5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Malappuram Jaundice Outbreak: വെൽക്കം ഡ്രിങ്കിൽ നിന്ന് മഞ്ഞപ്പിത്തം; വള്ളിക്കുന്ന്‌ രോ​ഗം സ്ഥിരീകരിച്ചത് 238 പേർക്ക്

Malappuram Jaundice Case: വള്ളിക്കുന്ന്, അത്താണിക്കൽ, മൂന്നിയൂർ, തേഞ്ഞിപ്പാലം, ചേലേമ്പ്ര തുടങ്ങിയ ജില്ലയിലെ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

Malappuram Jaundice Outbreak: വെൽക്കം ഡ്രിങ്കിൽ നിന്ന് മഞ്ഞപ്പിത്തം; വള്ളിക്കുന്ന്‌ രോ​ഗം സ്ഥിരീകരിച്ചത് 238 പേർക്ക്
Malappuram Jaundice Outbreak From Welcome Drink (Represental Image)
neethu-vijayan
Neethu Vijayan | Updated On: 03 Jul 2024 06:07 AM

മലപ്പുറം: മലപ്പുറം (Malappuram)  ജില്ലയിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ  (Jaundice Outbreak) എണ്ണം ആറായിരം കടന്നതായി റിപ്പോർട്ട്. ഇതിൽ 238 പേരും വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നുള്ളവരാണ്. വള്ളിക്കുന്നിൽ മഞ്ഞപ്പിത്തം പടർന്നു പിടിച്ചത് വിവാഹത്തിൽ വിതരണം ചെയ്ത വെൽക്കം ഡ്രിങ്കിൽ നിന്നാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ ശൈലജ പറഞ്ഞു. മെയ് 13ന് മൂന്നിയൂർ പഞ്ചായത്തിലെ സ്മാർട്ട് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വിവാഹത്തിലെ വെൽകം ഡ്രിങ്കാണ് വില്ലനായത്.

ഇവിടെ നിന്ന് വെൽകം ഡ്രിങ്ക് കുടിച്ചവരിലാണ് ആദ്യം രോഗം കണ്ടെത്തിയത്. നിലവിൽ പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകളെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ളതാണ് എന്നാണ് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കുന്നത്. വള്ളിക്കുന്ന്, അത്താണിക്കൽ, മൂന്നിയൂർ, തേഞ്ഞിപ്പാലം, ചേലേമ്പ്ര തുടങ്ങിയ ജില്ലയിലെ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം വ്യാപിക്കുന്നത്. അത്താണിക്കലിൽ മാത്രം 284 രോഗികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

ALSO READ: എന്താണ് ഷിഗെല്ല? രോഗം എങ്ങനെ പടരുന്നു, ലക്ഷണങ്ങള്‍ എന്തെല്ലാം?

വള്ളിക്കുന്ന് മണ്ഡലത്തിൽ 459 പേർ വിവിധ സമയങ്ങളിലായി ചികിത്സ തേടിയതായി അധികൃതർ അറിയിച്ചു. ജൂൺ എട്ടിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുന്നത്. അതിന് തൊട്ടടുത്ത ദിവസം തന്നെ ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. അതിൽ മുപ്പതോളം പേർക്കാണ് രോ​ഗം കണ്ടെത്തിയതെന്നും റിപ്പോർട്ടുണ്ട്.

ചേലേമ്പ്രയിൽ 15 വയസുകാരി കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരിച്ചിരുന്നു. പുളിക്കൽ അബ്ദുൽ സലീം – ഖൈറുന്നീസ ദമ്പതിമാരുടെ മകൾ ദിൽഷ ഷെറിൻ (15) ആണ് മരിച്ചത്. മഞ്ഞപ്പിത്തം പടരുന്ന സാഹചര്യത്തിൽ പ്രദേശത്ത് സ്‌കൂളുകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണവും ആരോഗ്യവകുപ്പ് ഊർജ്ജിതമാക്കിയിട്ടുണ്ട്.

മഴക്കാലത്തിനു മുൻപ് 15 പേർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ആരോഗ്യപ്രവർത്തകർ വേണ്ടനടപടികളും സ്വീകരിച്ചിരുന്നു. ക്ലോറിനേഷൻ പ്രവർത്തനവും ഫീൽഡ് വർക്കും ഉൾപ്പെടെയുള്ള കാര്യങ്ങൾ നടത്തിവരുന്നതായും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ജില്ലയിൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് റിപ്പോർട്ട്.

രോ​ഗ ലക്ഷണങ്ങൾ

മഞ്ഞപ്പിത്തം ബാധിച്ചാല്‍ ശരീരവേദന, ക്ഷീണം, ഓക്കാനം, ഛര്‍ദ്ദി, വയറുവേദന, മൂത്രത്തിനും കണ്ണിനും ശരീരത്തിനും മഞ്ഞനിറം എന്നിവയാണ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍. ശരിയായ ചികിത്സാനിർണ്ണയവും ചികിത്സയും ആദ്യഘട്ടത്തിൽ തന്നെ നൽകിയില്ല എങ്കിൽ രോഗം മൂർച്ഛിക്കുന്നതിനും രക്തത്തിൽ ബിലിറുബിൻ 4 മില്ലീഗ്രാം മുതൽ 8 മില്ലീഗ്രാമോ അതിൽ കൂടുതലോ ഉണ്ടാകുന്നതിന് കാരണമാകുകയും ചെയ്യും.

ഇത്തരത്തിൽ രക്തത്തിൽ ബിലിറുബിന്റെ അളവ് കൂടുമ്പോൾ അവ മൂത്രത്തിലൂടെ പുറത്തുപോകുകയും അതിന്റെ ഫലമായി മൂത്രം മഞ്ഞനിറത്തിലോ അളവ് കൂടുന്നതിനനുസരിച്ച് ചുവപ്പ് കലർന്ന നിറത്തിലോ കാണപ്പെടുകയും ചെയ്യുന്നത്. തലകറക്കം, ദഹനത്തിനുള്ള ബുദ്ധിമുട്ടുകൾ, ആഹാരത്തിന് രുചിയില്ലായ്മ, ഛർദ്ദി, കരളിന്റെ ഭാഗത്തു വേദന എന്നിവയും ലക്ഷണങ്ങളാണ്.

Latest News