5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Thenkurissi Honour Killing :’അവര്‍ പുറത്തിറങ്ങിയാല്‍ എന്നെയും വീട്ടുകാരെയും കൊല്ലും; വധശിക്ഷ തന്നെ നല്‍കണം’; പൊട്ടിക്കരഞ്ഞ്‌ ഹരിത

Thenkurissy Honor Killing Verdict: ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ തനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു.

Thenkurissi Honour Killing :’അവര്‍ പുറത്തിറങ്ങിയാല്‍ എന്നെയും വീട്ടുകാരെയും കൊല്ലും; വധശിക്ഷ തന്നെ നല്‍കണം’; പൊട്ടിക്കരഞ്ഞ്‌ ഹരിത
ഹരിതയും അനീഷും (image credits: social media)
sarika-kp
Sarika KP | Published: 28 Oct 2024 15:19 PM

പാലക്കാട് : 2020 ഡിസംബർ 25ന് കേരളത്തെ നടുക്കിയ പാലക്കാട് തേങ്കുറിശ്ശി ദുരഭിമാനക്കൊലക്കേസിൽ (Thenkurissi Honour Killing Case) പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച കോടതി വിധിയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിത. ശിക്ഷ പോരായെന്നും ഇരട്ട ജീവപര്യന്തമെങ്കിലും പ്രതീക്ഷിച്ചിരുന്നുവെന്നും ഹരിത പറഞ്ഞു. അവര്‍ പുറത്തിറങ്ങിയാല്‍ എന്നെയും അനീഷേട്ടന്റെ വീട്ടുകാരെയും കൊല്ലുമെന്നും ഹരിത പറഞ്ഞു.

അവർക്ക് ഒരു തരത്തിലുമുള്ള കുറ്റബോധം ഇല്ലെന്നും , കഴിഞ്ഞ ദിവസങ്ങളിൽ അവർ ചിരിച്ചുകൊണ്ടാണ് പോയതെന്നും ഹരിത പറഞ്ഞു. വിചാരണ സമയത്ത് ഭീഷണി നേരിട്ടിരുന്നുവെന്നും ഹരിത പറഞ്ഞു. നിന്നെയും കൊല്ലും എന്നായിരുന്നു ഭീഷണി. ഇത്രയും വലിയ തെറ്റ് ചെയ്തിട്ട് അവർക്ക് ഈ ശിക്ഷ കൊടുത്തതിൽ എനിക്ക് തൃപ്തിയില്ല. വധശിക്ഷ തന്നെ കൊടുക്കണം. കൂടുതൽ ശിക്ഷയ്ക്ക് അപ്പീൽ പോകുമെന്നും ഹരിത പറഞ്ഞു.

ഇന്നായിരുന്നു തേങ്കുറിശ്ശി ദുരിഭമാനക്കൊല കേസിൽ വിധി. ഇതരജാതിയിലുള്ളയാളെ മകൾ വിവാഹം ചെയ്തതിന് ഭർത്താവായ തേങ്കുറിശ്ശി ഇലമന്ദം അനീഷിനെ (27) ഭാര്യപിതാവും അമ്മാവനും ചേർന്ന് ദുരഭിമാനക്കൊല നടത്തുകയായിരുന്നു. അനീഷും ഹരിതയും വിവാഹം ചെയ്ത് 88-ാം ദിവസമാണ് ഹരിതയുടെ പിതാവും അമ്മാവനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തിയത്. ജീവപര്യന്ത്യം ശിക്ഷയ്ക്കൊപ്പം 50,000 രൂപ വീതം പിഴയുമാണ് പാലക്കാട് അഡീഷ്ണൽ സെക്ഷൻസ് കോടതിയുടെ വിധി. ജസ്റ്റിസ് ആർ വിനായക റാവുവാണ് ശിക്ഷ വിധിച്ചത്. പിഴ തുക അനീഷിൻ്റെ ഭാര്യ ഹരിതയ്ക്ക് നൽകണം. ഹരിതയുടെ അമ്മാവൻ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ സുരേഷാണ് (49) കേസിലെ ഒന്നാം പ്രതി. ഹരിതയുടെ അച്ഛൻ തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂർ പ്രഭുകുമാറാണ് (47) രണ്ടാം പ്രതി.

Also read-Thenkurissi Honour Killing : തേങ്കുറിശ്ശി ദുരഭിമാനക്കൊല; അനീഷിൻ്റെ ഭാര്യപിതാവിനും അമ്മാവനും ജീവപര്യന്തം

പെയിന്റിങ് തൊഴിലാളിയായിരുന്നു അനീഷും ഹരിതയും സ്കൂൾ പഠനകാലം മുതലെ പ്രണയത്തിലായിരുന്നു. എന്നാൽ ഇരുവരും രണ്ട് സമുദായത്തിൽ പെട്ടവരായതിനാൽ ഹരിതയുടെ വീട്ടുകാർക്ക് വിവാഹത്തിൽ എതിർപ്പുണ്ടായിരുന്നു. ഹരിതയ്ക്ക് കോയമ്പത്തൂരിൽനിന്ന് ഒരു വിവാഹാലോചന വന്നതിന്റെ അടുത്ത ദിവസം വീട്ടുകാരറിയാതെ ഹരിതയും അനീഷും വിവാഹിതരായി. ഇതറിഞ്ഞ അച്ഛൻ പ്രഭുകുമാർ കുഴൽമന്ദം പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇരുവരെയും സ്റ്റേഷനിലേക്കു വിളിച്ചുവരുത്തിയെങ്കിലും അനീഷിനോടൊപ്പം ജീവിക്കണമെന്നാണ് തീരുമാനമെന്ന് ഹരിത അറിയിച്ചു. സ്റ്റേഷനിൽനിന്നു മടങ്ങുമ്പോൾ, 90 ദിവസത്തിനകം അനീഷിനെ കൊല്ലുമെന്ന് പ്രഭുകുമാർ ഭീഷണി മുഴക്കിയിരുന്നു. പലതവണ അനീഷിന്റെ വീട്ടിലെത്തിയും ഇവർ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് വിവാഹം കഴിഞ്ഞ് 88 ാം നാൾ, 2020 ഡിസംബർ 25 ന് വൈകിട്ട് ആറോടെ മാനാംകുളമ്പ് സ്കൂളിന്‌ സമീപം ബൈക്കിലെത്തിയ സുരേഷും പ്രഭുകുമാറും അനീഷിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആദ്യം ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറി. കൊലപാതകം നടന്ന് 75–ാം ദിവസം തന്നെ പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഹരിത ഉള്‍പ്പെടെ 51 സാക്ഷികളെ വിസ്തരിച്ചു.

Latest News