Kozhikode KSRTC Accident: കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് അപകടം; രണ്ടുപേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
Kozhikode KSRTC Bus Accident : കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു
കോഴിക്കോട്: കെഎസ്ആര്‍ടിസി ബസ് (KSRTC Accident) നിയന്ത്രണം വിട്ട് അപകടം. സംഭവത്തില്‍ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി പുല്ലൂരാംപാറയ്ക്ക് സമീപം കാളിയമ്പുഴയിലേക്ക് ബസ് നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. ഇതില്‍ മൂന്നുപേരുടെ ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. എന്നാല്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. ബസില്‍ 50 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
തിരുവമ്പാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്നു ബസ്. എന്നാല്‍ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിയുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം സംഭവിച്ചത്. ബസില്‍ 40 ഓളം യാത്രക്കാരുണ്ടായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
പുഴയോട് ചേര്‍ന്ന് ബസ് കീഴ്‌മേല്‍ മറിയുകയായിരുന്നു. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും പുഴയില്‍ മുങ്ങിയിരുന്നു. ബസ് മറിഞ്ഞ പാലത്തില്‍ ബാരിക്കേഡുകള്‍ ഉണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. പാലത്തിനോട് ചേര്‍ന്നുള്ള കലുങ്കില്‍ ഇടിച്ചാണ് ബസ് മറിഞ്ഞതെന്ന് നാട്ടുകാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Also Read: Visa Fraud: വിസ തട്ടിപ്പിനിരയായ യുവതി ജീവനൊടുക്കി; തൂങ്ങിമരിക്കാന്‍ ശ്രമിച്ച ഭർത്താവിനെ രക്ഷിച്ചു
നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നാലോളം ആളുകളെ പുഴയില്‍ നിന്നാണ് രക്ഷപ്പെടുത്തിയത്. പുഴയില്‍ മുങ്ങിയ ബസിന്റെ മുന്‍ഭാഗത്ത് നിന്ന് ഏറെ ശ്രമകരമായാണ് ആളുകളെ പുറത്തെുത്തത്. ഹൈഡ്രോളിക് കട്ടര്‍ ഉള്‍പ്പെടെ ഉപയോഗിച്ച് ബസിന്റെ ഭാഗങ്ങള്‍ മുറിച്ച ശേഷമാണ് നിരവധിയാളുകളെ രക്ഷിച്ചത്.
പുഴയില്‍ നിന്ന് ക്രെയിന്‍ ഉപയോഗിച്ച് ബസ് പുറത്തെത്തിച്ചു. അപകട സ്ഥലത്ത് നിന്ന് ഇനിയാരെ എങ്കിലും രക്ഷപ്പെടുത്താനുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്. എന്നാല്‍ അപകടകത്തിന്റെ കാരണം വ്യക്തമല്ല.