Kerala School Kalolsavam 2024 : അപ്പീൽ ഫീസ് ഇരട്ടി; ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ച്; സംസ്ഥാന കലോത്സവത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ

Kerala School Kalolsavam 2024 New Guidelines : കേരള സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പിൻ്റെ പുതിയ മാർഗനിർദ്ദേശങ്ങൾ. പുറത്തിറങ്ങി. സ്കൂൾ തലം മുതൽ അപ്പീൽ ഫീസ് ഇരട്ടിയാക്കിയതും ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനങ്ങളുടെ എണ്ണം അഞ്ചാക്കിയതുമാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ.

Kerala School Kalolsavam 2024 : അപ്പീൽ ഫീസ് ഇരട്ടി; ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനം അഞ്ച്; സംസ്ഥാന കലോത്സവത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ

കേരള സ്കൂൾ കലോത്സവം (Image Courtesy - Social Media)

Published: 

09 Oct 2024 09:53 AM

കേരള സംസ്ഥാന സ്കൂൾ കലോത്സവവുമായി ബന്ധപ്പെട്ട് പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദ്യാഭ്യാസ വകുപ്പ്. ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സരയിനങ്ങളുടെ എണ്ണം അഞ്ചാക്കിയതാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങളിൽ ഒന്ന്. ഇതോടൊപ്പം സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെയുള്ള അപ്പീലുകൾക്ക് ഫീസ് ഇരട്ടിയാക്കി. പുതുതായി അഞ്ച് നൃത്തരൂപങ്ങൾ കലോത്സവത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2024 – 25 അധ്യയന വർഷത്തെ സ്‌കൂൾ കലോത്സവം 2025 ജനുവരിയിൽ തിരുവനന്തപുരത്താണ് നടക്കുക.

സംസ്കൃതോത്സവത്തിലും അറബിക് കലോത്സവത്തിലും ഉൾപ്പെടെ ഒരു കുട്ടിക്ക് ഇനി അഞ്ച് മത്സര ഇനങ്ങളിലേ പങ്കെടുക്കാനാവൂ. വ്യക്തിഗത മത്സരയിനങ്ങൾ മൂന്നെണ്ണമേ പാടുള്ളൂ. രണ്ടെണ്ണം ഗ്രൂപ്പ് ആയിരിക്കണം. നിലവിലുണ്ടായിരുന്ന നിയമമനുസരിച്ച് ജനറൽ, സംസ്കൃതം, അറബിക് കലോത്സവങ്ങളിലെല്ലാം ഒരു കുട്ടിക്ക് പരമാവധി അഞ്ച് ഇനങ്ങളിൽ മത്സരിക്കാമായിരുന്നു. ഓരോന്നിലും രണ്ട് ഗ്രൂപ്പ് ഇനങ്ങൾ ഉണ്ടാവണമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, ഇക്കുറി എല്ലാ കലോത്സവങ്ങളിലുമായി ആകെ അഞ്ച് ഇനങ്ങളിലേ ഒരാൾക്ക് മത്സരിക്കാനാവൂ.

Also Read : Children Seat Belt: കുട്ടികൾക്ക് സീറ്റ് ബെൽറ്റും, ഇരുചക്രവാഹനങ്ങളിൽ ഹെൽമറ്റും നിർബന്ധം; പാലിച്ചില്ലെങ്കിൽ പിഴ

മത്സരഫലങ്ങളിൽ അപ്പീൽ നൽകുന്നതിനുള്ള ഫീസ് ഇരട്ടിയാക്കി ഉയർത്തി. സ്കൂൾ തലത്തിൽ 500 രൂപയായിരുന്ന ഫീസ് 1000 രൂപയാക്കി. ഉപജില്ലാ തലത്തിലെ അപ്പീലുകൾക്കുള്ള ഫീസ് 1000 രൂപയിൽ നിന്ന് 2000 ആയും ജില്ലാതലത്തിലെ ഫീസ് 2000 രൂപയിൽ നിന്ന് 3000 രൂപ ആയും ഉയർത്തി. സംസ്ഥാന തലത്തിൽ 2500 രൂപയായിരുന്നു ഫീസ്. ഇത് ഇനി മുതൽ 5000 രൂപയാകും. ജില്ലാ തല അപ്പീലിലൂടെ സംസ്ഥാന കലോത്സവത്തിൽ കെട്ടിവെക്കേണ്ട തുകയും ഇരട്ടിയാക്കി. 5000 ആയിരുന്ന ഫീസ് 10000 രൂപയാക്കിയിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾക്കൊപ്പം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്തരൂപങ്ങൾ ഉൾപ്പെടുത്തി. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം, പളിയ നൃത്തം എന്നീ നൃത്തരൂപങ്ങളാണ് ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി ഉണ്ടാവുക. സ്കൂൾ തലം മുതലുള്ള കലോത്സവങ്ങളിൽ മത്സരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ഉത്തരവിൽ പറയുന്നു. സ്‌കൂൾതല മത്സരങ്ങൾ ഒക്ടോബർ 15നുള്ളിൽ പൂർത്തിയാക്കും. ഉപജില്ലാതല മത്സരങ്ങൾ നവംബർ 10നുള്ളിൽ ജില്ലാതല മത്സരങ്ങൾ ഡിസംബർ മൂന്നിനുള്ളിലും പൂർത്തിയാക്കും. ഇതിന് ശേഷമാവും സംസ്ഥാന സ്കൂൾ കലോത്സവം.

Related Stories
Kerala Lottery Results : ഇത് തന്നെയാണോ നിങ്ങളുടെ കയ്യിലുള്ള നമ്പറും ? ഒന്നാം സമ്മാനം 70 ലക്ഷം; അക്ഷയ ഭാഗ്യക്കുറി ഫലം അറിയാം
Kerala Weather Update: ശക്തമായ മഴയ്ക്ക് ശമനം; ശബരിമലയിൽ നേരിയ മഴയ്ക്ക് സാധ്യത
Ration Sugar Price Hike: റേഷൻ പഞ്ചസാരയ്ക്ക് ആറ് രൂപ കൂട്ടി സർക്കാർ; വ്യാപാരികൾക്കുള്ള കമ്മീഷനും വർധിപ്പിച്ചു
Snake Enters Kerala Secretariat: സെക്രട്ടറിയേറ്റിലേക്ക് കയറിയ പാമ്പ് എവിടെ? പിടികൂടാനാകാതെ വനം വകുപ്പ്
Snake In Classroom : ക്ലാസ് മുറിയിൽ വച്ച് ഏഴാം ക്ലാസുകാരിയ്ക്ക് പാമ്പുകടിയേറ്റ സംഭവം; അന്വേഷണത്തിന് നിർദ്ദേശം നൽകി വിദ്യാഭ്യാസമന്ത്രി
Special Train Services: അവധിക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
വിട്ടുമാറാത്ത ചുമയാണോ പ്രശ്നം? വീട്ടിൽ തന്നെയുണ്ട് പരിഹാരം
ദക്ഷിണാഫ്രിക്കയ്ക്കെതിരെ പരമ്പര ജയം; പാകിസ്താന് റെക്കോർഡ്
കരളിൻ്റെ ആരോ​ഗ്യത്തിന് കഴിക്കാം ഈ ഭക്ഷണങ്ങൾ
'ബോക്‌സിങ് ഡേ ടെസ്റ്റ്' പേരു വന്ന വഴി