Oommen Chandy : ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഒരു വർഷം; സംസ്ഥാനവ്യാപകമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്

Oommen Chandy One Year Death Anniversary : കേരളത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരാണ്ട്. വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായ അനുസ്മരണ പരിപാടികളാണ് കോൺഗ്രസ് സംഘടിപ്പിക്കുക. കല്ലറയിൽ പ്രത്യേക പ്രാർത്ഥന സംഘടിപ്പിച്ചു.

Oommen Chandy : ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഒരു വർഷം; സംസ്ഥാനവ്യാപകമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസ്

Oommen Chandy One Year Death Anniversary

Published: 

18 Jul 2024 11:36 AM

സംസ്ഥാനത്തിൻ്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഓർമ്മയായിട്ട് ഇന്ന് ഒരു വർഷം. വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനവ്യാപകമായി അനുസ്മരണ പരിപാടികൾ സംഘടിപ്പിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. ഒരാഴ്ചത്തെ അനുസ്മരണപരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ 1546 വാര്‍ഡുകളിൽ ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുമെന്ന് ഡിസിസി അറിയിച്ചു.

ഉമ്മൻ ചാണ്ടിയുടെ നാടായ പുതുപ്പള്ളിയിലും ഇന്ന് പ്രത്യേക ചടങ്ങുകൾ നടക്കും. പുതുപ്പള്ളി സെന്റ് ജോർജ് വലിയ പളളിയിൽ പ്രത്യേക കുർബാന നടന്നിരുന്നു. കല്ലറയിലും കരോട്ടുവള്ളക്കാലയിലെ വീട്ടിലും പ്രാർത്ഥനയുണ്ടാകും. കല്ലറയിൽ ധൂപ പ്രാർത്ഥനയാണ് നടന്നത്. നിരവധി ആളുകളാണ് അനുസ്മരണ ചടങ്ങുകളിൽ പങ്കെടുത്തത്. അനുസ്മരണ യോഗത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയാകും. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ അധ്യക്ഷനാകും.

ഉമ്മൻ ചാണ്ടിയുടെ പേരിൽ അമ്പതോളം വീടുകൾ പൂർത്തിയാക്കി നൽകണമെന്നാണ് തൻ്റെ ആഗ്രഹമെന്ന് മകൻ ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞിരുന്നു. ഇടുക്കി കഞ്ഞികുഴിയിലെ ഉമ്മൻചാണ്ടി കോളനിയിൽ പിതാവിൻ്റെ പേരിൽ സ്കൂൾ നിർമ്മിക്കുമെന്നും ചാണ്ടി ഉമ്മൻ പ്രതികരിച്ചതായി ട്വൻ്റിഫോർ ന്യൂസ് റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും നിയമസഭയിൽ എതിർ പാർട്ടിക്കാൾ ഉൾപ്പടെ ഉമ്മൻ ചാണ്ടിയുടെ മകനെന്ന നിലയിൽ തന്നോട് പ്രത്യേക സൗഹൃദം പുലർത്തുന്നുണ്ടെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Also Read : Dr MS Valiathan: ഹൃദ്രോഗ വിദഗ്ധൻ ഡോ എംഎസ് വല്യത്താൻ അന്തരിച്ചു

പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയും ഉമ്മൻ ചാണ്ടിയെ അനുസ്മരിച്ചു. യഥാർത്ഥ ജനനേതാവാണ് അദ്ദേഹം. ജീവിതകാലം മുഴുവൻ അചഞ്ചലമായ സമർപ്പണത്തോടെ അദ്ദേഹം ജനങ്ങളെ സേവിച്ചു. പദവികൾ ജനങ്ങളെ സേവിക്കാൻ വിനിയോ​ഗിച്ചു. ഉയർന്ന കാഴ്ചപ്പാടും അർപ്പണബോധവും കരുതലുമുള്ള നേതൃത്വത്തിന്‍റെ അടയാളമാണ് അദ്ദേഹത്തിന്‍റെ ജീവിതം. ഉമ്മൻ ചാണ്ടിയുടെ ജീവിതം കേരള ചരിത്രത്തിൽ നിന്ന് ഒരിക്കലും മായാത്തതാണെന്നും രാഹുൽ ഗാന്ധി പ്രതികരിച്ചു. എക്സ് പ്ലാറ്റ്ഫോമിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അചഞ്ചലമായ അർപ്പണവും നേതൃപാടവവും വഴി ജനനായകനായ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് മല്ലികാർജുൻ ഖർഗെ എക്സിൽ കുറിച്ചു. ജനക്ഷേമത്തിനായുള്ള ഉമ്മൻ ചാണ്ടിയുടെ സമർപ്പണം ആഴത്തിൽ സ്മരിക്കപ്പെടും. ഉമ്മൻ ചാണ്ടി എക്കാലവും ആദരിക്കപ്പെടുന്ന നേതാവാണെന്നും അദ്ദേഹം കുറിച്ചു.

എപ്പോഴും ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടി. എല്ലാതരം മനുഷ്യരോടും ബന്ധം പുലർത്തുകയും അവരെ ഒപ്പം നിർത്തുകയും ചെയ്തു അദ്ദേഹം. മരിച്ചപ്പോൾ ഒരുനോക്ക് കാണാൻ തടിച്ചുകൂട്ടിയ ജനക്കൂട്ടം തന്നെയാണ് ഉമ്മൻ ചാണ്ടി എന്ന നേതാവിൻ്റെ, സുഹൃത്തിൻ്റെ, സഹോദരൻ്റെ സ്വാധീനം ലോകത്തോട് വിളിച്ചുപറഞ്ഞത്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം