Neelakurinji blooms: നീലകുറിഞ്ഞി പൂത്തത് കാണാൻ പോകണ്ട, പണി കിട്ടും

Neelakurinji blooms at Nilgiris: നീലക്കുറിഞ്ഞിയുടെ പൂ പറിക്കുകയും ചെടിയുടെ കമ്പുകൾ ഒടിക്കുകയും ചെയ്തവർക്ക് എതിരേ അന്ന് വനംവകുപ്പ് അധികൃതർ ശിക്ഷാനടപടി സ്വീകരിച്ചതും വാർത്തയായിരുന്നു.

Neelakurinji blooms: നീലകുറിഞ്ഞി പൂത്തത് കാണാൻ പോകണ്ട, പണി കിട്ടും

നീലക്കുറിഞ്ഞി (Image - dethan punalur/ getty images)

Published: 

21 Sep 2024 11:44 AM

മൂന്നാർ: നീല​ഗിരിയിൽ നീലക്കുറിഞ്ഞി പൂക്കുന്നത് ആദ്യത്തെ സംഭവമല്ല. ഇത്തവണയും ഇവിടെ പൂക്കൾ വിരിഞ്ഞിട്ടുണ്ടെന്നറിഞ്ഞ് നിരവധി സഞ്ചാരികളാണ് എത്തുന്നത്. എന്നാൽ നീലക്കുറിഞ്ഞി കാണാനെത്തുന്നത് വനപാലകർ വിലക്കിയിട്ടുണ്ട്. നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ് ഇത്തവണ നീലക്കുറുഞ്ഞി പൂത്തത്.

വനപ്രദേശമായതിനാൽ അതിക്രമിച്ചുകയറാൻ പാടില്ല എന്നാണ് ചട്ടം. നിയമം ലംഘിക്കുന്നവർക്കെതിരേ പിഴ ഈടാക്കുമെന്നും വനംവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്. പന്ത്രണ്ടുവർഷത്തിലൊരിക്കലാണ് നീലക്കുറിഞ്ഞി പൂക്കുന്നത്.

30 മുതൽ 60 സെന്റീമീറ്റർ വരെ ഉയരമുള്ള ഈ ചെടി കൂട്ടത്തോടെ മലഞ്ചെരുവിൽ പൂക്കുന്നു. മൂന്നുവർഷത്തിലൊരിക്കൽ പൂക്കുന്ന കുറിഞ്ഞി മുതൽ 12 വർഷത്തിലൊരിക്കൽ പൂക്കുന്ന വരെ നീലഗിരിയിലുണ്ട് എന്നതാണ് ഇവിടത്തിന്റെ പ്രത്യേകത. നീലക്കുറിഞ്ഞി ഒരു സംരക്ഷണസസ്യമാണ്.

ഇത് നശിപ്പിക്കുന്നവർക്ക് ഏഴുവർഷം വരെ തടവും 25,000 രൂപ പിഴയും ലഭിച്ചേക്കാം. നീല​ഗിരിയിലും പരിസരപ്രദേശങ്ങളിലും കയ്യേറ്റം രൂക്ഷമാണ്. ചൊക്രമുടി മലനിരകളിൽ ചെറിയതോതിൽ നീലക്കുറിഞ്ഞികൾ പൂത്തു തുടങ്ങിയതായി ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇതിനടുത്തായാണ് കഴിഞ്ഞ ദിവസം കയ്യേറ്റം നടന്നതായി ശ്രദ്ധയിൽ പെട്ടത്. 2014-ലാണ് അവസാനമായി ഇവിടെ നീലക്കുറിഞ്ഞികൾ പൂത്തത് എന്നാണ് വിവരം. അന്ന് ധാരാളം പേർ ഇവിടെ എത്തിയിരുന്നു.

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ വശത്ത് ചൊക്രമുടിമല കയറാൻ ചെല്ലുന്ന സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികളെ നിയന്ത്രിക്കുന്നതിനും അവരോട് നിശ്ചിത ഫീസ് വാങ്ങുന്നതിനും വനം വകുപ്പിന്റെ ഒരു ഓഫീസ് അവിടെ പ്രവർത്തിക്കുന്നുണ്ട്.

ALSO READ – കുതിച്ചുയർന്ന് കാന്താരി വില; ഇത് കൃഷിക്കു പറ്റിയ സമയ

നീലക്കുറിഞ്ഞിയുടെ പൂ പറിക്കുകയും ചെടിയുടെ കമ്പുകൾ ഒടിക്കുകയും ചെയ്തവർക്ക് എതിരേ അന്ന് വനംവകുപ്പ് അധികൃതർ ശിക്ഷാനടപടി സ്വീകരിച്ചതും വാർത്തയായിരുന്നു. എന്നാൽ, ഇപ്പോൾ ഏക്കർ കണക്കിന് സ്ഥലത്തെ നീലക്കുറിഞ്ഞി നശിപ്പിച്ച വൻകിട കൈയേറ്റക്കാർക്കെതിരേ വനം വകുപ്പ് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് വിവാദമാകുന്നു.

