N Prasanth IAS: ‘സത്യം പറയാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു’; ജീവിതത്തിലെ ആദ്യ സസ്പെൻഷൻ: പ്രശാന്ത് ഐഎഎസ്

N Prasanth IAS Suspension: സത്യസന്ധമായ കാര്യങ്ങൾ തുറന്നുപറയാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും സത്യം തുറന്നു പറയാൻ പ്രത്യേക സാഹചര്യത്തിന്റെ ആവശ്യമില്ലെന്നും എൻ പ്രശാന്ത് ഐഎഎസ് പറഞ്ഞു.

N Prasanth IAS: ‘സത്യം പറയാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നു; ജീവിതത്തിലെ ആദ്യ സസ്പെൻഷൻ: പ്രശാന്ത് ഐഎഎസ്

N Prasanth IAS( Image Credits: N prasanth IAS Facebook Page)

Updated On: 

12 Nov 2024 16:15 PM

തിരുവനന്തപുരം: ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ പറയുന്നതിൽ തെറ്റില്ലെന്നും ബോധപൂർവം ഐഎഎസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും എൻ.പ്രശാന്ത് ഐഎഎസ്. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തരോടാണ് പ്രതികരണം. കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായിരുന്ന പ്രശാന്തിനെ ഇന്നലെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. ‘ഉന്നതി’ സിഇഒ ആയിരിക്കെ താൻ ഫയൽ മുക്കിയെന്ന ആരോപണത്തിന് പിന്നിൽ ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ.ജയതിലക് ആണെന്ന് ആരോപിച്ച് പ്രശാന്ത് ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. തുടർച്ചയായി എ ജയതിലകിനെതിരെ നടത്തിയ പരസ്യഅധിക്ഷേപത്തിലാണ് പ്രശാന്തിനെതിരെയുള്ള അച്ചടക്ക നടപടി.

ജീവിതത്തിൽ ആദ്യമായി ലഭിക്കുന്ന സസ്പെൻഷനാണ് ഇതെന്നും, സ്കൂളിലും കോളജിലും പഠിച്ചപ്പോഴും സസ്പെൻഷൻ കിട്ടിയിട്ടില്ലെന്നും പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് സസ്പെൻഷൻ ഉത്തരവ് കെെപ്പറ്റിയതിന് ശേഷം പ്രതികരിക്കാം. താൻ എവിടെയും പോകില്ലെന്നും ഇവിടെ തന്നെ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനയിൽ വിശ്വസിക്കുന്ന വ്യക്തിയാണ് ഞാൻ. ശരിയെന്ന് തോന്നുന്ന കാര്യങ്ങൾ തുറന്നുപറയുന്നതിൽ തെറ്റില്ലെന്നാണ് എന്റെ വാദം. ബോധപൂർവ്വം ഇതുവരെയും ഐഎഎസ് ചട്ടം ലംഘിച്ചിട്ടില്ല. സസ്പെൻഷൻ ഉത്തരവ് കാണാതെ പ്രതികരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിൽ മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥൻ എ ജയതിലകിനെ ‘മാടമ്പള്ളിയിലെ ചിത്തരോഗി’ എന്ന വിശേഷിപ്പിച്ച പ്രയോഗത്തെക്കുറിച്ച് പ്രശാന്തിന്റെ മറുപടി ഇങ്ങനെ: ‘‘ ഇം​ഗ്ലീഷി ഇഡിയംസ് ആന്റ് ഫ്രേയ്സസ് (idioms and phrases) ഉള്ളതു പോലെ മലയാളത്തിൽ നിരവധി ഭാഷാപരമായ പ്രയോഗങ്ങളുണ്ട്. സിനിമകളിലും ഇത്തരത്തിലുള്ള നിരവധി പ്രയോഗങ്ങളുണ്ട്. ഭരണഘടന ഉറപ്പുനൽകുന്ന സംസാരിക്കാനുള്ള സ്വാതന്ത്ര്യം റെെറ്റ് ടു എക്സ്പ്രസ് കൂടിയാണ്. എല്ലാവരെയും സുഖിപ്പിച്ചു കൊണ്ട് സംസാരിക്കണമെന്ന് ഭരണഘടനയിൽ പറയുന്നില്ല. സർക്കാരിനെയും സർക്കാർ നയങ്ങളെയും വിമർശിക്കരുതെന്ന് ഐഎഎസ് ഉദ്യോ​ഗസ്ഥർക്കുള്ള ചട്ടത്തിൽ പറയുന്നുണ്ട്.

