Kerala Rain Alert : ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും, സംസ്ഥാനത്ത് ഇന്ന് ഇടിവെട്ടി മഴപെയ്യും, ആറു ജില്ലകളില്‍ അലര്‍ട്ട്

Kerala Rain Alert Today: തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും തെക്കു കിഴക്കൻ അറബിക്കടലിലുമാണ് ചക്രവാതച്ചുഴി ഇപ്പോഴുള്ളത്.

Kerala Rain Alert : ഇരട്ട ചക്രവാതച്ചുഴിയും ന്യൂനമർദ്ദപാത്തിയും, സംസ്ഥാനത്ത് ഇന്ന് ഇടിവെട്ടി മഴപെയ്യും, ആറു ജില്ലകളില്‍ അലര്‍ട്ട്

Kerala Rain Alert ( IMAGE - PTI)

Updated On: 

04 Nov 2024 14:45 PM

തിരുവനന്തപുരം: തുലാവർഷമെത്തിയതോടെ സംസ്ഥാനത്തെ മഴ മുന്നറിയിപ്പുകൾ മാറി മറിയുന്നു. ഇന്ന് സംസ്ഥാനത്ത് ശക്തമായ ഇടിമിന്നലോടെയുള്ള മഴയ്ക്ക് സാധ്യത എന്നാണ് കാവാവസ്ഥാ വകുപ്പ് അറിയിച്ചത്. ഇരട്ട ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നി തെക്കൻ ജില്ലകളിലും കോഴിക്കോട്, വയനാട്, കണ്ണൂർ എന്നി വടക്കൻ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പെയ്യാൻ സാധ്യത. ഈ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലായും തെക്കു കിഴക്കൻ അറബിക്കടലിലുമാണ് ചക്രവാതച്ചുഴി ഇപ്പോഴുള്ളത്.

ALSO READ – ചുഴലിക്കാറ്റ് രൂപപ്പെടുന്നതിൻ്റെ ആദ്യ പടി; എന്താണ് ചക്രവാതച്ചുഴി?; എങ്ങനെയാണ് ഇത് മഴയ്ക്ക് കാരണമാവുന്നത്?

തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിന്നും തെക്കൻ തമിഴ്‌നാട് വരെ ന്യൂനമർദ്ദ പാത്തിയും നിലനിൽക്കുന്നതായി വിദ​ഗ്ധർ പറയുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴ ചെയ്യും എന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെന്നാണ് വിവരം.

വെള്ളിയാഴ്ച വീണ്ടും മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്. നവംബർ രണ്ടിന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിരുന്നതായാണ് വിവരം. എന്നാൽ അറിയിപ്പിൽ പറഞ്ഞതുപോലെ മഴ ഇന്നലെ പെയ്തിരുന്നില്ല. ഇന്നലെയും വിവിധ ജില്ലകളിൽ യെല്ലോ അലർട്ടാണ് ഉണ്ടായിരുന്നത്.

Related Stories
Kerala School Kalolsavam Point Table : കലോത്സവപ്പൂരത്തില്‍ കണ്ണൂരിന്റെ പടയോട്ടം, വിട്ടുകൊടുക്കാതെ തൃശൂരും കോഴിക്കോടും; നാലാം ദിനവും ആവേശമേറും
PV Anvar : കൈകോര്‍ക്കാന്‍ അന്‍വര്‍ ‘റെഡി’, ഇനി തീരുമാനമെടുക്കേണ്ടത് യുഡിഎഫ്; ജയിലില്‍ നിന്ന് പുറത്തെത്തിയ എംഎല്‍എയ്ക്ക് വഴി നീളെ സ്വീകരണം
Chottanikkara Skelton: 20 വർഷമായി പൂട്ടിക്കിടന്ന വീട്ടിൽ തലയോട്ടിയും അസ്ഥികൂടവും; സംഭവം ചോറ്റാനിക്കരയിൽ, അന്വേഷണം
PV Anvar MLA: പി.വി.അൻവർ എംഎൽഎയ്ക്ക് ജാമ്യം
Kerala Rain Alert: ചൂടിന് ആശ്വാസമേകി മഴ വരുന്നൂ; സംസ്ഥാനത്ത് 5 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത
Kerala Lottery Results: ഇന്നത്തെ 75 ലക്ഷത്തിൻ്റെ ഭാ​ഗ്യവാൻ നിങ്ങളോ? വിൻ വിൻ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു
മലബന്ധമാണോ പ്രശ്നം? ഇനി വിഷമിക്കണ്ട ഇങ്ങനെ ചെയ്യൂ
'ഇതെങ്ങനെയാണ് അമല പോൾ ഇത്ര മാറിയത്'?
മാനത്തുണ്ട് വിസ്മയക്കാഴ്ചകള്‍
വിരാട് കോലി ടീമിൽ സ്ഥാനം അർഹിക്കുന്നില്ല: ഇർഫാൻ പഠാൻ