നീല​ഗിരിയും നീലക്കുറിഞ്ഞിയും

പശ്ചിമ ഘട്ടങ്ങളുടെ ഉയർന്ന പ്രദേശങ്ങളായ പുൽമേടുകളിലും ഷോലക്കാടുകളിലും കാണപ്പെടുന്ന ഒരു സസ്യമാണ് നീല കുറിഞ്ഞി. കുറിഞ്ഞി വിഭാഗത്തിൽ 40-ഓളം സസ്യ ഇനങ്ങൾ ഇവിടെ ഉണ്ടെങ്കിലും സ്‌ട്രൊബിലാന്തസ് കുന്തിയാന എന്നു വിളിക്കുന്ന നീലക്കുറിഞ്ഞിയാണ് സമൃദ്ധവും ഏറ്റവും പ്രമുഖവും.

പന്ത്രണ്ടു വർഷത്തിലൊരിക്കൽ പൂക്കുന്ന കുറ്റിച്ചെടി ഇനത്തിൽ പെട്ട നീലക്കുറിഞ്ഞി മൂന്നാർ മലനിരകളുടെ പ്രതീകമായി കഴിഞ്ഞു. നീലഗിരിക്കുന്നുകളിലും കൊഡൈക്കനാൽ മേഖലയിലുമാണ് നീലക്കുറിഞ്ഞികൾ സമൃദ്ധമായി കാണാൻ കഴിയുക. വരയാടുകളുടെ സംരക്ഷണത്തിനായി വന്ന ഇരവികുളം ദേശീയോദ്യാനവുമായി ഈ ചെടിയ്ക്ക് ഇഴ പിരിയാത്ത വിധം ബന്ധമുണ്ട്.

മൂന്നാർ – നീലക്കുറിഞ്ഞിയുടെ സ്വർഗ്ഗലോകം എന്നതു ഒരു അപരനാമമായി മാറിക്കഴിഞ്ഞിട്ടുണ്ട് ഇപ്പോൾ. 2018-ലായിരുന്നു ഇതിനുമുമ്പ് നീലക്കുറിഞ്ഞി വ്യാപകമായി പൂവിട്ടത്. ഇനി 2030-വരെ കാത്തിരിക്കണം അടുത്ത നീലവസന്തത്തിന് എന്നാണ് കണക്കാക്കുന്നത്.

കുറിഞ്ഞി പൂക്കുന്ന കാലത്തും അല്ലാത്ത സമയത്തും മൂന്നാറിന്റെ പുൽമേടുകളും മലനിരകളും സന്ദർശകർക്ക് എന്നും പ്രിയപ്പെട്ടതാണ്. എല്ലാ സ്ഥലത്തും ഒന്നിച്ചു പൂക്കാത്തതിനാൽ തന്നെ പല സ്ഥലങ്ങളിലും പലകാലങ്ങളിലായി പൂക്കുന്നുണ്ട്.

Related Stories
Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
Building Construction: വീടുകളുടെ ഉയരം ഇനി പ്രശ്നമേയല്ല; കെട്ടിടനിർമാണച്ചട്ടത്തിൽ ഭേദഗതി, വ്യവസ്ഥകൾ ഉദാരമാക്കുന്നു
Online Trading Scam: ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്, ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് തട്ടിയത് 39.8 ലക്ഷം രൂപ: തൃശൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ
Kanjirappally Twin Murder Case : ആദ്യം കുമളിക്കേസ്, ഇപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകവും; രണ്ട് ദിവസത്തിനിടെ കേരളം കാത്തിരുന്ന രണ്ട് കേസുകളില്‍ ശിക്ഷാവിധി
Kerala Lottery Results: ഇന്നത്തെ 80 ലക്ഷം ഈ ടിക്കറ്റിന്; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു
Wayanad By Election : പ്രിയങ്കാ ഗാന്ധിയുടെ എംപി സ്ഥാനം നഷ്ടമാവുമോ? തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി സ്ഥാനാർത്ഥി കോടതിയിൽ
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി
പ്രാതലിൽ ഇവ ഉൾപ്പെടുത്തൂ; ഗുണങ്ങൾ ഏറെ
ജെൻ സി തലമുറ പ്രശസ്തമാക്കിയ ചില ശൈലികൾ