Onam 2024: ഓണം പൊളിക്കാനാകില്ല, മദ്യം ലഭിക്കാന്‍ സാധ്യതയില്ല; കേരളത്തിൽ ഒരാഴ്ച മദ്യ നിരോധനം?
Bevco Holidays in Onam: മദ്യമില്ലാതെ ഒരുവിധം മലയാളികള്‍ക്കൊന്നും ഓണം ആഘോഷിക്കാന്‍ സാധിക്കാറില്ല. ബീവറേജസില്‍ കുപ്പി തീര്‍ന്ന് പോകുമോ എന്ന് പേടിച്ച് നേരത്തെ വാങ്ങിവെക്കുന്നവരാണ് മലയാളികള്‍.
ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ക്ക് സെപ്റ്റംബര്‍ ആറോടെ തുടക്കം കുറിക്കുകയാണ്. ഓരോ വര്‍ഷത്തെയും ഓണം വിരുന്നെത്തുന്നത് ഒരുപാട് പ്രതീക്ഷകളുമായാണ്. ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ നമുക്കെല്ലാം എന്ത് സന്തോഷമാണ്. ലോകത്തിന്റെ ഏത് കോണില്‍ മലയാളികള്‍ ഉണ്ടെങ്കിലും അവിടെ ഓണാഘോഷം നടക്കും. എത്ര ബുദ്ധിമുട്ടിലാണെങ്കിലും ഓണത്തിന് ഒരു കുഞ്ഞു സദ്യയെങ്കിലും ഉണ്ടാക്കാന്‍ മലയാളികള്‍ ശ്രദ്ധിക്കാറുണ്ട്.
ഓണത്തിന് ഏതുതരം വസ്ത്രം ധരിക്കണം അല്ലെങ്കില്‍ പൂക്കളം എങ്ങനെ തീര്‍ക്കണം എന്നു തുടങ്ങി പല കാര്യങ്ങളിലും ഇപ്പോഴേ ചര്‍ച്ച തുടങ്ങി കാണും അല്ലെ. അതെ ഓണം എന്നത് മലയാളികളുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന തയാറാെടുപ്പുകളുടെ ഉത്സവമാണ്. ഓരോ നാട്ടിലും ഓരോ രീതിയിലായിരിക്കും ഓണം ആഘോഷിക്കുന്നത്. സദ്യയിലും പൂക്കളത്തിലും അങ്ങനെ നിരവധി കാര്യങ്ങളില്‍ ഓരോ ജില്ലക്കാരും തമ്മില്‍ വ്യത്യാസമുണ്ടാകാറുണ്ട്.
Also Read: Onam Special Train: ഓണം ഓണാക്കാൻ… സ്പെഷ്യൽ ട്രെയിൻ; സ്റ്റോപുകൾ, സർവീസുകൾ, കൂടുതലറിയാം
എന്നാല്‍ ഓണത്തിന് മലയാളികളെല്ലാം ഒന്നിക്കുന്ന ഒരു കാര്യമുണ്ട്. എന്താണെന്ന് അറിയാമോ? അറിയാതെ എവിടെ പോകാന്‍ മദ്യം തന്നെയാണത്. മദ്യമില്ലാതെ ഒരുവിധം മലയാളികള്‍ക്കൊന്നും ഓണം ആഘോഷിക്കാന്‍ സാധിക്കാറില്ല. ബീവറേജസില്‍ കുപ്പി തീര്‍ന്ന് പോകുമോ എന്ന് പേടിച്ച് നേരത്തെ വാങ്ങിവെക്കുന്നവരാണ് മലയാളികള്‍.
പക്ഷെ ഓണത്തിന് മദ്യം വേണ്ടെന്ന തീരുമാനത്തിലാണ് ഒരു കൂട്ടം നെറ്റിസണ്‍സ്. അവര്‍ പറയുന്നത്, മദ്യപാനം ആരോഗ്യത്തിനും പോക്കറ്റിനും ഒരുപോലെ ഹാനികരമാണെന്നാണ്. അതുകൊണ്ട് ഓണത്തിന് മദ്യം വേണ്ട. ബഹിഷ്‌കരിക്കാം ബീവറേജസിനെ സംരക്ഷിക്കാം നാടിനേയും കുടുംബത്തേയും എന്ന മുദ്രാവാക്യത്തോടെയാണ് ഈ ക്യാമ്പെയ്ന്‍ നടക്കുന്നത്.
