തോരാതെ പേമാരി... ന്യുനമർദം തീവ്രന്യുനമർദമായി; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് | Kerala weather update, IMD issues heavy rain forecast and yellow alert in five districts, check details Malayalam news - Malayalam Tv9

Kerala Rain Alert: തോരാതെ പേമാരി… ന്യുനമർദം തീവ്രന്യുനമർദമായി; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alert Today: അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

Kerala Rain Alert: തോരാതെ പേമാരി... ന്യുനമർദം തീവ്രന്യുനമർദമായി; സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പ്. (Image Credits: PTI)

Published: 

22 Oct 2024 17:19 PM

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്ര ന്യുനമർദ്ദമായി (Depression) ശക്തി പ്രാപിച്ചതായി കാലാവസ്ഥാ വകുപ്പ്. നാളെയോടെ (ഒക്ടോബർ 23) ചുഴലിക്കാറ്റായും (Cyclonic storm) വ്യാഴാഴ്ച രാവിലെയോടെ (ഒക്ടോബർ 24) തീവ്ര ചുഴലിക്കാറ്റായും ശക്തി പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്. ഒക്ടോബർ 24 രാത്രി / ഒക്ടോബർ 25 അതിരാവിലെ ഒഡിഷ – പശ്ചിമ ബംഗാൾ തീരത്ത് പുരിക്കും സാഗർ ദ്വീപിനും ഇടയിൽ മണിക്കൂറിൽ പരമാവധി 120 കിലോമീറ്റർ വരെ വേഗതയിൽ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിഭാ​ഗം അറിയിച്ചിരിക്കുന്നത്.

മധ്യ പടിഞ്ഞാറൻ അറബിക്കടലിന് മുകളിൽ ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. അടുത്ത 12 മണിക്കൂറിനുള്ളിൽ ദുർബലമായി ഇന്ത്യൻ തീരത്തു നിന്ന് അകന്നു പോകാനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. തമിഴ്നാടിന് മുകളിൽ മറ്റൊരു ചക്രവാത ചുഴിയും സ്ഥിതിചെയ്യുന്നു. അതിനാൽ കേരളത്തിൽ അടുത്ത ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്കു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒക്ടോബർ 22 – 23 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് അഞ്ച് ജില്ലകളിലാണ് കേരളത്തിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിയാണ് യെല്ലോ അലർട്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു.

അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥവകുപ്പിൻ്റെ അറിയിപ്പ്.

അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ മുന്നറിയിപ്പ്

22/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം

23/10/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ
എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

 

 

Related Stories
Thiruvananthapuram Traffic control: പുനരുദ്ധാരണം; തിരുവനന്തപുരത്ത് വിവിധ സ്ഥലങ്ങളിൽ ഗതാഗതനിയന്ത്രണം
Women in gov. job: 45 വയസ് വരെ നിയമനം, പ്രസവാവധി കഴിഞ്ഞാലും വർക്ക് ഫ്രം ഹോം; സർക്കാർ സർവീസിൽ സ്ത്രീകൾക്കായി വമ്പൻ ഓഫറുകൾ ഒരുങ്ങുന്നു
Ration card update: മരിച്ചവരുടെ പേര് ഇപ്പോഴും റേഷൻ കാർഡിലുണ്ടോ? ഉടൻ നീക്കിയില്ലെങ്കിൽ പണി ഉറപ്പ്
ADM Naveen Babu: നവീൻ ബാബു നീതിമാനായ ഉദ്യോ​ഗസ്ഥൻ; കെെക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് ലാൻഡ് റവന്യൂ കമ്മീഷണർ
Ganja Seized: ‘ചേട്ടാ തീപ്പെട്ടിയുണ്ടോ’; കഞ്ചാവുബീഡി കത്തിക്കാന്‍ എക്‌സൈസ് ഓഫീസില്‍ തീപ്പെട്ടി ചോദിച്ചത്തി വിദ്യാര്‍ഥികള്‍
Mukesh Arrest: പീഡന പരാതി; നടനും എംഎൽയുമായ മുകേഷിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു, അറസ്റ്റും ജാമ്യവും ഞൊടിയിടയിൽ
കണ്ണുകളുടെ ആരോ​ഗ്യത്തിന് മുന്തിരിയുടെ കുരു...! വേറെയുമുണ്ട് ഗുണങ്ങൾ
ഓൺലൈനിൽ പഠിക്കാം; സ്റ്റാൻഫോർഡ് സർവകലാശാലയുടെ അഞ്ച് കോഴ്സുകൾ
ഇത് കലക്കും; ദീപാവലി ഓഫറുകളുമായി വൺ പ്ലസ്
Green tea: ടെൻഷൻ മാറ്റാം, ​ഗ്രീൻടീ കുടിച്ചോളൂ...