Mannarasala Festival: മണ്ണാറശ്ശാല ആയില്യം മഹോത്സവം; ആലപ്പുഴ ജില്ലയിൽ 26ന് പ്രാദേശിക അവധി

Mannarasala Temple Festival 2024: ഒക്ടോബർ 26ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകികൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. എന്നാൽ പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

Mannarasala Festival: മണ്ണാറശ്ശാല ആയില്യം മഹോത്സവം; ആലപ്പുഴ ജില്ലയിൽ 26ന് പ്രാദേശിക അവധി

മണ്ണാറശ്ശാല ക്ഷേത്രം (Image credits: Social Media)

Published: 

21 Oct 2024 23:09 PM

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒക്ടോബർ 26ന് പ്രാദേശിക അവധി. മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം (Mannarasala Temple Festival) കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 26ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി നൽകികൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. എന്നാൽ പൊതുപരീക്ഷകൾ മുൻ നിശ്ചയ പ്രകാരം നടത്തുന്നതിന് ഉത്തരവ് ബാധകമല്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഉത്സവത്തിന് 24ന് തുടക്കം

ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം മഹോത്സവത്തിന് ഒക്ടോബർ 24ന് തുടക്കമാകും. 26നാണ് ആയില്യം ചടങ്ങ് നടക്കുന്നത്. ഇതിന് മുന്നോടിയായുള്ള കാവിൽ പൂജകൾ ആരംഭിച്ചിട്ടുണ്ട്. 24ന് വൈകിട്ട് അഞ്ചിന് മഹാദീപക്കാഴ്ച നടക്കുന്നതാണ്. കുടുംബകാരണവർ എം കെ പരമേശ്വരൻ നമ്പൂതിരിയാണ് തിരിതെളിയിക്കുന്നത്. 25നാണ് പൂയം തൊഴൽ നടക്കുന്നത്.

നിലവറയിൽ നിത്യവാസം ചെയ്യുന്ന നാഗരാജാവായ അനന്ത സങ്കൽപ്പത്തിലുള്ള തിരുവാഭരണം അന്നേ ദിവസം ക്ഷേത്ര ശ്രീകോവിലിൽ നാഗരാജവിനും സർപ്പയക്ഷിക്കും ചാർത്തുന്നതാണ്. 25ന് രാവിലെ 9.30ന് നാഗരാജവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശതനിവേദ്യത്തോടെ പൂജാരിണിയായ അമ്മ ദിവ്യശ്രീ സാവിത്രി അന്തർജനത്തിന്റെ കാർമികത്വത്തിൽ ഉച്ചപൂജ നടത്തും.

11 മണിയോടെ പ്രസാദമൂട്ട് തുടങ്ങുന്നതാണ്. വൈകിട്ട് അഞ്ച് മണിമുതൽ പൂയം തൊഴൽ ആരംഭിക്കും. രാത്രി ഏഴ് മണിക്ക് പൂയം തൊഴലിന്റെ ഭാഗമായി ഇളമുറയിൽപെട്ട അന്തർജനങ്ങൾക്കൊപ്പം പൂജാരിണിയായ അമ്മയുടെ ആചാരപരമായ ക്ഷേത്രദർശനം നടക്കുന്നതാണ്. പാരമ്പര്യം അനുസരിച്ച് ആയില്യം നാളിൽ ക്ഷേത്ര ശ്രീകോവിലിൽ പൂജകൾക്ക് നേതൃത്വം വഹിക്കുന്നത് കുടുംബകാരണവരാണ്.

ആയില്യ നാളായ 26ന് പുലർച്ചെ നാലു മണിക്ക് ക്ഷേത്ര നട തുറക്കും. കുടുംബകാരണവർ എംകെ പരമേശ്വരൻ നമ്പൂതിരിയുടെ മുഖ്യകാർമിതത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി വിശേഷാൽ പൂജകൾ ആരംഭിക്കും. ആറു മണിയോടെ കുടുംബകാരണവർ ആയില്യം നാളിലെ പൂജകൾക്ക് തുടക്കം കുറിക്കും. ഒൻപത് മണിമുതൽ ഇല്ലത്ത് നിലവറയ്ക്ക് സമീപം പൂജാരിണിയായ അമ്മ ഭക്തർക്ക് ദർശനം നൽകും.

ഉച്ചപൂജയ്ക്ക് ശേഷം കുടുംബകാരണവരുടെ നേതൃത്വത്തിൽ നിലവറയോട് ചേർന്നുള്ള തളത്തിൽ ആയില്യം പൂജയ്ക്കായുള്ള നാഗപത്മ കളമെഴുത്ത് നടക്കും. കളം പൂർത്തിയാകുന്നതോടെ പൂജാരിണിയായ അമ്മ തീർത്ഥക്കുളത്തിൽ സ്നാനം ചെയ്ത് ക്ഷേത്രത്തിലെത്തി ചടങ്ങുകൾക്ക് ശേഷം ആയില്യം എഴുന്നള്ളത്ത് ആരംഭിക്കും. തുടർന്ന് ക്ഷേത്രത്തിൽ ആയില്യം പൂജ, തട്ടിന്മേൽ നൂറും പാലും നടക്കും.

 

 

Related Stories
Paramekkavu Fireworks: പാറമേക്കാവിന്റെ പ്രതിനിധി പരീക്ഷ പാസായി; വെടിക്കെട്ടിന് അനുമതി നൽകി എഡിഎം
Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം രൂപ; നേടിയത് നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
Uma Thomas: സീറ്റിൽനിന്നു എഴുന്നേറ്റു; റിബൺ കെട്ടിയ സ്റ്റാൻഡിനൊപ്പം എംഎൽഎയും താഴേക്ക്; ഉമ തോമസിന്റെ അപകട ദൃശ്യങ്ങൾ പുറത്ത്
NDPS Act: കഞ്ചാവ് കേസിൽ വധശിക്ഷ വരെ കിട്ടാം, 30 വർഷം വരെ തടവ്; രക്ഷപെടാനും എളുപ്പം
Rajendra Vishwanath Arlekar: ​ഗോവ നിയമസഭയിൽ കടലാസില്ലാതാക്കിയ സ്പീക്കർ, രാജേന്ദ്ര അർലെക്കർ ​കേരള ഗവർണറാകുമ്പോൾ എന്തൊക്കെ മാറും?
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?