Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിലെ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Kerala Rain Alert Today: ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വിവരമുണ്ട്. ഓഗസ്റ്റ് 13ന് ശക്തമായ മഴ പെയ്യുമെന്നും സ്വകാര്യ കാലാവസ്ഥ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.

Kerala Rain Alert: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; 2 ജില്ലകളിലെ ഓറഞ്ച് അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

Kerala Rain Alert Today

Published: 

11 Aug 2024 16:21 PM

തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി (Kerala Rain Alert) കാലാവസ്ഥാ വകുപ്പ്. പാലക്കാട്, മലപ്പുറം ജില്ലകളിൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് (orange alert) തുടരും. കൂടാതെ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് (yellow alert) പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം നാളെ പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചിട്ടുണ്ട്. എന്നാൽ തെക്കൻ കേരള – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ 15 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും വിവരമുണ്ട്. ഓഗസ്റ്റ് 13ന് ശക്തമായ മഴ പെയ്യുമെന്നും സ്വകാര്യ കാലാവസ്ഥ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സംസ്ഥാനത്ത് പരക്കെ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ALSO READ: മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും; സംസ്ഥാനത്ത് ജാഗ്രത നിര്‍ദേശം

തെക്കൻ, മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് സ്വകാര്യ കാലാവസ്ഥ ഏജൻസികൾ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. ആന്ധ്രാപ്രദേശിന് മുകളിലായി ന്യൂനമർദം രൂപപ്പെടുമെന്നും ആഗോള മഴ പാത്തി സജീവമാകുമെന്നും കാലാവസ്ഥാ കേന്ദ്രം വിലയിരുത്തുന്നുണ്ട്. തുടർച്ചയായി മഴ ലഭിക്കുന്ന പ്രദേശങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.

ജാ​ഗ്രതാ നിർദ്ദേശം

  • കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം.
  • മൽസ്യബന്ധനോപധികൾ സുരക്ഷിതമായ സ്ഥലങ്ങളിൽ വെക്കണം.
  • അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും
  • സുരക്ഷയെ മുൻകരുതി മാറി താമസിക്കാൻ തയ്യാറാവേണ്ടതാണ്.
  • സ്വകാര്യ-പൊതു ഇടങ്ങളിൽ അപകടവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ തുടങ്ങിയവ സുരക്ഷിതമാക്കുക
  • ദുരന്ത സാധ്യത മേഖലയിലുള്ളവർ ഒരു എമെർജൻസി കിറ്റ് അടിയന്തരമായി തയ്യാറാക്കി വെക്കണം.
Related Stories
Viral Video : ഇതൊക്കെ എന്ത് ! പൊലീസ് പറഞ്ഞാല്‍ ആനയും അനുസരിക്കും; അതിരപ്പിള്ളിയില്‍ നിന്നുള്ള വൈറല്‍ വീഡിയോ
Kannur Resort Caretaker: ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു; കണ്ണൂരില്‍ റിസോര്‍ട്ടിന് തീയിട്ട് ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു
Kerala Lottery Results : ക്രിസ്മസ് ദിനത്തിലെ കോടീശ്വരനാര് ? ഒന്നാം സമ്മാനം 1 കോടി, ഫിഫ്റ്റി ഫിഫ്റ്റി ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു
Train Services: ദേ വീണ്ടും ന്യൂ ഇയർ സമ്മാനം; ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ
Pantheerankavu Domestic Violence Case: പന്തീരാങ്കാവ് ഗാർഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് പരാതി നൽകി
MS Solutions CEO: ചോദ്യപേപ്പർ ചോർച്ച; MS സൊല്യൂഷൻസ് CEO, എം ഷുഹൈബിനായി ലുക്ക്ഔട്ട് നോട്ടീസ്
വീട്ടില്‍ താമര വളര്‍ത്തുന്നുണ്ടോ? ഈ ദിശയിലാണ് ഉത്തമം
പുഴുങ്ങിയ മുട്ടയാണോ, ഓംലെറ്റാണോ ആരോഗ്യത്തിന് നല്ലത്‌ ?
കിവി ചില്ലക്കാരനല്ല; ഗുണങ്ങളേറെ
മെൽബൺ ടെസ്റ്റിൽ കെഎൽ രാഹുലിനെ കാത്തിരിക്കുന്നത് സവിശേഷകരമായ റെക്കോർഡ്