5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

N Prasanth IAS: ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ട പരാമർശമല്ല പ്രശാന്ത് നടത്തിയതെന്ന് റിപ്പോർട്ട്

N Prasanth IAS And K Gopalakrishnan suspension issue: "ഓൾ ഇന്ത്യ സർവീസ് കണ്ടക്ട് റൂളിലെ നിരവധി ചട്ടങ്ങളാണ് പ്രശാന്ത് ലംഘിച്ചതെന്നും അതിനാൽ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്യുന്നതായും" റിപ്പോർട്ടിൽ പറയുന്നു

N Prasanth IAS: ഐ.എ.എസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്ന് ഉണ്ടാവേണ്ട പരാമർശമല്ല പ്രശാന്ത് നടത്തിയതെന്ന് റിപ്പോർട്ട്
എൻ. പ്രശാന്ത് ഐഎഎസ് ( Image – facebook)
aswathy-balachandran
Aswathy Balachandran | Updated On: 12 Nov 2024 12:11 PM

തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിനെയും വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണനെയും മുഖ്യമന്ത്രി സസ്‌പെൻഡ് ചെയ്ത സംഭവത്തിൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്തു വരുന്നു. ഭരണസംവിധാനത്തിന്റെ പ്രതിഛായ തകർക്കുന്ന പരാമർശങ്ങൾ നടത്തിയെന്നതാണ് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിലെ എൻ. പ്രശാന്തിനെതിരായ കണ്ടെത്തൽ.

കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തു വന്നത്. ഐ. എ. എസ് ഉദ്യോഗസ്ഥർക്കിടയിൽ വർഗീയ ധ്രുവീകരണമുണ്ടാക്കാൻ കെ. ഗോപാലകൃഷ്ണൻ ശ്രമിച്ചുവെന്നും സസ്‌പെൻഷൻ റിപ്പോർട്ടിൽ പരാമർശമുണ്ട്. പ്രശാന്ത് നടത്തിയ ചട്ടലംഘനങ്ങൾ റിപ്പോർട്ടിൽ അക്കമിട്ട് നിരത്തുന്നുണ്ട്. മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥനായ ജയതിലകിനെതിരേ പ്രശാന്ത് നടത്തിയ ആരോപണങ്ങൾ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഇത് ദിവസങ്ങളോളം മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചകൾക്ക് കാരണമായിരുന്നു. ഇതിലൂടെ സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിനു ചീത്തപ്പേരും ഉണ്ടായിട്ടുണ്ട്. പരാമർശങ്ങൾ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കിടയിലെ ഐക്യത്തെ ഇല്ലാതാക്കുന്നതായിരുന്നു എന്നും ഇത് സംസ്ഥാനത്തിന്റെ ഭരണ സംവിധാനത്തിന് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ALSO READ – ഐടിക്കാർക്കു മുതൽ ദിവസ വേതനക്കാർക്കു വരെ തിരഞ്ഞെടുപ്പ് സ്പെഷ്യൽ അവധി

“ഓൾ ഇന്ത്യ സർവീസ് കണ്ടക്ട് റൂളിലെ നിരവധി ചട്ടങ്ങളാണ് പ്രശാന്ത് ലംഘിച്ചതെന്നും അതിനാൽ പ്രശാന്തിനെ സസ്‌പെൻഡ് ചെയ്യുന്നതായും” റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്നാൽ തനിക്കെതിരേ ഗൂഡാലോചന നടന്നു എന്നാണ് പ്രശാന്തിന്റെ വാദം. സസ്‌പെൻഷനെതിരേ നിയമ പോരാട്ടം നടത്താനാണ് പ്രശാന്തിന്റെ നീക്കമെന്നും അഭ്യൂഹങ്ങളുണ്ട്.

കെ ഗോപാല കൃഷ്ണന്റെ സസ്‌പെൻഷൻ റിപ്പോർട്ടിലും ഗുരുതരമായ കണ്ടെത്തലുകളുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥർക്കിടയിൽ വർഗീയ ധ്രുവീകരണം നടത്താൻ ശ്രമിച്ചുവെന്നതാണ് ഇതിൽ പ്രധാനം. ഫോൺ ഹാക്ക് ചെയ്യപ്പെട്ടു എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വിശദീകരണം. ഇത് കളവാണെന്ന് കണ്ടെത്തിയതായും സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും അതിനാൽ സസ്‌പെൻഡ് ചെയ്യുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇതിനിടെ പ്രശാന്തിന്റെ ജലതിലകിനെതിരേയുള്ള ഫേസ്ബുക്ക് കുറിപ്പും വൈറലായിരുന്നു. ഡോ. ജയതിലകിനെ കുറിച്ച് പൊതുജനം അറിയേണ്ട ചില കാര്യങ്ങൾ താൻ വെളിപ്പെടുത്തുമെന്നും സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ വെച്ച് ചർച്ച ചെയ്യേണ്ടി വരുന്നത് ഇഷ്ടമല്ലെങ്കിലും, തൽകാലം വേറെ നിർവ്വാഹമില്ലെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്ബുക് കുറിപ്പിന് താഴെ, ‘ജയതിലകിന്റെ റിപോർട്ടുകൾ എങ്ങനെ ഇവർ ചോർത്തുന്നു? ആരാണ് ഇടനിലക്കാരൻ?’ എന്ന് ഒരാൾ ചോദിച്ചിരുന്നു. ഇതിനു മറുപടിയായി പ്രശാന്ത് കുറിച്ചത് “ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പള്ളിയിലെ യഥാർത്ഥ ചിത്തരോഗി” എന്നായിരുന്നു. ഇത് വിവാദമായി. തുടർന്ന് ഉടൻ തന്നെ പ്രശാന്ത് കമന്റ് ഡിലീറ്റ് ചെയ്തു.

Latest News