5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert : കനത്ത മഴ തുടരുന്നു; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി

Rain holiday in Kerala: ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്.

Kerala Rain Alert : കനത്ത മഴ തുടരുന്നു; വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി
aswathy-balachandran
Aswathy Balachandran | Published: 19 Jul 2024 20:43 PM

കൽപ്പറ്റ: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ കലക്ടർ അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അംഗൻവാടികൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ അവധി മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ് സി പരീക്ഷകൾക്കും ബാധകമല്ലെന്നും അറിയിപ്പുണ്ട്.

മോഡൽ റസിഡൻഷ്യൽ, നവോദയ സ്‌കൂളുകൾക്കും ഈ അവധി ബാധകമല്ലെന്നും കലക്ടർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ALSO READ – കളക്ടർ താലൂക്ക് അടിസ്ഥാനത്തിൽ അവധി പ്രഖ്യാപിക്കുന്നതാവും നല്ലത് : അധ്യാപക

ശക്തമായ മഴ കണക്കിലെടുത്ത് വെള്ളിയാഴ്ച കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകൾക്ക് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടാണ് ഉള്ളത്.
ശനിയാഴ്ച കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. ഞായറാഴ്ച കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും ഇത് നീളാം. മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നു മുന്നറിയിപ്പുണ്ട്.

Latest News