കേരളത്തിനൊരു പ്രത്യേകതയുണ്ട്, അഭിപ്രായം രേഖപ്പെടുത്തിയാൽ അത് ആക്ടിവിസമോ രാഷ്ട്രീയത്തിൽ ചേരാനുള്ള നയമായോ കാണും. പക്ഷേ അഭിപ്രായം എപ്പോൾ വേണമെങ്കിലും തുറന്നു പറയാം. കേരളത്തിലെ പൊളിറ്റിക്സ് തനിക്ക് പറ്റിയതാണെന്ന് തോന്നുന്നുണ്ടോയെന്നും കളക്ടർ ബ്രോ മാധ്യമപ്രവർത്തകരോട് ചോദിച്ചു. സത്യസന്ധമായ കാര്യങ്ങൾ തുറന്നുപറയാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. വസ്തുതകൾ വസ്തുതയാണ്. സത്യം ഉറക്കെ തുറന്നു പറയാൻ പ്രത്യേക സാഹചര്യത്തിന്റെ ആവശ്യമില്ല. സത്യം മാധ്യമങ്ങൾക്ക് പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു’’.

ജയതിലകിനെതിരായ പ്രശാന്തിന്റെ അധിക്ഷേപത്തിൽ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിലെ വിശദാംശങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭരണസംവിധാനത്തിന്റെ പ്രതിഛായ തകർക്കുന്ന പരാമർശങ്ങൾ നടത്തിയെന്നും ഐഎഎസ് ചട്ടങ്ങൾ ലംഘിച്ചുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ തനിക്കെതിരെ ഒരു വിഭാ​ഗം നടത്തിയ ഗൂഡാലോചനയാണ് ഇതിന് പിന്നില്ലെന്നാണ് പ്രശാന്തിന്റെ വാദം. സസ്‌പെൻഷനെതിരെ പ്രശാന്ത് ഹെെക്കോടതിയെ സമീപിക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. പ്രശാന്തിന്റെ ജലതിലകിനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഡോ. ജയതിലകിനെ കുറിച്ച് ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ താൻ വെളിപ്പെടുത്തുമെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു.

Related Stories
Kerala Rain Alert : ചക്രവാതച്ചുഴി; സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴ തുടരും; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്
Sabarimala : തീർത്ഥാടകരെ നിർത്തിയുള്ള യാത്ര വേണ്ട; ഫിറ്റ്നസില്ലാത്ത ഒരു ബസ് പോലും ഉണ്ടാവരുത്: കെഎസ്ആർടിസിയ്ക്ക് നിർദ്ദേശവുമായി ഹൈക്കോടതി
Israel Tourists in Thekkady: ഇസ്രായേലിൽ നിന്നും തേക്കടി കാണാൻ എത്തിയവരെ അപമാനിച്ച സംഭവം; പൗരത്വം ചോദിച്ച് വിവാദമുണ്ടാക്കുന്നത് ഇവരുടെ പതിവ്
Wayanad By Election 2024 : വയനാട് പോളിംഗിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്; ജയമുറപ്പിച്ച് പ്രിയങ്ക ഗാന്ധി?
Kochi Tourist Injury: ഫോർട്ട്കൊച്ചിയിൽ ഓടയിൽ വീണ് വിദേശിയുടെ കാലൊടിഞ്ഞ സംഭവം; നാണക്കേടെന്ന് ഹൈക്കോടതി
Sabarimala : തൂങ്ങിമരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് ഒളിവിൽ കഴിഞ്ഞത് 15 വർഷം; ശബരിമലയിലെ സ്ഥിരം മോഷ്ടാവിനെ സാഹസികമായി പിടികൂടി പോലീസ്
കാൻസർ സാധ്യത കുറയ്ക്കുന്ന ഭക്ഷണങ്ങൾ ശീലമാക്കാം
ദീപികയ്ക്ക് വിവാഹ വാര്‍ഷിക ആശംസ നേര്‍ന്ന് രണ്‍വീര്‍
കൈ നിറയെ സ്വർണ വളകൾ! സ്​റ്റണിങ് ലുക്കില്‍ നയന്‍താര
ബ്ലാക്ക് ഹെഡ്സ് അകറ്റാം; വീട്ടിലുണ്ട് പ്രതിവിധി