5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

KSRTC : വേളാങ്കണ്ണിയ്ക്ക് ഇനി കെഎസ്ആർടിസിയിൽ പോകാം… എല്ലാ ജില്ലകളിൽ നിന്നും സർവ്വീസ്

KSRTC starts Velankanni service: സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കോർഡിനേറ്റർമാരെ തന്നെയാണ് ബന്ധപ്പെടേണ്ടത്. ജില്ലാ കോഡിനേറ്റർമാരുടെ നമ്പറുകളോട് കൂടിയാണ് കെഎസ്ആർടിസിയുടെ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

KSRTC : വേളാങ്കണ്ണിയ്ക്ക് ഇനി കെഎസ്ആർടിസിയിൽ പോകാം… എല്ലാ ജില്ലകളിൽ നിന്നും സർവ്വീസ്
KSRTC (Image – facebook, Kerala State Road Transport Corporation official)
aswathy-balachandran
Aswathy Balachandran | Updated On: 27 Oct 2024 10:47 AM

തിരുവനന്തപുരം: കെ എസ് ആർ ടി സിയുടെ പല തരത്തിലുള്ള ടൂർ പ്ലാനുകളെപ്പറ്റിയും നാം കേട്ടിട്ടുണ്ട്. ഇപ്പോൾ അതിന്റെ തുടർച്ച എന്നോണം സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ‌ നിന്നും വേളാങ്കണ്ണി തീർഥാടന യാത്രാ പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുകയാണ് കെ എസ് ആർ ടി സി. ബജറ്റ് ടൂറിസത്തിന്റെ ഭാ​ഗമായാണ് കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും വേളാങ്കണ്ണി തീർഥാടന യാത്രകൾ സംഘടിപ്പിക്കുന്നത് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴി‍ഞ്ഞു എന്നും കെഎസ്ആർടിസി അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആണ് ഈ വിവരം അറിയിച്ചത്. വേളാങ്കണ്ണി യാത്രയിൽ അതാത് യൂണിറ്റുകളിൽ നിന്നും പോകുന്ന റൂട്ടുകളിലുള്ള ദേവാലയങ്ങളും ഉൾപ്പെടുത്തുന്നതാണ് എന്നും വിവരമുണ്ട്. ഉല്ലാസ യാത്രകളുടെ വിവരങ്ങളെപ്പറ്റി അറിയുന്നതിന് ജില്ലാ കോഡിനേറ്റർമാരുമായി സംസാരിക്കേണ്ടതാണ്.

സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും കോർഡിനേറ്റർമാരെ തന്നെയാണ് ബന്ധപ്പെടേണ്ടത്. ജില്ലാ കോഡിനേറ്റർമാരുടെ നമ്പറുകളോട് കൂടിയാണ് കെഎസ്ആർടിസിയുടെ കുറിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ALSO READ – പ്രിയങ്ക നാളെ വയനാട്ടിലെത്തും, ഇനി രണ്ടു ദിവസം സ്വന്തം തട്ടകത്തിൽ

കുറിപ്പ്

 

കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം വേളാങ്കണ്ണി തീർത്ഥാടന യാത്ര…കേരളത്തിലെ വിവിധ യൂണിറ്റുകളിൽ നിന്നും വേളാങ്കണ്ണി തീർത്ഥാടന യാത്രകൾ സംഘടിപ്പിക്കുകയാണ്. വേളാങ്കണ്ണി യാത്രയിൽ അതാത് യൂണിറ്റുകളിൽ നിന്നും പോകുന്ന റോട്ടുകളിലുള്ള ദേവാലയങ്ങളും ഉൾപ്പെടുത്തുന്നതാണ്. യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.. ഉല്ലാസയാത്രകളുടെ വിവരങ്ങളെക്കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബഡ്ജറ്റ് ടൂറിസം ജില്ലാ കോഡിനേറ്റർമാരുമായി ബന്ധപ്പെടാവുന്നതാണ്.

TRIVANDRUM, JAYAKUMAR V – 9447479789

KOLLAM, MONAI G K – 9747969768

PATHANAMTHITTA, SANTHOSH KUMAR C- 9744348037

ALAPPUZHA, SHAFEEK I – 9846475874

KOTTAYAM, PRASANTH V P- 9447223212.

IDUKKI & EKM, RAJEEV N R- 9446525773

PALAKKAD, Nithin – +91 83048 59018

MALAPPURAM, SHIJIL S- 8590166459

KOZHIKODE, SOORAJ T- 9544477954

WAYANAD, RAIJU IR – 8921185429

KANNUR & KGD, THANSEER- 8089463675

THRISSUR, UNNIKRISHNAN -9074503720

Latest News