Onam Holiday: ഓണത്തിന് നാട്ടിലെത്താന്‍ വിഷമിക്കേണ്ട; കെഎസ്ആര്‍ടിസി സര്‍വീസ് ഈ റൂട്ടുകളില്‍

Onam Holiday Bus Service: നിലവില്‍ ഓപ്പറേറ്റ് ചെയ്ത വരുന്ന ഷെഡ്യൂള്‍സ് സ്‌കാനിയ വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എസ്, ഡീലക്‌സ് ബസുകള്‍ കൃത്യമായി സര്‍വീസ് നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.

Onam Holiday: ഓണത്തിന് നാട്ടിലെത്താന്‍ വിഷമിക്കേണ്ട; കെഎസ്ആര്‍ടിസി സര്‍വീസ് ഈ റൂട്ടുകളില്‍

Social Media Image

Updated On: 

12 Aug 2024 14:17 PM

ഓണക്കാലം ഇങ്ങ് വന്നെത്തി. ഓണം അവധിയോടനനുബന്ധിച്ച് സ്‌പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരിക്കുകയാണ്. ഓഗസ്റ്റ് ഒന്‍പത് മുതല്‍ സെപ്റ്റംബര്‍ 23 വരെയാണ് പ്രത്യേക അധിക സര്‍വീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലെ വിവിധയിടങ്ങളില്‍ നിന്ന് ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കും അവധി കഴിഞ്ഞ് തിരിച്ചും സര്‍വീസ് ഉണ്ടായിരിക്കും.

ഇപ്പോഴുള്ള 90 ബസുകള്‍ക്ക് പുറമെ ഓരോ ദിവസവും 58 അധിക ബസുകളും സര്‍വീസ് നടത്തുമെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്. www.onlineksrtcswift.com എന്ന വെബ്‌സൈറ്റ് വഴിയും ENTE KSRTC NEO OPRS എന്ന ആപ്പ് വഴിയും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്. സീറ്റ് ബുക്കിങ് കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ ബസുകള്‍ സര്‍വീസ് നടത്തുമെന്നും ഗതാഗത വകുപ്പ് അറിയിച്ചിട്ടുണ്ട്.

Also Read: Independence Day 2024: ദേ നമുക്ക് മാത്രമല്ല, ഈ രാജ്യങ്ങള്‍ക്കും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാണ്‌

ഡിമാന്‍ഡ് അനുസരിച്ച് അധിക ബസുകള്‍ ക്രമീകരിക്കുമ്പോള്‍ തിരക്കേറിയ റൂട്ടുകള്‍ക്ക് പ്രത്യേക പ്രധാന്യം നല്‍കുമെന്നും ആവശ്യാനുസരണം അഡീഷണല്‍ സര്‍വീസുകള്‍ അയക്കണമെന്നും നിര്‍ദേശമുണ്ട്. കൂടാതെ നിലവില്‍ ഓപ്പറേറ്റ് ചെയ്ത വരുന്ന ഷെഡ്യൂള്‍സ് സ്‌കാനിയ വോള്‍വോ, സ്വിഫ്റ്റ് എസി, നോണ്‍ എസ്, ഡീലക്‌സ് ബസുകള്‍ കൃത്യമായി സര്‍വീസ് നടത്താനും നടപടി സ്വീകരിച്ചിട്ടുണ്ട്.

