5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Rajendra Vishwanath Arlekar: കേരളത്തിന്റെ 29-ാം ​ഗവർണറായി രാജേന്ദ്ര അര്‍ലേകര്‍, സത്യപ്രതിജ്ഞ ഇന്ന്

Rajendra Vishwanath Arlekar Oath Ceremony: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകർ നേരത്തെ ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു.

Rajendra Vishwanath Arlekar: കേരളത്തിന്റെ 29-ാം ​ഗവർണറായി രാജേന്ദ്ര അര്‍ലേകര്‍, സത്യപ്രതിജ്ഞ ഇന്ന്
Rajendra Arlekar
athira-ajithkumar
Athira CA | Published: 02 Jan 2025 07:32 AM

തിരുവനന്തപുരം: കേരളത്തിന്റെ 29-ാം ​ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേകർ ഇന്ന് ചുമതലയേറ്റെടുക്കും. ഇന്ന് രാവിലെ രാവിലെ 10.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ. ചടങ്ങിൽ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, ചീഫ് സെക്രട്ടറി വി ശാരദ മുരളീ ഐഎഎസ്, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചടങ്ങിന്റെ ഭാ​​ഗമാകും. 400 പേരെയാണ് പൊതുഭരണ വകുപ്പ് ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. ബിഹാർ ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷമാണ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിന്റെ ചുമതല ഏറ്റെടുക്കുന്നത്.

നിയുക്ത കേരള ഗവർണർ രാജേന്ദ്ര അർലേകർ ഇന്നലെ തിരുവനന്തപുരത്ത് എത്തി. തലസ്ഥാനത്ത് എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രിമാർ എംപിമാർ തുടങ്ങിയവർ ചേർന്ന് വിമാനത്താവളത്തിൽ സ്വീകരിച്ചു. അർലേക്കർക്കൊപ്പം ഭാര്യ അനഘ അർലേക്കറും കേരളത്തിൽ എത്തിയിട്ടുണ്ട്. മുൻ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പിൻ​ഗാമിയായിട്ടാണ് രാജേന്ദ്ര വിശ്വനാഥ് അർലേകർ കേരളത്തിൽ എത്തുന്നത്.

ഇടത് സർക്കാരുമായുള്ള ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ പരസ്യമായ ഏറ്റുമുട്ടൽ ഉൾപ്പെടെ രാജ്യശ്രദ്ധ ആകർഷിച്ചിരുന്നു. സർവ്വകലാശാലകളിലെ സ്ഥിരം വിസി നിയമനത്തിൽ ഉൾപ്പെടെ പുതിയ ഗവർണർ എന്ത് നിലപാട് സ്വീകരിക്കും എന്നതാണ് കാത്തിരുന്നു കാണേണ്ടത്. ആരിഫ് മുഹമ്മദ് ഖാൻ ബിഹാറിലേക്ക് പോയപ്പോഴും കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ് കിടക്കുകയാണെന്ന പരാമർശം നടത്തിയിരുന്നു. മുൻ ​ഗവർണറുടെ പാത തന്നെ രാജേന്ദ്ര വിശ്വനാഥ് അർലേകറും സ്വീകരിച്ചാൽ സർക്കാരിന്റെ കണ്ണിലെ കരടായി മാറുമെന്ന് ഉറപ്പാണ്. ജനുവരി 17 മുതൽ നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ട്.

29-ാം ​ഗവർണറായി ചുമതലയേറ്റെടുത്ത് രണ്ടാഴ്ച കഴിയുമ്പോഴേക്കും ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുന്നുവെന്ന പ്രത്യേകതയും ഇത്തവണത്തെ നിയമസഭാ സമ്മേളനത്തിനുണ്ട്. 17ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക. നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചർച്ചകൾക്ക് ശേഷം സമ്മേളനം 23ന് പിരിയും. തുടർന്ന് ഫെബ്രുവരി 7ന് മന്ത്രി കെ.എൻ.ബാലഗോപാൽ വരാനിരിക്കുന്ന സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി വളരെ അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന രാജേന്ദ്ര വിശ്വനാഥ് അർലേകർ നേരത്തെ ഗോവ മന്ത്രി സഭയിലടക്കം അംഗമായിരുന്നു. ക്രെെസ്തവ സമൂഹം ഏറെയുള്ള ​ഗോവയിൽ നിന്ന് രാജേന്ദ്ര വിശ്വനാഥ് അർലേകറെ കേരളത്തിൽ നിയമിച്ചിലൂടെ ബിജെപി ലക്ഷ്യമിടുന്നത് ക്രിസ്ത്യൻ വിഭാഗത്തെയാകാമെന്നാണ് വിലയിരുത്തൽ.

ദീർഘകാലം ആർഎസ്‌എസ് ചുമതലകൾ വഹിച്ചിട്ടുണ്ട്. ശേഷം 1989-ലാണ് രാജേന്ദ്ര അർലേകർ ബിജെപിയിൽ അംഗത്വമെടുത്തത്. ​ഗോവ മന്ത്രിസഭയിൽ സ്പീക്കർ, മന്ത്രി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. രാജ്യത്തെ ആദ്യ കടലാസ് രഹിത നിയമസഭയായി ഗോവ മാറിയത് രാജേന്ദ്ര അർലേകർ സ്‌പീക്കറായിരുന്ന വേളയിലാണ്.