5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Nehru Trophy Boat Race 2024 : പുന്നമടക്കായലിൽ ഫോട്ടോഫിനിഷ്; ഓളപ്പരപ്പിൽ ആവേശം തീർത്ത് കാരിച്ചാലിന് കിരീടം

Nehru Trophy Boat Race 2024 Winner : 70ആം നെഹ്റു ട്രോഫി വള്ളം കളിയിൽ ജേതാക്കളായി കാരിച്ചാൽ ചുണ്ടൻ. കടുത്ത മത്സരത്തിനൊടുവിലാണ് ഫോട്ടോഫിനിഷിൽ കാരിച്ചാൽ ചുണ്ടൻ 16ആം കിരീടം നേടിയത്.

Nehru Trophy Boat Race 2024 : പുന്നമടക്കായലിൽ ഫോട്ടോഫിനിഷ്; ഓളപ്പരപ്പിൽ ആവേശം തീർത്ത് കാരിച്ചാലിന് കിരീടം
നെഹ്റു ട്രോഫി വള്ളം കളി (Image Courtesy - Karichal Chundan Facebook)
abdul-basith
Abdul Basith | Updated On: 28 Sep 2024 17:43 PM

70ആം നെഹ്റു ട്രോഫിയിൽ ജേതാക്കളായി കാരിച്ചാൽ ചുണ്ടൻ. 4.29.71 മിനിട്ടിലാണ് കാരിച്ചാൽ ഫൈനലിൽ ഫിനിഷ് ചെയ്തത്. ഫോട്ടോ ഫിനിഷ് കണ്ട ആവേശകരമായ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് കാരിച്ചാലിൻ്റെ കിരീടധാരണം. തുടരെ അഞ്ച് തവണയാണ് ഇതോടെ പള്ളാതുരുത്തി ബോട്ട് ക്ലബ് കിരീടം നേടിയത്. ഇത് റെക്കോർഡാണ്. കാരിച്ചാലിൻ്റെ 16ആം കിരീടമാണിത്. ഹീറ്റ്സിൽ നെഹ്റു ട്രോഫി വള്ളം കളി ചരിത്രത്തിലെ തന്നെ മികച്ച സമയം കുറിയ്ക്കാൻ കാരിച്ചാലിന് കഴിഞ്ഞിരുന്നു.

ഹീറ്റ്സിൽ റെക്കോർഡ് സമയം കുറിച്ചാണ് കാരിച്ചാൽ ചുണ്ടൻ ഫൈനലിൽ പ്രവേശിച്ചത്. 4.14.35 മിനിട്ടിൽ കാരിച്ചാൽ ഹീറ്റ്സിൽ ഫിനിഷ് ചെയ്തു. നെഹ്റു ട്രോഫി വള്ളം കളി ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഹീറ്റ്സ് സമയാണ് ഇത്. 4.22.58 മിനിട്ടിൽ ഫിനിഷ് ചെയ്ത വിയപുരം രണ്ടാമതും 4.23.00 മിനിട്ടിൽ ഫിനിഷ് ചെയ്ത നിരണം മൂന്നാമതും ഫിനിഷ് ചെയ്തു. 4.23.31 മിനിട്ടിൽ ഫിനിഷ് ചെയ്ത നടുഭാഗം ചുണ്ടനാണ് ഹീറ്റ്സിൽ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്തത്.

 

Also Read : Kumarakom and Kadalundi: കേരളത്തിന് ഇരട്ടനേട്ടം; രാജ്യത്തെ മികച്ച ടൂറിസം വില്ലേജുകളായി കുമരകവും കടലുണ്ടിയും

അഞ്ച് ഹീറ്റ്സ് മത്സരങ്ങളിലായി 19 ചുണ്ടൻ വള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒന്നാം ഹീറ്റ്സിൽ കൊല്ലം ജീസസ് ക്ലബിൻ്റെ ആനാരി ചുണ്ടൻ ഒന്നാമതെത്തി. രണ്ടാം ഹീറ്റ്സിൽ പുന്നമട ബോട്ട് ക്ലബിൻ്റെ ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തിയപ്പോൾ മൂന്നാം ഹീറ്റ്സിൽ യുബിസി കൈനകരിയുടെ തലവടി ചുണ്ടനാണ് ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. നാലാം ഹീറ്റ്സിൽ വിബിസി കൈനകരിയുടെ വിയപുരം ചുണ്ടൻ ഒന്നാമതെത്തി. അവസാന ഹീറ്റ്സിലായിരുന്നു കാരിച്ചാൽ ചുണ്ടൻ്റെ റെക്കോർഡ് പ്രകടനം. ലൂസേഴ്സ് ഫൈനലിൽ മേൽപ്പാടം ചുണ്ടൻ, തലവടി ചുണ്ടൻ, ചമ്പക്കുളം ചുണ്ടൻ, പായിപ്പാടൻ ചുണ്ടൻ എന്നീ വള്ളങ്ങളാണ് മത്സരിച്ചത്. തലവടി ചുണ്ടനാണ് ലൂസേഴ്സ് ഫൈനലിലെ ജേതാക്കൾ.

കഴിഞ്ഞ വർഷം പള്ളാതുരുത്തി ബോട്ട് ക്ലബിൻ്റെ വീയപുരം ചുണ്ടനായിരുന്നു ജേതാക്കൾ. 6 മില്ലി സെക്കൻഡ് വ്യത്യാസത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബിൻ്റെ ചമ്പക്കുളം ചുണ്ടന് കപ്പ് നഷ്ടമാവുകയായിരുന്നു.

Latest News