5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alerts : നാളെ മുതൽ വീണ്ടും അതിശക്ത മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

Kerala Rain Alerts Tomorrow : നാളെ സംസ്ഥാനത്ത് വീണ്ടും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

Kerala Rain Alerts : നാളെ മുതൽ വീണ്ടും അതിശക്ത മഴ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്
Kerala Rain Alerts (Image Courtesy - Social Media)
abdul-basith
Abdul Basith | Published: 10 Aug 2024 08:30 AM

നാളെ മുതൽ സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇടിമിന്നലോടുകൂടി ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. നാളെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലാണ് നാളെ മഴ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല.

തിങ്കൾ, ചൊവ്വ ജില്ല ദിവസങ്ങളിലും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തിങ്കളാഴ്ച മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും അടുത്ത മൂന്ന് മണിക്കൂറിൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും 40 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇടിമിന്നൽ ഇല്ലാതെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിലുണ്ട്.

Also Read : Wayanad Tremors : വയനാട്ടിലെ മുഴക്കങ്ങളിൽ ആശങ്ക വേണ്ടെന്ന് ജിയോളജി വകുപ്പ്

വയനാട്ടിലെ വിവിധ ഇടങ്ങളിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനവും മുഴക്കവും അനുഭവപ്പെട്ടതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ജിയോളജി വകുപ്പ് അറിയിച്ചിരുന്നു. മേഖലകളിൽ നടത്തിയ പരിശോധനകളിൽ അസ്വാഭാവികമായൊന്നും കണ്ടെത്തിയില്ല. തോടുകളിലെയോ കിണറുകളിലെയോ വെള്ളം കലങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ജിയോളജി വകുപ്പ് അറിയിച്ചു. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറി.

വയനാട് എടയ്ക്കൽ ഭാഗത്ത് ഉഗ്രശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ഇന്നലെയായിരുന്നു സംഭവം. വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലെ പ്രദേശങ്ങളിലാണ് വലിയ മുഴക്കവും നേരിയ കുലുക്കവും റിപ്പോ‍‍ർട്ട് ചെയ്തിരിക്കുന്നത്. രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഇതോടെ ആ പ്രദേശത്തുള്ളവരോട് സുരക്ഷിതമായ ഇടത്തേക്ക് മാറാൻ റവന്യു ഉദ്യോഗസ്ഥർ നിർദേശം നൽകി.

കുർച്യർമല, പിണങ്ങോട്, മോറിക്യാപ്പ്, അമ്പുകുത്തിമല, എടയ്ക്കൽ ഗുഹ പ്രദേശങ്ങളിൽ ഉള്ളവരോടെ സുരക്ഷിതമായ ഇടത്തേക്ക് മാറാൻ നിർദേശം നൽകിയിരിക്കുന്നത്. ഉരുൾപ്പൊട്ടൽ ഉണ്ടായ മുണ്ടക്കൈയിൽ നിന്നും 30 കിലോമീറ്റർ അകലെയാണ് എടയ്ക്കൽ ഗുഹ സ്ഥിതി ചെയ്യുന്നത്. ഭൂമികുലുക്കമാണ് ഉണ്ടായതെന്ന് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. നെന്മേനി വില്ലേജിലെ ഭൂമിക്കടിയിൽ നിന്നുമാണ് പ്രകമ്പനവും ശബ്ദവും ഉണ്ടായത്. ഇതേ തുടർന്ന് അമ്പലവയൽ എടയ്ക്കൽ ജിഎൽപി സ്കൂകളിന് അവധി നൽകി.

Latest News