ബത്തേരി, മൈസൂര്‍, ബെംഗളൂരു, സേലം, പാലക്കാട് എന്നിവിടങ്ങളില്‍ അധികമായി സപ്പോര്‍ട്ട് സര്‍വീസിനായി ബസുകളും ക്രൂവും ക്രമീകരിച്ചിട്ടുണ്ട്. സര്‍വീസുകള്‍ നടത്തുന്നതിനായി യൂണിറ്റ് ഓഫീസര്‍മാര്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ട്രെന്റ്, മറ്റ് സംസ്ഥാന ആര്‍ടിസികള്‍, ട്രാഫിക് ഡിമാന്റ്, മുന്‍വര്‍ഷത്തെ വിവരങ്ങള്‍ എന്നിവയും സമയാസമയം ബെംഗളൂരു സര്‍വീസ് ഇന്‍ ചാര്‍ജുകള്‍, ഓപ്പറേഷന്‍ കണ്‍ട്രോള്‍ റൂം എന്നിവയുമായി ബന്ധപ്പെട്ടാകും സര്‍വീസ് ക്രമീകരിക്കുക. യാത്രക്കാരുടെ തിരക്കില്ലാത്ത സമയങ്ങളിലെ സര്‍വീസുകള്‍ക്കും ട്രിപ്പുകള്‍ക്കും നിരക്കില്‍ ഡിസ്‌കൗണ്ട് നല്‍കാനും തീരുമാനമായിട്ടുണ്ട്.

Also Read: Rooster : അയൽവാസിയുടെ കോഴി കൂവുന്നത് ഉറക്കം കളയുന്നു; വീട്ടമ്മയുടെ പരാതിയിൽ ഷൊർണൂർ നഗരസഭയിൽ ചർച്ച

ബെംഗളൂരു-ചെന്നൈ അധിക സര്‍വീസുകള്‍

 

  1. 19.45 ബെംഗളൂരു- കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  2. 20.15 ബെംഗളൂരു- കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  3. 20.50 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  4. 21.15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  5. 21.45 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  6. 22.15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  7. 22.50 ബെംഗളൂരു – കോഴിക്കോട് (SF) – മൈസൂര്‍, സുല്‍ത്താന്‍ബത്തേരി വഴി
  8. 23.15 ബെംഗളൂരു – കോഴിക്കോട് (SF) – കുട്ട, മാനന്തവാടി വഴി
  9. 20.45 ബെംഗളൂരു – മലപ്പുറം (S/F) – മൈസൂര്‍, കുട്ട വഴി(alternative days)
  10. 20.45ബെംഗളൂരു – മലപ്പുറം (S/Dlx.) – മൈസൂര്‍, കുട്ട വഴി(alternative days)
  11. 19.15 ബെംഗളൂരു- തൃശ്ശൂര്‍ (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
  12. 21.15 ബെംഗളൂരു – തൃശ്ശൂര്‍ (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
  13. 22.15 ബെംഗളൂരു – തൃശ്ശൂര്‍ (SF) – കോയമ്പത്തൂര്‍, പാലക്കാട് വഴി
  14. 17.30 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
  15. 18.30 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
  16. 19.30 ബെംഗളൂരു- എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
  17. 19.45 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
  18. 20.30 ബെംഗളൂരു – എറണാകുളം (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
  19. 7.00 ബെംഗളൂരു – അടൂര്‍ (S/Dlx.) – കോയമ്പത്തൂര്‍, പാലക്കാട് വഴി
  20. 17.30 ബെംഗളൂരു – കൊല്ലം (S/Exp.) – കോയമ്പത്തൂര്‍, പാലക്കാട് വഴി

കേരളത്തില്‍ നിന്നുള്ള അധിക സര്‍വീസുകള്‍

 