മദ്യപാനം ആരോഗ്യത്തിനും പോക്കറ്റിനും ഹാനികരം കൂടാതെ മദ്യം നാടിന്റെയും വീടിന്റെയും ജീവന്റെയും ശത്രു എന്നും ഇക്കൂട്ടര്‍ പറയുന്നുണ്ട്. നിരവധി പേരാണ് ഇക്കാര്യം സൂചിപ്പിച്ചുകൊണ്ടുള്ള പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ മദ്യമില്ലാതെ ഓണമില്ലെന്നും അതിന് സര്‍ക്കാര്‍ സമ്മതിക്കില്ലെന്നുമാണ് പലരും ആ പോസ്റ്റുകള്‍ക്ക് താഴെ കമന്റ് ചെയ്യുന്നത്. എന്തായാലും ഈ പോസ്റ്റ് കണ്ട് സര്‍ക്കാരിന്റെ മനസ് മാറുമെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം ആളുകള്‍.
ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യപ്പെടുന്ന പോസ്റ്റ്
അതേസമയം, ഓണത്തിന് നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന ബെംഗളൂരു മലയാളികള്‍ക്ക് സന്തോഷ വാര്‍ത്തയുമായി റെയില്‍വേ എത്തിയിരിക്കുകയാണ്. ഓണക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുദിശകളിലേക്കുമായി 13 സര്‍വീസുകളാണ് ഇത്തവണത്തെ ഓണത്തിന് പ്രഖ്യാപിച്ചത്. ബെംഗളൂരു എസ് എം വി ടി കൊച്ചുവേളി സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് കഴിഞ്ഞ ദിവസം മുതല്‍ ആരംഭിച്ചിരുന്നു.
16 എ സി ത്രീ ടിയര്‍ ഇക്കോണമി കോച്ചുകളും രണ്ട് ലെഗേജ്-ജനറേറ്റര്‍-ബ്രേക്ക് വാനുകളുമടങ്ങുന്നതാണ് തീവണ്ടികള്‍. എന്നാല്‍ സെക്കന്‍ഡ് ക്ലാസ് സ്ലീപ്പര്‍ കോച്ചുകളില്ല. ഓഗസ്റ്റ് 20 , 22 , 25 , 27 , 29 , സെപ്റ്റംബര്‍ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിലാണ് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് നടത്തുക. രാത്രി ഒന്‍പത് മണിക്കായിരിക്കും ബെംഗളൂരുവില്‍ നിന്ന് സ്‌പെഷ്യല്‍ ട്രെയില്‍ പുറപ്പെടുക. ഇത് പിറ്റേ ദിവസം ഉച്ചയ്ക്ക് 2.15ന് കൊച്ചുവേളിയില്‍ എത്തുമെന്നാണ് റെയില്‍വേ വ്യക്തമാക്കിയിരിക്കുന്നത്.
കൊച്ചുവേളിയില്‍ നിന്നുള്ള മടക്കയാത്ര ഓഗസ്റ്റ് 21, 23, 26, 28, 30, സെപ്റ്റംബര്‍ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിലാണ് നടത്തുക. വൈകീട്ട് അഞ്ച് മണിയ്ക്ക് പുറപ്പെടുന്ന ട്രെയിന്‍ അടുത്തദിവസം രാവിലെ 10.30ന് ബെംഗളൂരുവിലെത്തും. കേരളത്തില്‍ ഓണത്തിനെത്തുന്ന സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ക്ക് 11 സ്റ്റോപ്പുകളാണുള്ളത്. പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിലാണ് ഈ ട്രെയിനിന് സ്റ്റോപ്പുള്ളത്. സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍ ജങ്ഷന്‍ എന്നിവിടങ്ങളിലും ട്രെയിനിന് സ്റ്റോപ്പുണ്ടാകും.
Also Read: Onam 2024: ചിങ്ങത്തിൽ മാത്രമല്ല കന്നിയിലുമുണ്ടൊരു ഓണം….; അതാണ് ഓണാട്ടുകരക്കാരുടെ 28ാം ഓണം
അയല്‍ സംസ്ഥാനങ്ങളിലുള്ള മലയാളികളുടെ യാത്രാ ദുരിതത്തിന് പരിഹാരമാകുന്ന രീതിയില്‍ ഇത്തവണത്തെ ഓണത്തിന് കെഎസ്ആര്‍ടിസിയും കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ഡിപ്പോകളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കാണ് സര്‍വീസ് നടത്തുക. നിലവിലുള്ള ബസുകള്‍ക്ക് പുറമെ ഓരോ ദിവസവും 58 അധിക ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഓണം സ്‌പെഷ്യല്‍ സര്‍വീസിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്. നിലവില്‍ ഓപ്പറേറ്റ് ചെയ്യുന്ന സ്‌കാനിയ, വോള്‍വോ, സ്വിഫ്റ്റ് എസി നോണ്‍ എസി ഡിലക്‌സ് ബസുകള്‍ എന്നിവയ്ക്ക് പുറമെയാണ് പുതിയ സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്.