മുന്നറിയിപ്പിൽ മാറ്റം...സംസ്ഥാനത്ത് മഴ കനക്കും, അഞ്ച് ജില്ലകൾക്ക് അലർട്ട് | Kerala Rain latest update, IMD issued heavy rainfall and lightning in 5 districts, check the latest details Malayalam news - Malayalam Tv9

Kerala Rain Alert: മുന്നറിയിപ്പിൽ മാറ്റം…സംസ്ഥാനത്ത് മഴ കനക്കും, അഞ്ച് ജില്ലകൾക്ക് അലർട്ട്

Kerala Rain latest update: തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായും രണ്ടു ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നതാണ് മഴ കനക്കാനുള്ള കാരണം എന്നാണ് വിലയിരുത്തൽ.

Kerala Rain Alert:  മുന്നറിയിപ്പിൽ മാറ്റം...സംസ്ഥാനത്ത്  മഴ കനക്കും, അഞ്ച് ജില്ലകൾക്ക് അലർട്ട്

Kerala Rain Alert (Image Credits: PTI)

Published: 

27 Oct 2024 14:46 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ പിന്നെയും മാറ്റം. ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് പുതിയ മുന്നറിയിപ്പിൽ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ അറബിക്കടലിനു മുകളിൽ തെക്കൻ കേരളത്തിന് സമീപവും തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായും രണ്ടു ചക്രവാതച്ചുഴികൾ സ്ഥിതി ചെയ്യുന്നതാണ് മഴ കനക്കാനുള്ള കാരണം എന്നാണ് വിലയിരുത്തൽ. ഇതിന്റെ സ്വാധീന ഫലമായാണ് കേരളത്തിൽ മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.

രാവിലെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പുണ്ടായിരുന്നത്. കൂടാതെ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു.

ALSO READ – കഴക്കൂട്ടത്ത് 20-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; കൊല്ലം സ്വദേശികൾ പിടിയിൽ

എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നിവ ഉൾപ്പെടെ ആറ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരുന്നത്. ഇത് ഉച്ചയ്ക്കു ശേഷം പിന്നെയും മാറി.

ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറാനും നിർദ്ദേശമുണ്ട്. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.

Related Stories
Muthalapozhi Fishing Harbour: മുതലപ്പൊഴി ഫിഷിം​ഗ് ഹാർബറിന് കേന്ദ്ര അനുമതി; 177 കോടിയുടെ പദ്ധതിയെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ
Vlogger Couple Death: ‘വിടപറയും നേരം’, ആറ് മണിക്കൂർ നീണ്ട അവസാന യൂട്യൂബ് ലൈവ്; യൂട്യൂബര്‍ ദമ്പതിമാർ മരിച്ചനിലയിൽ
Kollam Rape Case: കഴക്കൂട്ടത്ത് 20-കാരിയെ വീട്ടിൽ കയറി പീഡിപ്പിച്ചു; കൊല്ലം സ്വദേശികൾ പിടിയിൽ
KSRTC : വേളാങ്കണ്ണിയ്ക്ക് ഇനി കെഎസ്ആർടിസിയിൽ പോകാം… എല്ലാ ജില്ലകളിൽ നിന്നും സർവ്വീസ്
wayanad By Election 2024: പ്രിയങ്ക നാളെ വയനാട്ടിലെത്തും, ഇനി രണ്ടു ദിവസം സ്വന്തം തട്ടകത്തിൽ
Nurses Protection: ‘ഡോക്ടർമാർക്ക് നൽകുന്ന സംരക്ഷണം നഴ്‌സുമാർക്കും ലഭിക്കണം, അവരുടെ ജോലി സന്നദ്ധതയും അംഗീകരിക്കപ്പെടണം’; ഹൈക്കോടതി
വിവാഹ നിശ്ചയ ചിത്രങ്ങളുമായി നടി അഞ്ജു കുര്യന്‍
ദഹനപ്രശ്നമുണ്ടോ? പുതിന ചായ ബെസ്റ്റാണ് ....
വാഴപ്പഴം എന്നും കഴിക്കൂ.. കാരണം ഇങ്ങനെ...
കാജു ബര്‍ഫി തേടി കടയില്‍ പോകേണ്ടാ, വീട്ടിലുണ്ടാക്കാം