Kerala Weather Update: ശക്തമായ മഴയ്ക്ക് ശമനം; ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത

Kerala Weather Forecast: കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ശകത്മായ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. മഴ മാറി നിൽക്കുന്നതിനാൽ ഇന്ന് എട്ട് ജില്ലകളിൽ ഗ്രീൻ അലേർട്ട് ആണ്. നേരിയ മഴ സാധ്യതയാണ് ഗ്രീൻ അലേർട്ടുകൊണ്ട്‌ അർത്ഥമാക്കുന്നത്.

Kerala Weather Update: ശക്തമായ മഴയ്ക്ക് ശമനം; ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത

മഴ മുന്നറിയിപ്പ് (Image Credits: PTI)

Published: 

22 Dec 2024 14:47 PM

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനം. അടുത്ത നാല് ദിവസം കേരളത്തിലെ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളൊന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടില്ല. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശകത്മായ മഴയ്ക്ക് ശമനം ഉണ്ടെങ്കിലും കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്കുള്ള സാധ്യതയും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. മഴ മാറി നിൽക്കുന്നതിനാൽ ഇന്ന് എട്ട് ജില്ലകളിൽ ഗ്രീൻ അലേർട്ട് ആണ്. നേരിയ മഴ സാധ്യതയാണ് ഗ്രീൻ അലേർട്ടുകൊണ്ട്‌ അർത്ഥമാക്കുന്നത്.

അതേസമയം, കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻ്റെ കിഴക്കൻ ഭാഗങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിഭാ​ഗം വ്യക്തമാക്കി.

ശബരിമലയിലെ ഇന്നത്തെ കാലാവസ്ഥ

ശബരിമലയിൽ അടുത്ത മൂന്ന് ദിവസത്തെ മഴ സാധ്യതയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിരിക്കുന്നത്. ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. പ്രദേശത്ത് നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ട്. അതേസമയം പ്രത്യേക മുന്നറിയിപ്പുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിങ്ങനെ ശബരിമല തീർഥാടനകേന്ദ്രത്തെ മൂന്ന് സ്റ്റേഷനുകളായി തിരിച്ചാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം.

ALSO READ: സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ? പിടികൂടാനാകാതെ വനം വകുപ്പ്

പ്രത്യേക ജാഗ്രതാ നിർദേശം

22/12/2024 (ഞായർ): മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, ആന്ധ്രപ്രദേശ് തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

23/12/2024 (തിങ്കൾ): മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

24 /12/2024 (ചൊവ്വ): മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല. വരും ദിവസങ്ങളിൽ മഴ മുന്നറിയിപ്പില്ലാത്തതിനാൽ സംസ്ഥാനത്തെ മിക്ക ജില്ലകളിലും ചൂട് കൂടാനുള്ള സാധ്യത കൂടുതലാണ്.

Related Stories
Cochin Cancer Research Centre : കൊച്ചിന്‍ കാന്‍സര്‍ റിസര്‍ച്ച് സെന്റര്‍ ഫെബ്രുവരിയില്‍; എന്തൊക്കെയാണ് പ്രത്യേകതകള്‍?
MEC 7: എന്താണ് മെക് സെവന്‍, മെക് 7 എങ്ങനെയാണ് ഒരു രാഷ്ട്രീയ വിഷയമായി; ആരാണിതിന് പിന്നില്‍?
Kerala Lottery Results : ഇത് തന്നെയാണോ നിങ്ങളുടെ കയ്യിലുള്ള നമ്പറും ? ഒന്നാം സമ്മാനം 70 ലക്ഷം; അക്ഷയ ഭാഗ്യക്കുറി ഫലം അറിയാം
Ration Sugar Price Hike: റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി സർക്കാർ; വ്യാപാരികൾക്കുള്ള കമ്മീഷനും വർധിപ്പിച്ചു
Snake Enters Kerala Secretariat: സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ? പിടികൂടാനാകാതെ വനം വകുപ്പ്
Snake In Classroom : ക്ലാസ് മുറിയിൽ വച്ച് ഏഴാം ക്ലാസുകാരിയ്ക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി
ഓർമ്മശക്തി വർധിപ്പിക്കാൻ ഇവ പതിവാക്കാം
ഉറങ്ങുന്നതിന് മുമ്പ് എന്തൊക്കെ ചെയ്യാൻ പാടില്ല
ജെഫ് ബെസോസും ലോറൻ സാഞ്ചസും വിവാഹിതരാകുന്നു
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം