5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nurses Protection: ‘ഡോക്ടർമാർക്ക് നൽകുന്ന സംരക്ഷണം നഴ്‌സുമാർക്കും ലഭിക്കണം, അവരുടെ ജോലി സന്നദ്ധതയും അംഗീകരിക്കപ്പെടണം’; ഹൈക്കോടതി

Nurses Should Also Get Protection That Doctors Receives: ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലെ നഴ്‌സായിരുന്ന യുവതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.

Nurses Protection: ‘ഡോക്ടർമാർക്ക് നൽകുന്ന സംരക്ഷണം നഴ്‌സുമാർക്കും ലഭിക്കണം, അവരുടെ ജോലി സന്നദ്ധതയും അംഗീകരിക്കപ്പെടണം’; ഹൈക്കോടതി
കേരള ഹൈക്കോടതി (Image Credits: Facebook)
nandha-das
Nandha Das | Published: 27 Oct 2024 08:38 AM

എറണാകുളം: ചികിത്സാപ്പിഴവ് ആരോപിച്ച് വരുന്ന പരാതികളിൽ ഡോക്ടമാർക്ക് ലഭിക്കുന്ന സംരക്ഷണം നഴ്‌സുമാർക്കും ലഭിക്കണമെന്ന് ഹൈക്കോടതി. പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥർ, നിഷ്പക്ഷതയുള്ള ഒരു വിദഗ്ധ ഡോക്ടറുടെ അഭിപ്രായം തേടണം. കുറ്റം ആരോപിച്ചതിന്റെ പേരിൽ ഉടൻ തന്നെ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ നഴ്സുമാർക്കെതിരെ ഉണ്ടാകരുതെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ചേർത്തല താലൂക്ക് ഹെഡ്ക്വാർട്ടേഴ്സിലെ നഴ്‌സായിരുന്ന യുവതിക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിരുന്നു. ഇത് റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. 10 വയസുള്ള കുട്ടിക്ക് ചികിത്സ നൽകുന്നതിൽ വീഴ്ചയുണ്ടായി എന്നതായിരുന്നു നഴ്‌സിനെതിരെ ഉയർന്ന പരാതി. എന്നാൽ, കുറ്റം ആരോപിച്ചതിന്റെ പേരിൽ അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിർദേശം നൽകി.

ഇത്തരം സാഹചര്യങ്ങളിൽ, അതുമായി ബന്ധപ്പെട്ട ഒരു മെഡിക്കൽ വിദഗ്ധന്റെ അഭിപ്രായം തേടിയതിന് ശേഷം മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ നടപടി എടുക്കാവൂ എന്ന് ജസ്റ്റിസ് പിപി കുഞ്ഞിക്കൃഷ്ണൻ പറഞ്ഞു. ഇത് സംബന്ധിച്ചുള്ള സർക്കുലർ സർക്കാർ മൂന്ന് മാസത്തിനുള്ളിൽ പുറപ്പെടുവിക്കാനും കോടതി നിർദേശിച്ചു.

ALSO READ: ബിജെപിയെ തുരത്താൻ മുരളീധരൻ വരണം; പാലക്കാട് DCC നിർദേശിച്ച സ്ഥാനാർത്ഥി കെ മുരളീധരൻ

ഡോക്ടർമാർക്കെതിരെ ഉയരുന്ന പരാതികളിൽ നടപടി സ്വീകരിക്കുന്നതിന് മുമ്പ് വിദഗ്ധാഭിപ്രായം തേടണമെന്ന് സുപ്രീം കോടതി നിർദേശം നൽകിയിരുന്നു. തുടർന്ന്, 2008-ൽ ഇതിനായി സർക്കാർ സർക്കുലർ ഇറക്കി. അതിനാൽ, ഡോക്ടർമാർക്ക് ലഭിക്കുന്ന അതേ സംരക്ഷണം നഴ്‌സുമാർക്കും ലഭിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഡോക്ടർമാരെക്കാൾ രോഗികളോടൊപ്പം കൂടുതൽ സമയം ചിലവഴിക്കുന്നത് നഴ്സുമാരാണെന്നും, ആതുരശുശ്രൂഷ രംഗത്തെ നട്ടെല്ലാണ് അവരെന്നും കോടതി പറഞ്ഞു. രാവും പകലും ജോലി ചെയ്യുന്ന ഇവരുടെ അർപ്പണബോധവും, ജോലി സന്നദ്ധതയും അംഗീകരിക്കപ്പെടേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം, കുട്ടിയുടെ മരണത്തിനിടയായ സംഭവത്തിൽ ചികിത്സാപ്പിഴവ് ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തുകയാണെങ്കിൽ, അവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് ഈ ഉത്തരവ് തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.

Latest News