5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Kerala Police Transfer: പോലീസ് തലപ്പത്ത് അഴിച്ചുപണി; പല പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി

Kerala Police Transfer : പൂരം വിവാദത്തിൽ ഉൾപ്പട്ടെ തൃശ്ശൂർ മുൻ കമ്മിഷണർ അങ്കിത് അശോകനാണ് ഇനി സ്‌പെഷ്യൽ ബ്രാഞ്ച് ടെക്‌നിക്കൽ ഇൻ്റലിജൻസ് എസ്.പിയുടെ ചുമതല. പൂര വിവാദത്തെത്തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയ അങ്കിത് അശോകനെ ഇതുവരെ മറ്റൊരിടത്ത് നിയമിച്ചിരുന്നില്ല.

Kerala Police Transfer: പോലീസ് തലപ്പത്ത് അഴിച്ചുപണി; പല പ്രമുഖ ഐ.പി.എസ് ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റി
aswathy-balachandran
Aswathy Balachandran | Published: 03 Jul 2024 21:47 PM

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. പല പ്രമുഖ ഉദ്യോ​ഗസ്ഥർക്കും സ്ഥലംമാറ്റമുണ്ട്. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണ‍ർ സി എച്ച് നാഗരാജുവിനു പകരം ജി സ്പർജൻ കുമാറിന് ചുമതല നൽകി. സി.എച്ച്. നാഗരാജുവിനെ പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ചെയർമാനും എം.ഡിയുമായാണ് നിയമിച്ചത്. സഞ്ജീവ് കുമാർ പട്ജോഷിയാകും ഇനി മനുഷ്യാവകാശ കമ്മീഷൻ ഡിജിപി. തൃശ്ശൂർ കമ്മീഷണർ സ്ഥാനത്ത് നിന്ന് മാറ്റിയ അങ്കിത് അശോകൻ ഇൻ്റലിജൻസ് എസ്പിയാകും.

സതീഷ് ബിനോയാണ് പോലീസ് ആസ്ഥാനത്തെ ഡിഐജി. തിരുവനന്തപുരം കമ്മിഷണർ. പി. പ്രകാശിനെ കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ.ജിയായും നിയമിച്ചു. നിലവിൽ മനുഷ്യാവകാശ കമ്മിഷനിൽ ഐ.ജിയാണ് അദ്ദേഹം. കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻസ് കോപ്പറേഷൻ ചെയർമാനും എം.ഡിയുമായ സഞ്ജീബ് കുമാർ പട്‌ജോഷിയെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗത്തിൽ ഡി.ജി.പിയായാണ് നിയമിച്ചത്. ദക്ഷിണമേഖല ഐ.ജി. ജി. സ്പർജൻ കുമാറിന് തിരുവനന്തപുരം ജില്ലാ കമ്മിഷണറുടെ അധിക ചുമതലയാണുള്ളത്.

എസ്. സതീഷ് ബിനോ ഐ.പി.എസിനെ ഭരണനിർവഹണ ചുമതലയുള്ള ഡി.ഐ.ജിയായി നിയമിച്ചിട്ടുണ്ട്. പൂരം വിവാദത്തിൽ ഉൾപ്പട്ടെ തൃശ്ശൂർ മുൻ കമ്മിഷണർ അങ്കിത് അശോകനാണ് ഇനി സ്‌പെഷ്യൽ ബ്രാഞ്ച് ടെക്‌നിക്കൽ ഇൻ്റലിജൻസ് എസ്.പിയുടെ ചുമതല. പൂര വിവാദത്തെത്തുടർന്ന് തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ സ്ഥാനത്തുനിന്ന് മാറ്റിയ അങ്കിത് അശോകനെ ഇതുവരെ മറ്റൊരിടത്ത് നിയമിച്ചിരുന്നില്ല. അഞ്ച് ജില്ലാ പോലീസ് മേധാവികൾക്കും സ്ഥാനചലമുണ്ട്. െഎഎസ് തലപ്പത്തും അഴിച്ചുപണിയുണ്ട്. വയനാട് കലക്ടർ ആയിരുന്ന രേണു രാജിനെ എസ്‌ടി വകുപ്പ് ഡയറക്ടറായി സ്ഥലം മാറ്റി. രേണു രാജിന് പകരം മേഘശ്രീ വയനാട് കലക്ടറായി. ഡോക്ടർ അദീല അബ്ദുള്ള കൃഷി വകുപ്പ് ഡയറക്ടറാകുമെന്നാണ് വിവരം. ബി അബ്ദുൽ നാസറാണ് പുതിയ ഫിഷറീസ് ഡയറക്ടർ.