KSRTC: കെഎസ്ആര്‍ടിസി ബസ് ഇടിച്ച വിധവയുടെ വലതുകൈ മുറിച്ചുമാറ്റി
KSRTC Accident in Neyyatinkara: ഒക്ടോബര്‍ 24ന് വൈകീട്ട് മൂന്ന് മണിയോടെ നെയ്യാറ്റിന്‍കര ആലുംമൂട് കവലയില്‍ വെച്ചാണ് അപകടമുണ്ടായത്. എന്നാല്‍ ഇതുവരേക്കും കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം.
നെയ്യാറ്റിന്‍കര: കെഎസ്ആര്‍ടിസി ബസ് ഇടിച്ച വിധവയുടെ വലതുകൈ മുറിച്ചുമാറ്റി. കയ്യിലെ രക്തയോട്ടം നിലച്ചതോടെയാണ് ആ ഭാഗമത്രയും മുറിച്ചുമാറ്റിയത്. പെരുങ്കടവിള ആങ്കോട്, അശ്വതിയില്‍ പരേതനായ ശിവകുമാറിന്റെ ഭാര്യ അശ്വതി (44) യുടെ കൈ ആണ് മുറിച്ചുമാറ്റേണ്ടി വന്നത്. അപകടത്തെ തുടര്‍ന്ന് അശ്വതിയുടെ വലതുകൈയുടെ രക്തയോട്ടം പൂര്‍ണമായും നിലച്ച അവസ്ഥയിലായിരുന്നു.
ഒക്ടോബര്‍ 24ന് വൈകീട്ട് മൂന്ന് മണിയോടെ നെയ്യാറ്റിന്‍കര ആലുംമൂട് കവലയില്‍ വെച്ചാണ് അപകടമുണ്ടായത്. എന്നാല്‍ ഇതുവരേക്കും കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് വേണ്ട നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് വിവരം. നെയ്യാറ്റിന്‍കരയിലുള്ള ലോട്ടറി ഓഫീസിലെ ജീവനക്കാരിയാണ് അശ്വതി. താത്കാലിക ജോലിയായിരുന്നു ഇത്.
Also Read: KSRTC BUS: മലപ്പുറത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം; 25-ലധികം പേര്‍ക്ക് പരിക്ക്
ജോലി കഴിഞ്ഞ് കൈമനത്തുള്ള വാടകവീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. സ്‌കൂട്ടറില്‍ വരുന്നതിനിടെ നെയ്യാറ്റിന്‍കര ഡിപ്പോയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് ആണ് അശ്വതിയെ ഇടിച്ചത്.
കെഎസ്ആര്‍സി ബസ് ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ബസ് ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ചേര്‍ത്തല തങ്കിവലയ്ക്ക് സമീപം വെച്ചാണ് അപകടം നടന്നത്. കഞ്ഞിക്കുഴി സ്വദേശികളായ മുരുകേഷ്, ശിവകുമാര്‍ എന്നിവര്‍ക്കാണ് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.