചെയ്യുന്നയാൾക്ക് രചയിതാവിൻ്റെ അതേ നിലപാട് ഉണ്ടാവണമെന്നില്ല. പ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം പ്രതിഫലിക്കുന്ന കാര്യങ്ങളോട് യോജിപ്പുണ്ടെങ്കിലും ജയരാജൻ്റെ വ്യക്തിപരമായ നിലപാടുകളോട് യോജിക്കുന്നില്ല. പുസ്തകത്തിലെ എല്ലാ പരാമർശങ്ങളും അതുപോലെ താൻ പങ്കുവെക്കുന്നു എന്ന് അർത്ഥമില്ല. ഓരോ കാര്യത്തിലും അദ്ദേഹത്തിന് നിലപാടുകളുണ്ടാവും. രചയിതാവിൻ്റെ വ്യക്തിപരമായ അഭിപ്രായം ഉള്ളവരേ പുസ്തകം പ്രകാശനം ചെയ്യാവൂ എന്നും ഇല്ല. വ്യത്യസ്ത അഭിപ്രായങ്ങൾക്ക് പൊതുവിടത്തിൽ ഇടമുണ്ട്. അത് സ്വാഗതം ചെയ്യണം. ഒരേ പ്രസ്ഥാനത്തിലുള്ളവരായതിനാൽ പ്രസ്ഥാനത്തിൻ്റെ രാഷ്ട്രീയം പ്രതിഫലിപ്പിക്കുന്ന കാര്യങ്ങൾ പുസ്തകത്തിലുണ്ടാവും. അവയോടൊക്കെ യോജിപ്പുമുണ്ടാവും. എന്നാൽ, ജയരാജൻ്റെ വ്യക്തിപരമായ വിലയിരുത്തലുകൾ വ്യത്യസ്തമായ വീക്ഷണമാണ് എന്നും അദ്ദേഹം പറഞ്ഞു.

Also Read : V Sivankutty: ‘ഞാൻ കരഞ്ഞത് കണ്ട് ആട ഉണ്ടായർക്കു സങ്കടായി.. എല്ലാവരും കരഞ്ഞു’; ഒന്നാം ക്ലാസുകാരന്റെ സങ്കടക്കുറിപ്പ് പങ്കുവച്ച് മന്ത്രി

പാലോളി മുഹമ്മദ് പുസ്തകം കുട്ടിക്ക് നൽകിയാണ് മുഖ്യമന്ത്രി പ്രകാശനം നിർവഹിച്ചത്. കെടി ജലീൽ പുസ്തകം പരിചയപ്പെടുത്തിയ ചടങ്ങിയ ഇപി ജയരാജനായിരുന്നു അധ്യക്ഷൻ.

മഅ്ദനി യുവാക്കൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തിയെന്നാണ് പി ജയരാജൻ പുസ്തകത്തിൽ ആരോപിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ പുസ്തകത്തിലെ ഈ ഭാഗങ്ങൾ പുറത്തുവന്നിരുന്നു. ബാബരി മസ്ജിദിൻ്റെ തകർച്ചയ്ക്ക് ശേഷം മഅ്ദനി നടത്തിയ പ്രഭാഷണങ്ങൾ യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചു. അതിവൈകാരിക പ്രസംഗങ്ങളിലൂറ്റെ അദ്ദേഹം ആളുകളിൽ തീവ്ര ചിന്താഗതി വളർത്തി. മഅ്ദനി രൂപീകരിച്ച് ഐഎസ്എസ് എന്ന സംഘടനയിലൂടെ മുസ്ലിം യുവാക്കൾ ആയുധ പരിശീലനം നടത്തി. സംഘടനയിലൂടെ ആയുധശേഖരവും നടന്നു. മുസ്ലിം തീവ്രവാദത്തിൻ്റെ അംബാസിഡറായാണ് പലരും മഅ്ദനിയെ വിശേഷിപ്പിച്ചത്. പിന്നീട് കോയമ്പത്തൂർ സ്ഫോടനക്കേസിൽ പ്രതിചേർക്കപ്പെട്ടതിന് ശേഷം അദ്ദേഹത്തിൻ്റെ നിലപാടിൽ മാറ്റമുണ്ടായെന്നും പുസ്തകത്തിൽ പി ജയരാജൻ ആരോപിച്ചിരുന്നു. ഈ നിലപാടുകളെയാണ് മുഖ്യമന്ത്രി തള്ളിയത്.

Latest News