5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kollam Car Accident: കൊല്ലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുമരണം; ഒരാൾ ​ഗുരുതരാവസ്ഥയിൽ

Kollam Sabarimala Pilgrims Car Accident: കന്യാകുമാരി ജില്ലയിലെ വേണ്ടളിക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. തമിഴ്നാട് നാഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ, ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Kollam Car Accident: കൊല്ലത്ത് ശബരിമല തീർത്ഥാടകരുടെ കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുമരണം; ഒരാൾ ​ഗുരുതരാവസ്ഥയിൽ
Image Credit source: Social Media
neethu-vijayan
Neethu Vijayan | Published: 05 Jan 2025 06:56 AM

ചടയമംഗലം: കൊല്ലം ചടയമം​ഗലത്ത് ശബരിമല തീർഥാടകർ സഞ്ചരിച്ച കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു (Kollam Sabarimala Pilgrims Car Accident). കുരിയോട് നെട്ടേത്തറ ഗുരുദേവമന്ദിരത്തിനു സമീപം അർദ്ധരാത്രിയോടെയാണ് അപകടം നടന്നത്. മഹാരാഷ്ട്രയിൽ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽ മരിച്ചത്. സംഭവത്തിൽ പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം. രണ്ടുകുട്ടികൾ ഉൾപ്പെടെ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്.

എംസി റോഡിൽ ചടയമം​ഗലം നെട്ടേത്തറയിൽ രാത്രി 11.30-ഓടെയാണ് അപകടം നടക്കുന്നത്. കന്യാകുമാരി ജില്ലയിലെ വേണ്ടളിക്കോട് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നത്. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കാറും കൊട്ടാരക്കരയിലേക്ക് വന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. തമിഴ്നാട് നാഗർകോവിൽ രാധാപുരം സ്വദേശികളായ ശരവണൻ, ഷണ്മുഖൻ ആചാരി (70) എന്നിവരാണ് മരിച്ചത്.

അതേസമയം തെറ്റായ ദിശയിൽ വന്ന കാർ ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ബസ് ഡ്രൈവർ പറയുന്നത്. എന്നാൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ ടൂറിസ്റ്റ് ബസ് കാറിൽ ഇടിക്കുകയായിരുന്നെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. കൂട്ടിയിടിയുടെ ആഘാതത്തിൽ കാർ ബസിന്റെ മുൻഭാ​ഗത്തേക്ക് ഇടിച്ചുകയറിനിലയിലാണ്. മുൻഭാ​ഗം പൂർണമായും തകർന്നു. ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.

മരിച്ചവരിൽ ഒരാളുടെ മൃതദേഹം കടയ്ക്കൽ ആശുപത്രിയിലും മറ്റൊരാളുടെ മൃതദേഹം വെഞ്ഞാറമ്മൂട്ടിലെ സ്വകാര്യ ആശുപത്രിയിലും സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റവർ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതിൽ ഒരു യുവാവിന്റെ നില അതീവ ​ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇയാളെ വെന്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്.