5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

MVD : ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ വിദേശജോലിയ്ക്ക് പോലും തടസമാവും; മുന്നറിയിപ്പുമായി എംവിഡി

MVD Facebook Post Driving While Intoxicated : ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നതിനെതിരെ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ്. ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിക്കുന്നത് വിദേശജോലിക്ക് പോലും തടസമാവുമെന്ന് എംവിഡി തങ്ങളുടെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

MVD : ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ വിദേശജോലിയ്ക്ക് പോലും തടസമാവും; മുന്നറിയിപ്പുമായി എംവിഡി
എംവിഡി (Image Courtesy - Unsplash)
abdul-basith
Abdul Basith | Published: 03 Nov 2024 10:22 AM

ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ വിദേശജോലിയ്ക്ക് പോലും തടസമാവുമെന്ന് മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റ്. ലഹരിവസ്തുക്കൾ ഉപയോഗിച്ച് വാഹനമോടിച്ചാൽ രജിസ്റ്റർ ചെയ്യുന്ന കേസ് വേഗത്തിൽ പിഴയൊടുക്കി തീർക്കാനാവില്ല. വിദേശരാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുമ്പോൾ ഈ കേസ് അതിന് തടസമാവും. ഇതിലൂടെ വിദേശജോലി എന്ന സ്വപ്നം പോലും നഷ്ടത്തിലാവുമെന്നും എംവിഡി പറയുന്നു. തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് എംവിഡിയുടെ മുന്നറിയിപ്പ്.

ലഹരി ഉപയോഗിച്ച് വാഹനമോടിക്കുന്നവർക്കെതിരെ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ 185 പ്രകാരമാണ് കേസെടുക്കുന്നത് എന്ന് എംവിഡി കുറിച്ചു. ഇത്തരം കേസുകൾ വേഗത്തിൽ പിഴയൊടുക്കി തീർക്കാനാകുന്നതല്ല. കോടതികളാണ് ഇതിന്മേലുള്ള ശിക്ഷ വിധിക്കുന്നത്. ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇൻ്റർനാഷണൽ ഡ്രൈവിങ് ലൈസൻസ് പോലുള്ള ആവശ്യങ്ങൾക്കായി വിദേശ രാജ്യങ്ങളിൽ ഹാജരാക്കേണ്ട രേഖകളിൽ ഇത്തരം ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും രേഖപ്പെടുത്തും. ഇത് ഒരുപക്ഷേ, നിങ്ങളുടെ വിദേശ ജോലി എന്നൊരു സ്വപ്നത്തിന് തന്നെ തടസമാക്കും എന്നും എംവിഡി പറയുന്നു.

Also Read : Nileswaram Firecracker Blast: നീലേശ്വരം വെടിക്കെട്ടപകടം; സ്വമേധയാ കേസെടുത്ത് ജില്ലാകോടതി, പ്രതികളുടെ ജാമ്യം റദ്ധാക്കി

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻ്റിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്:

*SAY NO TO DRUGS & ALCOHOL* ഇല്ലെങ്കിൽ റോഡിൽ പണി പാളും.

നമ്മുടെ നിരത്തുകൾ ചോരക്കളമാക്കുന്നതിൽ മദ്യത്തിനും മയക്കുമരുന്നിനും ഒരു പ്രധാന പങ്കുണ്ട്. യുവാക്കളും കൗമാരപ്രായക്കാരായ കുട്ടികളും ഉള്‍പ്പെടെ എത്രയോപേര്‍ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ലഹരിവലയത്തില്‍ കുരുങ്ങുന്നതിന്റെ വാര്‍ത്തകളാണ് ദിവസവും നമുക്ക് മുന്നിൽ കാണുന്നത്. ലഹരിവസ്തുക്കളുടെ ഉപയോഗം മൂലമുള്ള പാര്‍ശ്വഫലങ്ങളില്‍ പലതും ബുദ്ധി, ബോധം, ഓര്‍മ, ആത്മനിയന്ത്രണം എന്നിവയെ ബാധിക്കുന്നവയുമായിരിക്കും. ഏകാഗ്രത നഷ്ടം, പ്രശ്‌നപരിഹാരത്തിന് കഴിയാതെ വരിക, ചിത്തഭ്രമം എന്നിവയും ലഹരിവസ്തുക്കളുടെ പാര്‍ശ്വഫലമായി സംഭവിക്കുന്നു. നമുക്കറിയാം ഡ്രൈവിംഗ് വളരെ ഏകാഗ്രതയോടെ ചെയ്യേണ്ടുന്ന ഒരു പ്രവർത്തിയാണെന്ന്. ഒരു നിമിഷത്തെ അശ്രദ്ധ തന്നെ ഒരു ജീവന്റെ വില നൽകുന്ന നമ്മുടെ നിരത്തുകളിൽ അപ്പോൾ ലഹരി വസ്തുക്കൾ ഉപയോഗിച്ചു വാഹനം ഓടിച്ചാലുള്ള അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിച്ചുകൂടെ. ഇത്തരക്കാർക്കെതിരെ MV Act സെക്ഷൻ 185 പ്രകാരമാണ് കേസെടുക്കുന്നത്. പ്രസ്തുത കേസ് വളരെ വേഗത്തിൽ പിഴയൊടുക്കി തീർക്കാനാകുന്നതുമല്ല, ബഹു. കോടതികളാണ് ഇതിന്മേലുള്ള ശിക്ഷ വിധിക്കുന്നത്. അതോടൊപ്പം മോട്ടോർ വാഹന വകുപ്പ് ഇത്തരക്കാരുടെ ഡ്രൈവിംഗ് ലൈസൻസും സസ്‌പെൻഡ് ചെയ്യും. IDP (International Driving Permit) പോലുള്ള ആവശ്യങ്ങളിൽ വിദേശ രാജ്യങ്ങളിൽ IDP യോടൊപ്പം ഹാജരാക്കേണ്ട Driving License Particulars ൽ ഇത്തരത്തിൽ ശിക്ഷ ലഭിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിവരങ്ങളും രേഖപെടുത്തും. ഒരുപക്ഷേ നിങ്ങളുടെ വിദേശ ജോലി എന്നൊരു സ്വപ്നത്തിന് തന്നെ ഇത് തടസമാക്കും. ലഹരി വസ്തുക്കൾ ഉപയോഗിച്ചുള്ള ഡ്രൈവിംഗ് ഒഴിവാക്കൂ.. സുരക്ഷിതരാകൂ..