5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Lal Varghese Kalpakavadi: കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു

Lal Varghese Kalpakavadi Passes Away:തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഞായറാഴ്ച രാത്രി 9നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന്.

Lal Varghese Kalpakavadi: കോണ്‍ഗ്രസ് നേതാവ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു
ലാല്‍ വര്‍ഗീസ് കല്‍പകവാടി (image credits: facebook)
sarika-kp
Sarika KP | Published: 20 Oct 2024 23:45 PM

ആലപ്പുഴ: കിസാൻ കോൺ​ഗ്രസ് അഖിലേന്ത്യ വൈസ് പ്രസിഡന്റും കർഷക കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റുമായ ലാൽ വർഗീസ് കൽപകവാടി അന്തരിച്ചു. എഴുപത് വയസായിരുന്നു. തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ ഞായറാഴ്ച രാത്രി 9നായിരുന്നു അന്ത്യം. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 4.30ന്.

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവ് ടി.കെ.വർഗീസ് വൈദ്യന്റെ മകനാണ് ലാൽ. 1972ൽ കെഎസ്‌യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. 1980ൽ കർഷക കോൺഗ്രസ് സംസ്ഥാന ട്രഷററായി. കർഷക കോൺഗ്രസിൽ ജോയിന്റ് സെക്രട്ടറി, ജനറൽ സെക്രട്ടറി പദവികൾ വഹിച്ചു. 2005ൽ സംസ്ഥാന പ്രസിഡന്റായ ലാൽ 2022 വരെ ഈ പദവിയിൽ തുടർന്നു. 2016-ൽ കിസാൻ കോൺഗ്രസ് ദേശീയ കോ-ഓർഡിനേറ്ററായി. 2021-ൽ യു.ഡി.എഫിന്റെ സ്ഥാനാർഥിയായി രാജ്യസഭയിലേക്കു മത്സരിച്ചിരുന്നു. എന്നാൽ‌ പരാജയപ്പെടുകയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ഹോൾട്ടികോർപ്പ് ചെയർമാനായിരുന്നു.‌‌

Also read-Balachandran Vadakkedath: പ്രഭാഷകൻ, രാഷ്ട്രീയ- സാമൂഹ്യപ്രവർത്തകൻ; എഴുത്തുകാരൻ ബാലചന്ദ്രന്‍ വടക്കേടത്ത് അന്തരിച്ചു

2024 മാർച്ചിൽ ദേശീയ വൈസ് പ്രസിഡന്റായി. കർഷക ക്ഷേമനിധി ബോർഡ് അംഗം തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.മുൻ പ്രധാനമന്ത്രി ഇന്ദിരാഗാസിയോടും മുഖ്യമന്ത്രി കെ. കരുണാകരനോടുമുള്ള ആരാധനയാണ് കോൺ​ഗ്രസ് തിരഞ്ഞെടുക്കാൻ കാരണം. കർഷകരോടും കാർഷിക വൃത്തിയോടുമുള്ള താത്പര്യം കൊണ്ട് കർഷക കോൺഗ്രസിൽ തന്നെ കഴിഞ്ഞ 45 വർഷമായി പ്രവർത്തിച്ചുവരികയായിരുന്നു.  ഭാര്യ: സുശീല ജേക്കബ്. മകൻ: അമ്പു വൈദ്യൻ. മരുമകൾ: ആൻ വൈദ്യൻ. തിരക്കഥാകൃത്ത് ചെറിയാൻ കൽപകവാടി സഹോദരനാണ്.