  1. 20.15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
  2. 20.45 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
  3. 21.15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
  4. 21.45 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
  5. 22.15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
  6. 22.30 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
  7. 22.50 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
  8. 23.15 കോഴിക്കോട് – ബെംഗളൂരു (SF) – മാനന്തവാടി, കുട്ട വഴി
  9. 20.00 മലപ്പുറം – ബെംഗളൂരു (S/F) – മാനന്തവാടി, കുട്ട വഴി(alternative days)
  10. 20.00 മലപ്പുറം – ബെംഗളൂരു (S/Dlx.) – മാനന്തവാടി, കുട്ട വഴി (alternative days)
  11. 19.45 തൃശ്ശൂര്‍ – ബെംഗളൂരു (S/Exp.)- കോയമ്പത്തൂര്‍, സേലം വഴി
  12. 21.15 തൃശ്ശൂര്‍ – ബെംഗളൂരു (S/Exp.) – കോയമ്പത്തൂര്‍, സേലം വഴി
  13. 22.15 തൃശ്ശൂര്‍ – ബെംഗളൂരു (SF) – കോയമ്പത്തൂര്‍, സേലം വഴി
  14. 17.30 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
  15. 18.30 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
  16. 19.00 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
  17. 19.30 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
  18. 20.15 എറണാകുളം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
  19. 17.30 അടൂര്‍ – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
  20. 18.00 കൊല്ലം – ബെംഗളൂരു (S/ Exp.) – കോയമ്പത്തൂര്‍, സേലം വഴി
  21. 18.10 കോട്ടയം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
  22. 19.10 കോട്ടയം – ബെംഗളൂരു (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
  23. 20.10 കണ്ണൂര്‍ – ബെംഗളൂരു (SF) – മട്ടന്നൂര്‍, ഇരിട്ടി വഴി
  24. 21.40 കണ്ണൂര്‍ – ബെംഗളൂരു (SF) – ഇരിട്ടി, കൂട്ടുപുഴ വഴി
  25. 22.10 കണ്ണൂര്‍ – ബെംഗളൂരു (SF) – ഇരിട്ടി, കൂട്ടുപുഴ വഴി
  26. 17.30 പയ്യന്നൂര്‍ – ബെംഗളൂരു (S/Exp.) – ചെറുപുഴ വഴി
  27. 18.00 തിരുവനന്തപുരം-ബെംഗളൂരു (S/Dlx.) – നാഗര്‍കോവില്‍, മധുര വഴി
  28. 8.30 തിരുവനന്തപുരം – ചെന്നൈ (S/Dlx.) – നാഗര്‍കോവില്‍ വഴി
  29. 19.30 എറണാകുളം – ചെന്നൈ (S/Dlx.) – കോയമ്പത്തൂര്‍, സേലം വഴി
Related Stories
Food Poisoning: എൻസിസി ക്യാമ്പിൽ ഭക്ഷ്യവിഷബാധ; 75 വിദ്യാർഥികൾ ആശുപത്രിയിൽ, ക്യാമ്പ് പിരിച്ചുവിട്ടു
Christmas New Year Bumper 2025 : ‘ലേറ്റാ വന്താലും ലേറ്റസ്റ്റാ…; ക്രിസ്മസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിക്ക് റെക്കോഡ് വില്പന; കൂടുതല്‍ വിറ്റത് പാലക്കാട്ട്
Viral Video: ‘പിള്ളേരു പൊളി, പ്രൊഫസർ അതുക്കും മേലെ…’; പുഷ്പ 2 ​ഗാനത്തിന് ചുവടുവെച്ച് കുസാറ്റ് അധ്യാപിക
Life Mission : ലൈഫ് പദ്ധതിയില്‍ ലഭിച്ച വീടുകളുടെ വില്‍പന കാലാവധി ഉയര്‍ത്തിയത് എന്തിന് ? കാരണമറിയാം
Kerala Lottery Results : 75 ലക്ഷം ആർക്ക്? ഭാ​ഗ്യശാലി എവിടെ ? അറിയാം വിന്‍ വിന്‍ ലോട്ടറി ഫലം
Palakkad School Christmas Crib Destroyed : നല്ലേപ്പിള്ളിക്ക് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം; പുൽക്കൂട് തകർത്ത നിലയിൽ
രാവിലെ വെറും വയറ്റിൽ ഈ ഇലകൾ കഴിക്കൂ; ​ഗുണങ്ങൾ ഏറെ
തലയിണകൾ എപ്പോഴൊക്കെ മാറ്റണം?
ദക്ഷിണാഫ്രിക്കയിൽ ഏകദിന പരമ്പര തൂത്തുവാരുന്ന ആദ്യ ടീമായി പാകിസ്താൻ
കൊറിയൻ ​ഗ്ലാസ് സ്കിന്നാണോ സ്വപ്നം? ഈ പാനീയങ്ങൾ ശീലമാക്കൂ