Malappuram Mob Attack: നടുറോഡില്‍ വാഹനം നിര്‍ത്തിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് ക്രൂരമര്‍ദനം

Youth Brutally Attacked in Malappuram: കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് വരികയായിരുന്നു ഷംസുദീന്‍. ഈ സമയത്ത് റോഡിന് നടുവില്‍ ബൈക്ക് നിര്‍ത്തി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്.

Malappuram Mob Attack: നടുറോഡില്‍ വാഹനം നിര്‍ത്തിയത് ചോദ്യം ചെയ്തു; മലപ്പുറത്ത് യുവാവിന് ക്രൂരമര്‍ദനം

ആക്രമണത്തില്‍ പരിക്കേറ്റ ഷംസുദീന്‍ (Image Credits: Social Media)

Updated On: 

18 Dec 2024 10:38 AM

മലപ്പുറം: മങ്കട വലമ്പൂരില്‍ യുവാവിനെ ആള്‍ക്കൂട്ടം ആക്രമിച്ചതായി പരാതി. കരുവാരക്കുണ്ട് സ്വദേശി ഷംസുദീനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. വാഹനം നടുറോഡില്‍ നിര്‍ത്തിയിട്ടത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമായതെന്ന് ഷംസുദീന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ആള്‍കൂട്ടം മര്‍ദിച്ച് അവശനാക്കിയ താന്‍ ഒന്നര മണിക്കൂറോളം റോഡില്‍ കിടന്നിട്ടും ആരും സഹായിച്ചില്ലെന്നും ആശുപത്രിയിലെത്തിച്ചില്ലെന്നും യുവാവ് പറഞ്ഞു. സംഭവത്തില്‍ മങ്കട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഒരു മരണവീട്ടില്‍ പോയി തിരികെ വീട്ടിലേക്ക് വരികയായിരുന്നു ഷംസുദീന്‍. ഈ സമയത്ത് റോഡിന് നടുവില്‍ ബൈക്ക് നിര്‍ത്തി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയത് ചോദ്യം ചെയ്തതാണ് അക്രമത്തില്‍ കലാശിച്ചത്.

Also Read: Sabarimala: സന്നിധാനത്ത് മേൽപ്പാലത്തിന് മുകളിൽ നിന്ന് ചാടിയ തീർത്ഥാടകൻ മരിച്ചു

സംഭവം ചോദ്യം ചെയ്തതോടെ ബൈക്ക് യാത്രികന്‍ ഷംസുദീന് നേരെ അക്രമം അഴിച്ചുവിടുകയായിരുന്നു. ആദ്യം കമ്പുകൊണ്ട് ഇയാള്‍ തന്നെ അടിച്ചെന്നും പിന്നീട് കൂടുതല്‍ ആളുകളെത്തി ആക്രമിക്കുകയായിരുന്നുവെന്നും ഷംസുദീന്‍ പറയുന്നു.

കൂട്ടത്തിലൊരാള്‍ കമ്പി കൊണ്ട് തന്റെ മുഖത്തടിച്ചു. അവിടെ വരുന്നവരെല്ലാം തന്നെ വന്ന് അടിച്ച് തിരികെ പോകുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഇതുകണ്ട് കൊണ്ട് നാട്ടുകാര്‍ അവിടെ ഉണ്ടായിരുന്നുവെങ്കിലും മര്‍ദിക്കുന്നവരെ പേടിച്ച് ആശുപത്രിയിലെത്തിച്ചില്ല. പിന്നീട് തന്റെ സ്വന്തം നാട്ടില്‍ നിന്ന് ആളുകളെത്തിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഷംസുദീന്‍ മീഡിയ വണിനോട് പറഞ്ഞു.

Related Stories
Ward Delimitation: സർക്കാരിന് തിരിച്ചടി; ഏഴ് ന​ഗരസഭകളിലെ വാർഡ് വിഭജന ഉത്തരവ് ഹൈക്കോടതി റദ്ദാക്കി
Kerala Rain Alert : ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം നേരിയ മഴയ്ക്ക് സാധ്യത
Lakshmi Radhakrishnan Death; ‘ലക്ഷ്‌മി ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമില്ല’; ദുരൂഹത ആരോപിച്ച് കുടുബം; ആർക്കും പങ്കില്ലെന്ന് ആത്മഹത്യക്കുറിപ്പ്
Kerala Lottery Result Today December 18: ഇന്നത്തെ കോടിപതി നിങ്ങളോ? ഫിഫ്റ്റി ഫിഫ്റ്റി നറുക്കെടുപ്പ് ഫലം
SOG Commando Death: കമാന്റോ വിനീതിന്റെ ആത്മഹത്യക്ക് ഉത്തരവാദി മേലുദ്യോ​ഗസ്ഥർ; മാനസിക പീഡനത്തിന് പിന്നിൽ വ്യക്തിവെെരാ​ഗ്യമെന്ന് സഹപ്രവർത്തകരുടെ മൊഴി
Traffic Law: ബസ് ജീവനക്കാരെ നിയമിക്കാൻ ഇനി പോലീസ് ക്ലിയറൻസ് നിർബന്ധം; നടപടി കടുപ്പിക്കാനൊരുങ്ങി മന്ത്രി
കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ ആപ്പിൾ പതിവാക്കാം
ആർ അശ്വിന്റെ ടെസ്റ്റ് കരിയർ നേട്ടങ്ങൾ
പിസ്ത ദിവസവും അഞ്ചെണ്ണം വെച്ച് കഴിച്ചാല്‍ മാജിക് കാണാം
കഴിക്കുവാണേൽ ഇപ്പൊ കഴിക്കണം! തണുപ്പുകാലത്ത് ശീലമാക്കാം ബീറ്റ്റൂട്ട്