Job Recruitment: നഴ്സിം​ഗ് ബിരുദം കയ്യിലുണ്ടോ? പറന്നാലോ യുകെയിലേക്ക്, നിരവധി ഒഴിവുകൾ

Nursing Job Vaccancy in UK: ഐഇഎൽടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്റിന് അർഹതയുണ്ടാകും.

Job Recruitment: നഴ്സിം​ഗ് ബിരുദം കയ്യിലുണ്ടോ? പറന്നാലോ യുകെയിലേക്ക്, നിരവധി ഒഴിവുകൾ

പ്രതീകാത്മക ചിത്രം (Image Credits: SDI Productions/E+/Getty Images)

Published: 

17 Oct 2024 17:23 PM

തിരുവനന്തപുരം: നഴ്സുമാർക്ക് വിദേശത്ത് ജോലി ചെയ്യാൻ അവസരമൊരുക്കി നോർക്കാ റൂട്ട്സ്. യു​കെയിലെ വെയിൽസിലെ അം​ഗീകൃത ആശുപത്രികളിലേക്കാണ് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നത്. 2024 നവംബർ 12 മുതൽ 14 വരെ എറണാകുളത്ത് റിക്രൂട്ട്മെന്റ് നടക്കും. നഴ്സിം​ഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ആറുമാസത്തെ പ്രവൃത്തിപരിചയവും (ജനറൽ നഴ്സിംഗ്, OT, ഹോസ്പിറ്റൽ ഓപ്പറേഷൻസ്, തീയേറ്റർ, കാൻസർ കെയർ) വേണം. അപേക്ഷർ ഐഇഎൽടിഎസ് പാസായവരായിരിക്കണം.

ഐഇഎൽടിഎസ് സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഒഇടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (NMC) രജിസ്ട്രേഷന് യോഗ്യതയുമുള്ളവരാകണം. 2025 നവംബർ 15 വരെ ഐഇഎൽടിഎസ്- ഒഇടി സർട്ടിഫിക്കറ്റിന് സാധുത ഉള്ളവർക്കെ അപേക്ഷിക്കാൻ സാധിക്കൂ.

വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോർ കാർഡ് എന്നിവ സഹിതം അപേക്ഷ നൽകാവുന്നതാണ്. www.norkaroots.org www.nifl.norkaroots.org എന്നീ വെബ്സൈറ്റുകൾ വഴി ഒക്ടോബർ 25 ന് മുമ്പ് അപേക്ഷ നൽകണം. മുമ്പ് നോർക്ക റൂട്ട്സിലേയ്ക്ക് അപേക്ഷ നൽകിയ ഉദ്യോഗാർത്ഥികളും പ്രസ്തുത റിക്രൂട്ട്മെന്റിന് പ്രത്യേകമായി അപേക്ഷ നൽകേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ 2025 മാർച്ചിന് ശേഷമുളള നിയമനങ്ങൾക്കാണ് പരിഗണിക്കുക.

ഐഇഎൽടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീ ഇംബേഴ്മെന്റിന് അർഹതയുണ്ടാകും. യു.കെയിൽ വിമാനത്താവളത്തിൽ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും. NMC രജിസ്ട്രേഷന് മുൻപ് 26,928 പൗണ്ടും NMC രജിസ്ട്രേഷന് ശേഷം ബാൻഡ് 5 ശമ്പള പരിധിയും (30,420 – £37,030) 5,239 പൗണ്ട് മൂല്യമുള്ള 5 വർഷം വരെ സ്പോൺസർഷിപ്പിനും അർഹതയുണ്ടാകും.

വിശദ വിവരങ്ങൾക്ക് 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Related Stories
Paramekkavu Fireworks: പാറമേക്കാവിന്റെ പ്രതിനിധി പരീക്ഷ പാസായി; വെടിക്കെട്ടിന് അനുമതി നൽകി എഡിഎം
Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം രൂപ; നേടിയത് നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Uma Thomas: സീറ്റിൽനിന്നു എഴുന്നേറ്റു; റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്ക്; ഉമ തോമസിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്
NDPS Act: കഞ്ചാവ് കേസിൽ വധശിക്ഷ വരെ കിട്ടാം, 30 വർഷം വരെ തടവ്; രക്ഷപെടാനും എളുപ്പം
Rajendra Vishwanath Arlekar: ​ഗോവ നിയമസഭയിൽ കടലാസില്ലാതാക്കിയ സ്പീക്കർ, രാജേന്ദ്ര അർലെക്കർ ​കേരള ഗവർണറാകുമ്പോൾ എന്തൊക്കെ മാറും?
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?