5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Padmanabhaswamy Temple: പദ്‌മനാഭസ്വാമി ക്ഷേത്രം പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പി; ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി

Kerala HC On Padmanabhaswamy Temple: ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണത്തിൽ ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ബെഞ്ചിൻ്റെ നിർദേശം. ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Padmanabhaswamy Temple: പദ്‌മനാഭസ്വാമി ക്ഷേത്രം പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പി; ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി
പദ്‌മനാഭസ്വാമി ക്ഷേത്രം (Image Credits: PTI)
neethu-vijayan
Neethu Vijayan | Updated On: 18 Oct 2024 08:48 AM

കൊച്ചി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്ര (Padmanabhaswamy Temple) പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയ സംഭവത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം. ആചാര ലംഘനമടക്കം ചൂണ്ടിക്കാട്ടി ഹൈന്ദവ വിശ്വാസികൾ നൽകിയ ഹർജി തീർപ്പാക്കിയാണ് ഉത്തരവ്. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി ജി അജിത്കുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് സംഭവത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്

ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണത്തിൽ ചീഫ് വിജിലൻസ് ഓഫീസറുടെ റിപ്പോർട്ട് പരിഗണിച്ച് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ബെഞ്ചിൻ്റെ നിർദേശം. ഇത്തരം സംഭവങ്ങൾ അനുവദിക്കാനാവില്ലെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. താത്കാലിക ജീവനക്കാരനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതുമാത്രകൊണ്ട് മതിയാകില്ലെന്നും കോടതി ചൂണ്ടികാട്ടി.

എന്നാൽ, എക്സിക്യൂട്ടീവ് ഓഫീസറെ തസ്തികയിൽനിന്നു മാറ്റണമെന്ന ഹർജികാരുടെ ആവശ്യം കോടതി അം​ഗീകരിച്ചില്ല. അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് അച്ചടക്ക നടപടി സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടതെന്ന് കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങളുണ്ടാകാതിരിക്കാൻ ക്ഷേത്രം ഭരണസമിതി ജാഗ്രത പാലിക്കണമെന്നും കോടതി പറഞ്ഞു.

ഉത്സവമഠം കെട്ടിടത്തിലെ മതിലകം ഓഫീസിൽ ചിക്കൻ ബിരിയാണി സത്‌കാരം നടന്നെന്നാണ് ആരോപണം. എക്സിക്യുട്ടീവ് ഓഫീസർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും തസ്തികയിൽനിന്നു നീക്കം ചെയ്യാനും ക്ഷേത്ര ഭരണസമിതിക്കു നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈന്ദവ വിശ്വാസിക ഹർജി സമർപ്പിച്ചത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ട് നടന്ന ആഘോഷത്തിലാണ് സംഭവം. ജുലൈ ആറാം തിയതിയായിരുന്നു പരിപാടി നടന്നത്.