Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്‌

Rain Yellow Alert: കേരളത്തില്‍ ഞായറാഴ്ച വരെ അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ശക്തമാകും. ഒക്ടോബര്‍ 10 വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് അതിശക്തമായ മഴ; ഏഴ് ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ട്‌

മഴ (Image Credits :PTI)

Published: 

10 Oct 2024 06:44 AM

തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് (Kerala Rain Alert). ന്യൂനമര്‍ദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ലക്ഷദ്വീപിന് മുകളില്‍ ന്യൂനമര്‍ദം രൂപപ്പെട്ടു. വടക്ക്-പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദം അടുത്ത ദിവസങ്ങളില്‍ അതിതീവ്ര ന്യൂനമര്‍ദമായി മാറും. കൂടാതെ ശ്രീലങ്കയ്ക്ക് മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്.

കേരളത്തില്‍ ഞായറാഴ്ച വരെ അതിശക്തമായ മഴ പെയ്യുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണം കേന്ദ്രം വ്യക്തമാക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴ ശക്തമാകും. ഒക്ടോബര്‍ 10 വ്യാഴാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഏഴ് ജില്ലകളിലാണ് ഇന്ന് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Also Read: Pinarayi Vijayan: ഡിവെെഎഫ്ഐക്കാരുടെ ‘ജീവൻരക്ഷാപ്രവർത്തനം’; ന്യായീകരിച്ച മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി

യെല്ലോ അലര്‍ട്ട് ഇപ്രകാരം

 

  1. ഒക്ടോബര്‍ 10 വ്യാഴം- പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  2. ഒക്ടോബര്‍ 11 വെള്ളി- ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
  3. ഒക്ടോബര്‍ 12 ശനി- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്
  4. ഒട്‌ബോര്‍ 13 ഞായര്‍- തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എറണാകുളം

ഓറഞ്ച് അലര്‍ട്ട്

 

  1. ഒക്ടോബര്‍ 12 ശനി- തിരുവനന്തപുരം, കൊല്ലം
  2. ഒക്ടോബര്‍ 13 ഞായര്‍- പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം

ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

തമിഴ്‌നാട് രാമനാഥപുരം, തിരുനെല്‍വേലി തീരത്ത് വെള്ളിയാഴ്ച രാത്രി 11.30 വരെ 1.1 മുതല്‍ 1.5 മീറ്റര്‍ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിന്റെ മിനിക്കോയ്, കവരത്തി തീരങ്ങളും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Also Read: Bank account Fraud: യുവതീ യുവാക്കളേ… നിങ്ങളുടെ ബാങ്ക് അക്കൗണ്ട് അപകടത്തിലാണ്; മുന്നറിയിപ്പുമായി പോലീസ്

മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കാം

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ശനിയാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇവിടെ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെയോ ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയോ വേഗത്തില്‍ അതിശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

കൂടാതെ ഗള്‍ഫ് ഓഫ് മാന്നാറിലും, കന്യാകുമാരി പ്രദേശം, മാലിദ്വീപ് പ്രദേശം, തെക്ക് കിഴക്കന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ കിഴക്കന്‍ അറബിക്കടല്‍, തെക്കന്‍ തമിഴ്‌നാട് തീരം എന്നിവിടങ്ങളിലും ശനിയാഴ്ച വരെ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

Related Stories
Husband Arrested: ആലപ്പുഴയിൽ ഭാര്യയെ വെട്ടിക്കൊന്ന് മുങ്ങി, 14 വർഷത്തിന് ശേഷം ഇൻഷുറസ് പുതുക്കി; ഭർത്താവ് അറസ്റ്റിൽ
Kerala School Kalolsavam: കൗമാരകലാ പൂരത്തിന് നാളെ കൊടിയേറും! മാറ്റുരയ്ക്കുക 12,000-തോളം പേർ; സ്വർണക്കപ്പ് ഇന്ന് തിരുവനന്തപുരത്തെത്തും
Kerala Weather Update: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്; ജാ​ഗ്രതാ നിർദേശം
Paramekkavu Fireworks: പാറമേക്കാവിന്റെ പ്രതിനിധി പരീക്ഷ പാസായി; വെടിക്കെട്ടിന് അനുമതി നൽകി എഡിഎം
Nimisha Priya : നിമിഷപ്രിയയുടെ വധശിക്ഷ; വിഷയത്തിൽ ഇടപെട്ട് സഹായം നൽകാൻ തയ്യാറാണെന്ന് ഇറാൻ
Kerala Lottery Results: ഇന്നത്തെ ഭാഗ്യവാനെ കാത്തിരിക്കുന്നത് 80 ലക്ഷം രൂപ; നേടിയത് നിങ്ങളോ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു
കെമിക്കലിനോട് നോ പറയാം; ഷാംപൂ മാറി നിൽക്കും ഈ താളിക്ക് മുമ്പിൽ
മൈഗ്രേനിന്‍റെ പ്രധാന ലക്ഷണങ്ങള്‍
മൂന്ന് വിക്കറ്റ് കൂടി നേടിയാൽ ബുംറയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്
ബറോസിലെ ദുർമന്ത്രവാദിനി ആര്?