KSRTC Driving School : കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

KSRTC Driving School Inauguratiion : കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളെക്കാൾ 40 ശതമാനം കുറവ് ഫീസ് ഈടാക്കി പഠിപ്പിക്കുന്ന കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ പുതിയ പരിഷ്കാരങ്ങളിൽ പെട്ടതാണ്.

KSRTC Driving School : കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

KSRTC Driving School Inauguratiion (Image Courtesy - Social Media)

Published: 

26 Jun 2024 06:22 AM

കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്. തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ആരംഭിച്ചിരിക്കുന്ന ഡ്രൈവിങ് സ്കൂൾ ഉച്ചക്ക് 12ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാനം ചെയ്യുക. സംസ്ഥാനത്താകെ 23 ഡ്രൈവിങ് സ്കൂളുകളാണ് കെഎസ്ആർടിസി ആരംഭിക്കുക.

ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിൻ്റെ പുതിയ പരിഷ്കാരങ്ങളിൽ പെട്ടതാണ് പെട്ട കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്കൂളുകൾ. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളെക്കാൾ 40 ശതമാനം കുറഞ്ഞ ഫീസാവും കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ഈടാക്കുക. ഡ്രൈവിങ് പഠിപ്പിക്കാനുള്ള വാഹനങ്ങൾ നേരത്തെ തയ്യാറായിരുന്നു.

കാറും ഇരുചക്ര വാഹനവും പഠിക്കാൻ 11,000 രൂപയാണ് ഇവിടെ ഫീസ്. സ്വകാര്യ ഡ്രൈവിങ് സ്കൂളുകളിൽ ഇതിന് 15,000 രൂപ വരെ ചെലവ് വരും. ഹെവി, കാർ ഡ്രൈവിങ് പഠിക്കാൻ 9000 രൂപ കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളിൽ ഫീസ് നൽകണം. ഇരുചക്ര വാഹനം പഠിക്കാൻ 3,500 രൂപ. ഗിയർ ഉള്ളതായാലും ഇല്ലാത്തതായാലും ഒരേ നിരക്കാണ്. സ്വകാര്യ സ്കൂളുകളിൽ ഇരുചക്ര വാഹനം പഠിക്കാൻ 5000 മുതൽ രൂപയോളം നൽകണം.

സംസ്ഥാനത്തെ ഡ്രൈവിങ് പഠനനിലവാരം ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നത്. പുതുക്കിയ ഡ്രൈവിങ് ടെസ്റ്റ് രീതികൾക്കെതിരെ സ്വകാര്യ ഡ്രൈവിങ് സ്കൂളുകാർ പ്രതിഷേധം അഴിച്ചുവിട്ടതിൻ്റെ പശ്ചാത്തലത്തിലായിരുന്നു പ്രഖ്യാപനം. തിരുവനന്തപുരത്തെ ആനയറ സ്റ്റേഷനു സമീപമാണ് ഡ്രൈവിങ് പഠനത്തിനുള്ള ട്രാക്ക് ഒരുക്കിയിരിക്കുന്നത്. അട്ടക്കുളങ്ങരയിലെ കെഎസ്ആർടിസി സ്റ്റാഫ് ട്രെയിനിങ് കോളജിൽ തിയറി ക്ലാസുകൾ നടക്കും. കെഎസ്ആർടിസി ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നവരെയാണ് ഡ്രൈവിങ് സ്‌കൂളുകളിലും പരിശീലനത്തിനായി നിയോഗിച്ചിട്ടുള്ളത്. കമ്പ്യൂട്ടർ അധിഷ്ഠിത സിമുലേറ്റർ പരിശീലന കേന്ദ്രവും ഒരുങ്ങുന്നുണ്ട്. ഇതിലാവും ആദ്യം പരിശീലനം നൽകുക.

 

Also Read : KSRTC Driving School : കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകളിൽ പഠനച്ചെലവ് കുറയും; ഫീസ് നിരക്ക് ഇങ്ങനെ

അതേസമയം, കെഎസ്ആർടിസിയുടെ കൊറിയർ ആൻഡ് ലൊജിസ്റ്റിക്സ് സർവീസ് ലാഭത്തിലാണ്. കഴിഞ്ഞ ഒരു വർഷത്തിൽ 3.82 കോടി രൂപയാണ് കൊറിയർ സർവീസ് നേടിയത്. ഇതിൽ ഒരു കോടിയോളം രൂപയാണ് ലാഭം. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാനുള്ള ലക്ഷ്യത്തോടെ കഴിഞ്ഞ വർഷമാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിച്ചത്. അതാണ് ഇപ്പോൾ മികച്ച ലാഭം കൊയ്തിരിക്കുന്നത്.

ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി 2023 ജൂൺ 15നാണ് കെഎസ്ആർടിസി കൊറിയർ സർവീസ് ആരംഭിച്ചത്. സംസ്ഥാനത്തെ 45 ഡിപ്പോകൾക്കൊപ്പം തമിഴ്നാട്ടിലെ കൊയമ്പത്തൂർ, നാഗർകോവിൽ ഡിപ്പോകളെയും തമ്മിൽ ബന്ധിപ്പിച്ചാണ് പ്രവർത്തനം ആരംഭിച്ചത്. നഷ്ടത്തിലോടുന്ന കെഎസ്ആർടിസിയ്ക്ക് ലാഭമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു ലക്ഷ്യം. കൊറിയർ ആൻഡ് ലൊജിസ്റ്റിക്സ് സർവീസ് ആരംഭിക്കുമ്പോൾ വെറും 1,95,000 രൂപയാണ് പാഴ്സൽ കൊണ്ടുപോവുക വഴി കെഎസ്ആർടിസിയ്ക്ക് ഒരു മാസം ലഭിച്ചിരുന്ന വരുമാനം. എന്നാൽ, സർവീസ് ആരംഭിച്ചതോടെ ഇത് മാറി. ദിവസം 2,200 ഉപഭോക്താക്കളെ ദിവസവും പരസ്പരം ബന്ധിപ്പിക്കുന്ന കെഎസ്ആർടിസി പാഴ്സൽ കഴിഞ്ഞ ഒരു വർഷത്തിൽ 4,32,000ലധികം കൊറിയറുകൾ കൈമാറി.

Related Stories
Kerala School Kalolsavam Point Table : കലോത്സവപ്പൂരത്തില്‍ കണ്ണൂരിന്റെ പടയോട്ടം, വിട്ടുകൊടുക്കാതെ തൃശൂരും കോഴിക്കോടും; നാലാം ദിനവും ആവേശമേറും
PV Anvar : കൈകോര്‍ക്കാന്‍ അന്‍വര്‍ ‘റെഡി’, ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫ്; ജയിലില്‍ നിന്ന് പുറത്തെത്തിയ എംഎല്‍എയ്ക്ക് വഴി നീളെ സ്വീകരണം
Chottanikkara Skelton: 20 വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ തലയോട്ടിയും അസ്ഥികൂടവും; സംഭവം ചോറ്റാനിക്കരയിൽ, അന്വേഷണം
PV Anvar MLA: പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം
Kerala Rain Alert: ചൂടിന് ആശ്വാസമേകി മഴ വരുന്നൂ; സംസ്ഥാനത്ത് 5 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
Kerala Lottery Results: ഇന്നത്തെ 75 ലക്ഷത്തിൻ്റെ ഭാ​ഗ്യവാൻ നിങ്ങളോ? വിൻ വിൻ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