Lok Sabha Election Result 2024: കേരളത്തില്‍ താമരവിരിഞ്ഞില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് ‘മുട്ടന്‍പണി’

Lok Sabha Election Results 2024 Today: തോല്‍വിയാണ് ഈ തെരഞ്ഞെടുപ്പിലെ ഫലമെങ്കില്‍ കെ സുരേന്ദ്രന്റെ നിലനില്‍പ്പ് അവതാളത്തിലാകും. ഫലം വരുന്നതോടെ സുരേന്ദ്രന്റെ പ്രവര്‍ത്തനം കേന്ദ്രം വിലയിരുത്തും

Lok Sabha Election Result 2024: കേരളത്തില്‍ താമരവിരിഞ്ഞില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തിന് മുട്ടന്‍പണി

K Surendran ( Image - facebook)

Published: 

04 Jun 2024 07:17 AM

തിരുവനന്തപുരം: ഇത്തവണ കേരളത്തില്‍ താമരവിരിയും എന്ന പ്രതീക്ഷയില്‍ തന്നെയാണ് ബിജെപി നേതൃത്വം. എന്നാല്‍ താമരവിരിഞ്ഞില്ല എങ്കില്‍ അത് സംസ്ഥാന നേതൃത്വത്തിനുള്ള പണിയാകും. കേരളത്തില്‍ അഞ്ച് സീറ്റില്‍ വിജയിക്കുമെന്നും മറ്റ് മണ്ഡങ്ങളിലുള്ള വോട്ട് വിഹിതം വര്‍ധിപ്പിക്കുമെന്നും സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തിനെ അറിയിച്ചിരുന്നു.

എന്നാല്‍ വോട്ട് വിഹിതം വര്‍ധിക്കുന്നതിനേക്കാള്‍ ഉപരി ഒരു സീറ്റിലെങ്കിലും വിജയിക്കാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സംസ്ഥാന നേതൃത്വത്തിന് തന്നെയായിരിക്കും എന്നാണ് ദേശീയ നേതൃത്വം മറുപടി നല്‍കിയത്. ഒരു സീറ്റ് പോലും ലഭിച്ചില്ലെങ്കില്‍ സംസ്ഥാന നേതൃത്വത്തില്‍ അടിമുടി അഴിച്ചുപണിയുണ്ടാകും. ഫലം വന്നതിന് പിന്നാലെ തന്നെ ബിജെപി ദേശീയ നേതൃത്വം സംഘടന തെരഞ്ഞെടുപ്പിനുള്ള ഷെഡ്യൂള്‍ പ്രഖ്യാപിക്കാനാണ് സാധ്യത.

തോല്‍വിയാണ് ഈ തെരഞ്ഞെടുപ്പിലെ ഫലമെങ്കില്‍ കെ സുരേന്ദ്രന്റെ നിലനില്‍പ്പ് അവതാളത്തിലാകും. ഫലം വരുന്നതോടെ സുരേന്ദ്രന്റെ പ്രവര്‍ത്തനം കേന്ദ്രം വിലയിരുത്തും. ഇനി അഥവാ രാജീവ് ചന്ദ്രശേഖറോ സുരേഷ് ഗോപിയോ ആണ് വിജയിക്കുന്നത് എന്നുണ്ടെങ്കില്‍ അതിന്റെ ക്രെഡിറ്റ് ദേശീയ നേതൃത്വത്തിനുള്ളതായിരിക്കും.

തിരുവനന്തപുരവും തൃശൂരും ഒഴിച്ചുള്ള എ പ്ലസ് മണ്ഡലങ്ങളിലെ വിധിയെഴുത്താണ് സുരേന്ദ്രന്റെയും സംഘത്തിന്റെയും ഭാവി നിര്‍ണയിക്കുക. എങ്ങനെയെങ്കിലും ഒരു സീറ്റ് പിടിച്ചെടുക്കണമെന്ന ഉദ്ദേശത്തോടെ ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് സഹായം ചെയ്ത് കൊടുത്തിട്ടുണ്ട്. ഒരു സീറ്റെങ്കിലും നേടാതെ വോട്ടിങ് ശതമാനം വര്‍ധിപ്പിക്കാന്‍ സാധിച്ചുവെന്ന് പറഞ്ഞ് സുരേന്ദ്രന് ഇനി പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ല.

അതുമാത്രമല്ല, സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി അറിയിച്ച് ആര്‍എസ്എസ് കേരള ഘടകം ദേശീയ നേതൃത്വത്തെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ അധ്യക്ഷന്മാര്‍ മാറേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചത്.

തിരുവനന്തപുരം, ആറ്റിങ്ങള്‍, പത്തനംതിട്ട, പാലക്കാട്, തൃശൂര്‍ എന്നീ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ സാധിക്കുമെന്നാണ് ദേശീയ നേതൃത്വത്തെ ധരിപ്പിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, വയനാട്, കണ്ണൂര്‍, കോഴിക്കോട്, വടകര എന്നീ മണ്ഡലങ്ങളില്‍ 25 ശതമാനത്തിന് മുകളില്‍ വോട്ട് വിഹിതം ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്.

വിദ്യാഭ്യാസ യോഗ്യതയിലും മന്‍മോഹന്‍ സിങ് രചിച്ചത് ചരിത്രം
2024ലെ ടെസ്റ്റ് ടീമിനെ തിരഞ്ഞെടുത്ത് ഹര്‍ഷ ഭോഗ്ലെ
2024-ലെ ഇന്ത്യയുടെ കായിക നേട്ടങ്ങൾ
മുടി കറുപ്പിക്കുന്നതിന് മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം